ഗുണനപട്ടിക മറന്ന് പോയി; വിദ്യാര്‍ത്ഥിയുടെ കൈ അധ്യാപകന് ഡ്രില്ലിംഗ് മെഷീന് വെച്ച് മുറിച്ചതായി പരാതി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിയുടെ കൈയില്‍ ഡ്രിംല്ലിംഗ് മെഷീന് വെച്ച് മുറിവുണ്ടാക്കി അധ്യാപകന്റെ ക്രൂരത. ഗുണന പട്ടിക മറന്ന് പോയതിനാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈ ഡ്രിംല്ലിംഗ് മെഷീന് വെച്ച് അധ്യാപകന് മുറിച്ചത്. പ്രേം നഗറിലെ ബേസിക് പ്രൈമറി മോഡല്‍ സ്കൂളിലെ അധ്യാപകനാണ് ക്രൂരകൃത്യത്തിന് പിന്നില്‍.
രണ്ടിന്റെ ഗുണന പട്ടിക ചോദിച്ചപ്പോള്‍ പറയാത്തതിനാലാണ് ക്രൂര നടപടി എന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. ഒമ്പത് വയസുകാരനായ വിവാന് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. അനൂജ് പാണ്ഡെ എന്ന അധ്യാപകനാണ് കുട്ടിയെ ആക്രമിച്ചത് എന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഗുണന പട്ടിക ചൊല്ലാത്തതിന് അധ്യാപകന് ഡ്രില്ലിംഗ് മെഷീന് വിവാന്റെ കൈയില്‍ വെച്ച് തുളയ്ക്കുകയായിരുന്നു.

ഈ സമയം സമീപത്തുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥി സോക്കറ്റില്‍ നിന്ന് മെഷീന്റെ പ്ലഗ് പുറത്തെടുത്തത് മൂലമാണ് ഗുരുതരമായ പരിക്കുകളില്‍ നിന്ന് വിവാനെ രക്ഷിച്ചത്. വിദ്യാര്‍ത്ഥിയുടെ ഇടതുകൈയില്‍ ചതവുണ്ട്. കൈയില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയെന്നും സ്കൂളില്‍ നിന്ന് പ്രഥമശുശ്രൂഷ നല്കിയ ശേഷം വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു എന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്.

അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച കുട്ടിയുടെ രക്ഷിതാക്കള്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം വിദ്യാഭ്യാസ ഓഫീസര്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ സമീപിക്കുകയും ഇന്‍സ്ട്രക്ടറായ അനൂജ് പാണ്ഡെയെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കുറ്റാരോപിതനായ ഇന്‍സ്ട്രക്ടര്‍ ലൈബ്രറിയിലെ ചില അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയായിരുന്നു.

ഒരു വിദ്യാര്‍ത്ഥി ആ സമയം കടന്നുപോകുന്നത് കണ്ട് അവനോട് രണ്ടിന്റെ ഗുണന പട്ടിക പറയാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

അധ്യാപകര്‍ സംഭവം മേലുദ്യോഗസ്ഥരെ അറിയിക്കുകയോ ശരിയായ ചികിത്സ നല്‍കുകയോ ടെറ്റനസ് കുത്തിവയ്പ്പ് നല്‍കുകയോ ചെയ്തില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. അതേസമയം ലൈബ്രറിയിലെ അറ്റകുറ്റപ്പണിക്കിടെ കുട്ടിക്ക് അബദ്ധത്തില്‍ മെഷീന് കൊണ്ട് പരിക്കേറ്റതാണോ എന്നും പാനല്‍ അന്വേഷിക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications