കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ ജീന്‍സും ടീ ഷര്‍ട്ടും ഉപയോഗിക്കരുത്!!

  • By Sruthi K M
Google Oneindia Malayalam News

മുസാഫര്‍നഗര്‍: പെണ്‍കുട്ടികള്‍ ജീന്‍സും ടീ ഷര്‍ട്ടും ഇടുന്നതിനെതിരെയുള്ള കലിപ്പ് ഇനിയും തീര്‍ന്നില്ലേ. ഈ ഉത്തര്‍പ്രദേശില്‍ മാത്രം എന്താണിത്ര പ്രശ്‌നം? ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ പെണ്‍കുട്ടികളോടുള്ള അവഗണന തുടരുകയാണ്. പെണ്‍കുട്ടികള്‍ ഇനിമുതല്‍ ജീന്‍സും ടീ ഷര്‍ട്ടും ഇടരുതെന്ന നിയമമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

വസ്ത്ര ധാരണത്തില്‍ മാത്രമല്ല പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണും ഉപയോഗിക്കാന്‍ പാടില്ല. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍, സഹാരണ്‍പൂര്‍ എന്നീ ജില്ലകളിലെ മുസ്ലീം ഗ്രാമങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമസഭയാണ് ഇവിടുത്തെ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്ക് വിലങ്ങ് തടിയായിരിക്കുന്നത്.

jeans

പെണ്‍കുട്ടികളുടെ ഇപ്പോഴത്തെ വസ്ത്ര ധാരണ ഇസ്ലാമിന് ചേര്‍ന്നതല്ലെന്നാണ് പറയുന്നത്. ഇറക്കം കുറഞ്ഞതും, ശരീരത്തോട് ഒട്ടി നില്‍ക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് ഒരു പെണ്‍കുട്ടിയും ഗ്രാമത്തിലൂടെ നടക്കരുതെന്നാണ് നിര്‍ദ്ദേശം. ഇതു യാതൊരു തരത്തിലും അനുവദിക്കാനാവില്ലെന്നാണ് പറയുന്നത്.

ഗ്രാമങ്ങളിലെ കുടുംബാംഗങ്ങള്‍ ഇക്കാര്യത്തോട് യോജിക്കുന്നതായും ഗ്രാമസഭാ അധികൃതര്‍ പറയുന്നുണ്ട്. വിവാഹം കഴിയാത്ത പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നത് പല പ്രശ്‌നങ്ങളും ഇടയാക്കും എന്നാണ് ഇവരുടെ വിലയിരുത്തല്‍.

English summary
മുസാഫര്‍നഗര്‍: പെണ്‍കുട്ടികള്‍ ജീന്‍സും ടീ ഷര്‍ട്ടും ഇടുന്നതിനെതിരെയുള്ള കലിപ്പ് ഇനിയും തീര്‍ന്നില്ലേ. ഈ ഉത്തര്‍പ്രദേശില്‍ മാത്രം എന്താണിത്ര പ്രശ്‌നം? ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ പെണ്‍കുട്ടികളോടുള്ള അവഗണന തുടരുകയാണ്. പെണ്‍കുട്ടികള്‍ ഇനിമുതല്‍ ജീന്‍സും ടീ ഷര്‍ട്ടും ഇടരുതെന്ന നിയമമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.വസ്ത്ര ധാരണത്തില്‍ മാത്രമല്ല പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണും ഉപയോഗിക്കാന്‍ പാടില്ല. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍, സഹാരണ്‍പൂര്‍ എന്നീ ജില്ലകളിലെ മുസ്ലീം ഗ്രാമങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമസഭയാണ് ഇവിടുത്തെ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്ക് വിലങ്ങ് തടിയായിരിക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X