Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിപിന്‍ റാവത്തിനെ പോലും അപമാനിച്ചു, കോണ്‍ഗ്രസിനെ തുടച്ചുനീക്കാനുള്ള അവസരമാണിത്: മോദി

ഡെറാഡൂണ്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡ് നിമയസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രചരണ യോഗത്തില്‍ സംസാരിക്കുകയാിരുന്നു അദ്ദേഹം. ഇന്ത്യ ഒന്നാണ്, ഈ രാജ്യം ഒന്നാണ്. രാഷ്ട്രമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇന്ത്യയെ ഒരു രാഷ്ട്രമായി പരിഗണിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറല്ല. ദേവഭൂമി ഉത്തരാഖണ്ഡിന്റെ ദൈവത്വം ബി ജെ പി സുരക്ഷിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനുകളെ കുറിച്ച് ജനങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിച്ചത് കോണ്‍ഗ്രസാണെന്നും മോദി പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ സംയുക്താ സേനാ മേധാവി ബിപിന്‍ റാവത്തിനെയും കോണ്‍ഗ്രസ് അപമാനിച്ചു. ഈ അപമാനം സഹിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. നിരവധി ബംഗാളി കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. പുനരധിവസിപ്പിച്ച ബംഗാളികളുടെ ജാതി സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'പൂര്‍വി പാകിസ്ഥാന്‍' പരാമര്‍ശം നീക്കം ചെയ്യാന്‍ തീരുമാനിച്ചതിന് പുഷ്‌കര്‍ സിംഗ് ധാമിയെ ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങള്‍ ഇവിടെ ഹൈവേകളും വിമാനത്താവളങ്ങളും നിര്‍മ്മിക്കുന്നു. 'പര്‍വ്വത് മാല'യ്ക്ക് കീഴില്‍, ദേശീയ റോപ്പ്വേ വികസന പരിപാടി വഴി വിദൂര പ്രദേശങ്ങളില്‍ റോപ്പ്വേ കണക്റ്റിവിറ്റി നല്‍കും.

1

പുതിയ മെഡിക്കല്‍ കോളേജുകളും ഡിഗ്രി കോളേജുകളും സംസ്ഥാനത്ത് തുറക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ ജന്‍സങ്കല്‍പ് സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കൊവിഡ് മഹാമാരിയുടെ കാലത്ത് ഒരാളെ പോലും പട്ടിണി കിടന്ന് ഉറങ്ങാന്‍ അനുവദിച്ചില്ല എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് മഹാമാരി സമയത്ത് പോലും, ഉത്തരാഖണ്ഡിലെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഞങ്ങള്‍ പാവപ്പെട്ടവരെ പരിപാലിക്കുകയും ചെയ്തു.

Recommended Video

cmsvideo
    കോവിഡ് സമയത്ത് പോലും ആരും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി
    2

    ഇത്രയും വലിയ പ്രതിസന്ധി വന്നെങ്കിലും ആരും തന്നെ, താഴ്വരയിലോ പര്‍വതങ്ങളിലോ താമസിക്കുന്നവര്‍ പോലും പട്ടിണി കിടന്നില്ല. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയിലൂടെ ഇന്നും എല്ലാ പാവപ്പെട്ടവര്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി എം ജി കെ എ വൈ) ഒരു ഭക്ഷ്യസുരക്ഷാ ക്ഷേമ പദ്ധതിയാണ്. അത് കൊവിഡിന്റെ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനും സഹായം നല്‍കുന്നതിനുമായി രൂപീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴില്‍ വരുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും ഒരാള്‍ക്ക് 5 കിലോഗ്രാം അധിക ഭക്ഷ്യധാന്യം നല്‍കുന്നു.

    3

    അതേസമയം ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ജയിച്ചാല്‍ സംസ്ഥാനത്ത് ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയായ പുഷ്‌കര്‍ എസ് ധമി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി അധികാരത്തിലെത്തിയാല്‍ വൈകാതെ ഏക സിവില്‍ കോഡ് നടപടികളിലേക്ക് കടക്കും. കരട് രൂപം തയ്യാറാക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മല്‍സരം. ബി ജെ പി അധികാര തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് ജനവിധി തേടുന്നത്.

    4

    കഴിഞ്ഞ ബി ജെ പി സര്‍ക്കാരില്‍ മുഖ്യമന്ത്രിമാരെ തുടര്‍ച്ചയായി മാറ്റിയിരുന്നു. അതേസമയം സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ട് എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 56 സീറ്റ് നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 11 സീറ്റ് മാത്രമേ കോണ്‍ഗ്രസിന് ലഭിച്ചിരുന്നുള്ളൂ. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഫെബ്രുവരി 14 നാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10 ന് ഫലമറിയാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+