മഥുരയിലെ പള്ളി മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് നല്‍കണം; പ്രകോപനവുമായി യുപി മന്ത്രി
ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ വിവാദത്തിന് തിരി കൊളുത്തി ഉത്തര്‍ പ്രദേശ് പാര്‍ലമെന്ററി കാര്യ മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. മഥുരയിലെ പള്ളി മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് കൈമാറണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഥുരയിലെ ഈദ്ഗാഹ് പള്ളിയില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടനകള്‍ ഭീഷണി മുഴക്കിയിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. മഥുരയിലെ വെളുത്ത കെട്ടിടം എന്നാണ് മന്ത്രി പള്ളിയെ വിശേഷിപ്പിച്ചത്. വാരണാസിയിലെയും മഥുരയിലെയും വെളുത്ത കെട്ടിടങ്ങള്‍ ഹിന്ദുക്കളെ വേദനിപ്പിക്കുന്നു എന്ന് മന്ത്രി പറഞ്ഞു.
നിറചിരിയോടെ കാവ്യ മാധവന്‍; കട്ടത്താടിയില്‍ പുത്തന്‍ ലുക്കില്‍ ദിലീപ്... ചിത്രം വൈറല്‍
മഥുരയിലെ വെളുത്ത കെട്ടിടം കോടതിയുടെ അനുമതിയോടെ പൊളിച്ചുനീക്കുന്ന സമയം വരും. രാമനും കൃഷ്ണനും പൂര്‍വികരാണെന്ന് ഇന്ത്യയിലെ മുസ്ലിങ്ങള്‍ വിശ്വസിക്കണമെന്ന് രാം മനോഹര്‍ ലോഹ്യ പറഞ്ഞിരുന്നു. ബാബറും അക്ബറും ഔറംഗസിബും അക്രമികളാണെന്നും വിശ്വസിക്കണം. അവര്‍ നിര്‍മിച്ച കെട്ടിടങ്ങളുമായി നിങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കരുത്. മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥലത്തിന് തൊട്ടടുത്താണ് വെളുത്ത കെട്ടിടം. അത് ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ മുസ്ലിങ്ങള്‍ മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.

1992 ഡിസംബര്‍ ആറിന് അയോധ്യയിലെ രാം ലല്ലയിലുണ്ടായിരുന്ന കറുത്ത പുള്ളി കര്‍സേവകര്‍ നീക്കം ചെയ്തു. ഇപ്പോള്‍ അവിടെ വലിയ ക്ഷേത്രം നിര്‍മിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉത്തര്‍ പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്‌വി കഴഞ്ഞ ദിവസം ഹിന്ദു മതം സ്വീകരിച്ചിരുന്നു. എല്ലാ മുസ്ലിങ്ങളും അതുപോലെ ഹിന്ദു മതത്തിലേക്ക് തിരിച്ചുവരണം. ഇന്ത്യയിലെ എല്ലാ മുസ്ലിങ്ങളും മതം മാറിയവരാണ്. ചരിത്രം പരിശോധിച്ചാല്‍ 250 വര്‍ഷം മുമ്പ് മുസ്ലിങ്ങള്‍ ഹിന്ദുക്കളായിരുന്നു. പിന്നീട് അവര്‍ മതം മാറുകയാണ് ചെയ്തത്. റിസ്‌വിയുടെത് ധൈര്യത്തോടെയുള്ള ചുവടുവയ്പാണ്. താലിബാന്റെ ചിന്താഗതിയുള്ള മൗലാനമാര്‍ക്കുള്ള വെല്ലുവിളിയാണ് റിസ്‌വിയുടേത്. ഇന്ത്യയുടെ അടിസ്ഥാന സംസ്‌കാരം ഹിന്ദുത്വവും ഭാരതീയതയുമാണ്. അത് രണ്ടും ചേര്‍ന്ന് പോകുന്നതാണെന്നും മന്ത്രി ശുക്ല പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി ശുക്ല പ്രതികരിച്ചത്. മുലായം സിങ് യാദവും അഖിലേഷ് യാദവും ഹിന്ദു വിരുദ്ധരാണ്. അയോധ്യയില്‍ കര്‍സേവകര്‍ക്കെതിരെ വെടിവയ്ക്കാന്‍ ഉത്തരവിട്ടവരാണ് അവരെന്നും മന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ഉത്തര്‍ പ്രദേശിലെ ബിജെപി നേതാക്കള്‍ വര്‍ഗീയ പ്രചാരണം നടത്തുകയാണ് എന്ന ആരോപണം ശക്തമായിരിക്കെയാണ് മന്ത്രിയുടെ വിവാദ പ്രതികരണം.
1991ലെ ആരാധനാലയ സംരക്ഷണ നിയമം റദ്ദാക്കണമെന്ന് ബിജെപി എംപി രവീന്ദ്ര കുശ്വാഹ ആവശ്യപ്പെട്ടതും വിവാദമായിരുന്നു. കാര്‍ഷിക പരിഷ്‌കരണ നിയമം റദ്ദാക്കിയ പോലെ 1991ലെ ആരാധനാലയ സംരക്ഷണ നിയമവും മോദി സര്‍ക്കാര്‍ റദ്ദാക്കണം. അതുവഴി മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മിക്കണമെന്നും എംപി ആവശ്യപ്പെട്ടു. മഥുരയില്‍ പുതിയ ക്ഷേത്രം നിര്‍മിക്കുന്നതിനെ ഉത്തര്‍ പ്രദേശ് ഉപമുഖ്യന്ത്രി കേശവ് പ്രസാദ് മൗര്യയും കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു.












Click it and Unblock the Notifications