ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ്; നിർണായക നീക്കവുമായി കോൺഗ്രസ്.. ഈ 38 പേരെയും മത്സരിപ്പിക്കും
ദില്ലി; ബിജെപിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഇക്കുറി പതിവ് തെറ്റിയില്ലേങ്കിൽ കോൺഗ്രസ് അധികാരത്തിലേറും. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ച് രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമാണോ? പുറത്തുവന്ന അഭിപ്രായ സർവ്വേകളിൽ ചിലത് ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചേക്കുമെന്നുള്ള പ്രവചനങ്ങൾ നടത്തിയിരുന്നു. ഇതോടെ അധികാരം പിടിക്കാനുള്ള സകല തന്ത്രങ്ങളും പുറത്തെടുത്തിരിക്കുകയാണ് കോൺഗ്രസ്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

2017 ലെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 70 അംഗ സഭയിൽ 57 സീറ്റുകൾ നേടിയായിരുന്നു ബിജെപി ഭരണത്തിൽ ഏറിയത് . കോൺഗ്രസ് 32 സീറ്റുകളിലേക്ക് ഒതുങ്ങി. ഇത്തവണയും ഭരണ തുടർച്ച ബിജെപി സ്വപ്നം കാണുന്നുണ്ട്. ചില അഭിപ്രായ സർവ്വേകളും സംസ്ഥാനത്ത് പാർട്ടിക്ക് അധികാര തുടർച്ച പ്രവചിക്കുന്നുണ്ട്. എന്നാൽ ഇത്തവണ സംസ്ഥാനത്ത് ബിജെപിക്ക് കാര്യങ്ങൾ അനുകൂലമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഭ്യന്തര തർക്കങ്ങൾ ബിജെപിക്ക് വലിയ പ്രതിസന്ധി തീർക്കുന്നുണ്ട്. ഉൾപ്പാർട്ടി തർക്കങ്ങളെ തുടർന്ന് മൂന്ന് തവണയാണ് പാർട്ടി മുഖ്യമന്ത്രിയെ മാറ്റി നിയമിച്ചത്. നിലവിൽ പുഷ്കർ സിംഗ് ധാമിയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി.യുവ നേതാവായ മുഖ്യമന്ത്രിയെ അവരോധിച്ചെങ്കിലും പാർട്ടിയിൽ തർക്കങ്ങൾ വിട്ടൊഴിഞ്ഞിട്ടില്ല. മാത്രമല്ല സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരവും ശക്തമാണ്.

ഈ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാനാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ള പൊളിച്ചെഴുത്തുകൾ കോൺഗ്രസ് നടത്തി കഴിഞ്ഞു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിനേയാണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടുന്നത്. അദ്ദേഹത്തിനാണ് തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി ചുമതല നൽകിയിരിക്കുന്നത്. റാവത്തിന്റെ തന്നെ വിശ്വസ്തനായ ഗണേഷ് ഗോഡിയാലിനെ പുതിയ അധ്യക്ഷനായി നിയമിച്ചിട്ടുണ്ട്.

കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരേയും നിരവധി പുതിയ കോൺഗ്രസ് കമ്മിറ്റികളേയും നേതൃത്വം നിയമിച്ചിട്ടുണ്ട്. സമുദായിക സമവാക്യങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ നിയമനങ്ങൾ. ഇപ്പോഴിതാ സ്ഥാനാർത്ഥി ചർച്ചകളിലേക്കും കടന്നിരിക്കുകയാണ് പാർട്ടി. പരമാവധി തർക്കങ്ങൾ ഒഴിവാക്കി നേരത്തേ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. മുഴുവൻ സിറ്റിംഗ് എംഎൽഎമാർക്കും ഇക്കുറിയും ടിക്കറ്റ് നൽകുമെന്ന് പാർട്ടി അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ പറഞ്ഞു.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അതേസമയം കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ ക്ഷീണം വരുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഹരീഷ് റാവത്തും പ്രതിപക്ഷ നേതാവ് പ്രീതം സിംഗും തമ്മിലുള്ള അധികാര തർക്കങ്ങളാണ് കോൺഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നത്.
പ്രീതം സിംഗ് ആയിരുന്നു നേരത്തേ പാർട്ടി അധ്യക്,നായിരുന്നത്. എന്നാൽ തന്റെ അനുയായിയായ ഗണേഷ് ഗോഡിയാലിനെ റാവത്ത് ഇടപെട്ട് പ്രസിഡൻറ് ആക്കുകായിരുന്നു. ഇതിൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തികൾ നിലനിൽക്കുന്നുണ്ട്.

സംസ്ഥാന ഘടകത്തിലെ പ്രധാന പദവികളെല്ലാം ഹരീഷ് റാവത്ത് വിഭാഗം ഏറ്റെടുത്തുവെന്ന വികാരമാണ് പ്രീതം സിംഗ് പക്ഷത്തിനുള്ളത്. അതിനാൽ പലരും തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും അകലം പാലിക്കുന്നതായി റിപ്പോർട്ടുണ്ട്. അതുകൊണ്ട് തന്നെ ആഭ്യന്തര തർക്കം പരിഹരിക്കാതെ മുന്നോട്ട് പോയാൽ പാർട്ടി തിരിച്ചടി നേരിടുമെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
Recommended Video

അതേസമയം ഇക്കുറിയും ഭരണം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്ത് ബി ജെ പി. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിക്കാണ് സംസ്ഥാനത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. ലോക്‌സഭാ എംപി ലോക്കറ്റ് ചാറ്റർജിയും പാർട്ടി വക്താവ് ആർ പി സിംഗും ജോഷിക്കൊപ്പം ഉത്തരാഖണ്ഡിന്റെ ചുമതല വഹിക്കും.












Click it and Unblock the Notifications