ഉത്തര്‍ പ്രദേശില്‍ ആരാധനാലയങ്ങളില്‍ കടുത്ത നിയന്ത്രണം; 5ല്‍ കൂടുതല്‍ പേര്‍ പാടില്ല
ലഖ്‌നൗ: കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശില്‍ ആരാധനാലയങ്ങളില്‍ എത്തുന്നതിന് കടുത്ത നിയന്ത്രണം. അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരു സമയം ആരാധനാലയത്തില്‍ ഉണ്ടാകരുത് എന്നാണ് പുതിയ നിര്‍ദേശം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. റംസാന്‍, നവരാത്രി ആഘോഷങ്ങള്‍ വരവെയാണ് യുപി സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണം. ശനിയാഴ്ച 12000 പേര്‍ക്കാണ് യുപിയില്‍ കൊറോണ രോഗം ബാധിച്ചത്.

ഒമ്പത് ദിവസം നീളുന്ന ആഘോഷമാണ് നവരാത്രി. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസമാണ് റംസാന്‍. ചൊവ്വാഴ്ച മുതല്‍ റംസാന്‍ വ്രതം ആരംഭിക്കുമെന്നാണ് കരുതുന്നത്. അതിനിടെയാണ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പള്ളികളിലും ക്ഷേത്രങ്ങളിലും ആളുകള്‍ ഒത്തുചേരുന്നതിന് വിലക്കുണ്ടാകും. ലഖ്‌നൗവില്‍ 24 മണിക്കൂറിനകം 2000 ഐസിയു ബെഡുകള്‍ ഒരുക്കാന്‍ തീരുമാനിച്ചു. കൂടാതെ ഒരാഴ്ചയ്ക്കകം മറ്റൊരു 2000 ഐസിയു ബെഡുകള്‍ കൂടി ഒരുക്കും. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. കൂടുതല്‍ ആംബുലന്‍സുകള്‍ ഒരുക്കി നിര്‍ത്താനും അവലോകന യോഗത്തില്‍ തീരുമാനമായി.
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍ ജില്ലയില്‍ ഏപ്രില്‍ 18 വരെ രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് കടുത്ത നിയന്ത്രണം. അതേസമയം, ഇന്ന് മുതല്‍ രാജ്യത്ത് വാക്‌സിന്‍ ഫെസ്റ്റിവെല്‍ തുടങ്ങി. യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. കോവിന്‍ മൊബൈല്‍ ആപ്പ് വഴിയോ ആരോഗ്യ സേതു ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്ത് എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍
ശനിയാഴ്ച കൊറോണ രോഗം ഇന്ത്യയില്‍ രേഖപ്പെടുത്തിയത് ഒന്നര ലക്ഷം പേര്‍ക്കാണ്. അമേരിക്കക്ക് ശേഷം ഇത്രയും രോഗം പ്രതിദിനം രേഖപ്പെടുത്തുന്നത് ഇന്ത്യയിലാണ്. ഛത്തീസ്ഗഡ്, യുപി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ രോഗം വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച 1.45 ലക്ഷം പേര്‍ക്കായിരുന്നു രോഗം. ശനിയാഴ്ച 1.52 ലക്ഷം പേര്‍ക്കായി ഉയര്‍ന്നു.
ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications