ദരിദ്രരെ അവഹേളിച്ച് മന്ത്രി; എല്ലാം കുടിയന്‍മാരെന്ന്, വിവാദം കത്തുന്നു
ദില്ലി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ അവഹേളിച്ച് ഉത്തര്‍ പ്രദേശ് മന്ത്രി. ദരിദ്രര്‍ മുഴുകുടിയന്‍മാരാണെന്നും മദ്യത്തിന് വേണ്ടി എന്തും ചെയ്യുമെന്നും ഓം പ്രകാശ് രാജ്ഭാര്‍ കുറ്റപ്പെടുത്തി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രി ദരിദ്രരെ മോശമായി ചിത്രീകരിച്ച് സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

മദ്യവും കോഴിയും വാങ്ങിക്കൊടുത്താല്‍ ആര്‍ക്കും വോട്ട് ചെയ്യുന്നവരാണ് ദരിദ്രരെന്ന് ഓം പ്രകാശ് രാജ്ഭാര്‍ പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ പിന്നാക്ക വിഭാഗക്കാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിന് വേണ്ടിയുള്ള വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം. ബിജെപിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയാണ് ഓം പ്രകാശ് രാജ്ഭാര്‍.
മാന്യമായ ജീവിതവും പുരോഗതിയും വാഗ്ദാനം ചെയ്യുന്നവര്‍ക്ക് ദരിദ്രര്‍ വോട്ട് നല്‍കില്ല. മദ്യവും കോഴിയും ആരെങ്കിലും വാങ്ങിത്തരാമെന്ന് പറഞ്ഞാല്‍ അത്തരം സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യുകയാണിവര്‍- ഇതായിരുന്നു മന്ത്രിയുടെ വാക്കുകള്‍. വാര്‍ത്തയും വീഡിയോയും പുറത്തുവന്നതോടെ വിവിധ പാര്‍ട്ടികള്‍ മന്ത്രിക്കെതിരേ രംഗത്തെത്തി.
മുമ്പും ഇദ്ദേഹം ദരിദ്ര ജനവിഭാഗങ്ങളെ കടന്നാക്രമിച്ചിട്ടുണ്ട്. രാജ്ഭാര്‍ സമുദായംഗമാണ് ഓം പ്രകാശ്. സ്വന്തം സമുദായത്തില്‍പ്പെട്ടവരെ തന്നെയാണ് അദ്ദേഹം നേരത്തെ പരിഹസിച്ചത്. ബിജെപി ഒരു മാസം ചെലവഴിക്കുന്ന തുക തന്റെ സമുദായം ഒറ്റദിവസം മദ്യം കഴിക്കാന്‍ ചെലിവിടുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ഇതിന്റെ പൊല്ലാപ്പ് തീരുംമുമ്പാണ് മന്ത്രി വീണ്ടും സമാനമായ രീതിയില്‍ പ്രസംഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications