• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉയർന്ന ജാതിയിൽ പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് ദളിത് വിദ്യാർത്ഥികൾ

Google Oneindia Malayalam News

ദില്ലി; ഉയർന്ന ജാതിയിൽ പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് ദളിത് വിദ്യാർത്ഥികൾ. ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലിയിലെ സുഖിധാംഗ് ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. 23 ദളിത് വിദ്യാർത്ഥികളാണ് പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ദളിത് സ്ത്രീ പാചകം ചെയ്ത ഉച്ചഭക്ഷണം ഉയർന്ന ജാതിയിൽ പെട്ട വിദ്യാർത്ഥികൾ കഴിക്കാൻ വിസമ്മതിച്ചിരുന്നു. പിന്നാലെ ദളിത് സ്ത്രീയെ ജോലിയിൽ നിന്നും പിരിച്ച് വിടുകയും ചെയ്തിരുന്നു. ഇതോടെയാണ് ദളിത് വിദ്യാർത്ഥികൾ രംഗത്തെത്തിയത്.

6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ 66 വിദ്യാർത്ഥികളിൽ 58 പേരും വെള്ളിയാഴ്ച ഹാജരായിരുന്നു. ഉച്ചഭക്ഷണം വിളമ്പിയപ്പോൾ 23 ദളിത് വിദ്യാർത്ഥികൾ ഉയർന്ന ജാതിയിൽ പെട്ട സ്ത്രീ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു, സുഖിധാങ്ങിലെ ഗവൺമെന്റ് ഇന്റർ കോളേജ് പ്രിൻസിപ്പൽ പ്രേം സിംഗ് പറഞ്ഞു. ദളിത് സ്ത്രീ പാകം ചെയ്യുന്ന ഭക്ഷണം മേൽജാതിക്കാരായ വിദ്യാർത്ഥികൾക്ക് ബഹിഷ്‌കരിക്കാമെങ്കിൽ ഉയർന്ന ജാതിക്കാരി പാകം ചെയ്യുന്ന ഭക്ഷണം തങ്ങളും ബഹിഷ്കരിക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞതായും പ്രേം സിംഗ് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയായിരുന്നു സ്കൂളിൽ വിവാദം ഉയർന്നത്. ദളിത് വിഭാഗത്തിൽ പെട്ട ദേവിയ്ക്ക് നവംബർ 25 നാണ് ഭോജൻ മാത ആയി സ്കൂളിൽ ജോലി ലഭിക്കുന്നത്. സർക്കാർ സ്കൂളിലെ പാചകം ചെയ്യുന്ന ആളെ ഭോജൻ മാതാ എന്നാണ് വിളിക്കുന്നത്. ദളിത് സ്ത്രീ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ലെന്ന ഉന്നത ജാതിയിൽ പെട്ട കുട്ടികൾ വാശി പിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ക്ൂളിലെ ആകെയുള്ള 230 പേരിൽ 66 പേർക്കായിരുന്നു ഭക്ഷണം ഉണ്ടാക്കിയിരുന്നത്. സുനിത ഭക്ഷണം ഉണ്ടാക്കി തുടങ്ങിയതോടെ കുട്ടികൾ വീട്ടിൽ നിന്നും ഭക്ഷണം പാകം ചെയ്ത് കൊണ്ടുവരാൻ ആരംഭിച്ചു. സംഭവം വിവാദമായതോടെ സ്കൂൾ അധികൃതർ ദേവിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. നിയമന നടപടികളിൽ പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പിരിച്ച് വിട്ടത്.

ഭോജൻമാതാ തസ്തികയിലേക്ക് ഞങ്ങൾക്ക് 11 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഡിസംബർ 5 നാണ് സുനിയെ തിരഞ്ഞെടുക്കുന്നത്. ഉച്ചഭക്ഷണം ബഹിഷ്‌ക്കരണ സംഭവത്തിന് പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞ് 21 ന് സുനിതയുടെ നിയമനം റദ്ദാക്കുകയുമായിരുന്നു. നിയമപ്രകാരം തന്നെയാണ് സുനിതയുടെ നിയമനം നടന്നതെന്നും പ്രിൻസിപ്പൽ പ്രേം ആര്യ പറഞ്ഞു.

കർഷകരാണ് ദേവിയും ഭർത്താവ് പ്രേം റാമും. സംഭവത്തിന് ശേഷം തന്നെ പുറത്താക്കിയ ശേഷം, ജാതി വിവേചനത്തെക്കുറിച്ച് പരാതിപ്പെട്ട് ദേവി ചമ്പാവത്തിലെ തനക്പൂരിലെ പ്രാദേശിക ഭരണകൂടത്തെയും ചൽതിയിലെ പോലീസിനേയും സമീപിച്ചിരുന്നു. എന്നാൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

അതേസമയം ദേവിയ്കക്് പകരം വിമിലേഷ് ഉപ്രേതി എന്ന ഉയർന്ന ജാതിയിൽ പെട്ട സ്ത്രീയെ സ്കൂളിൽ ഭോജൻമാതയായി നിയമിച്ചിട്ടുണ്ട്. അതിനിടെ ദളിത് വിദ്യാർത്ഥികളുടെ നടപടി ഉയർന്ന ജാതിക്കാർക്കുള്ള മറുപടിയാണെന്ന് ദേവി പ്രതികരിച്ചു. അതേസമയം വിദ്യാർത്ഥികളുടെ നടപടിയിൽ ദേവിയ്ക്കെതിരെ വിമർശനവുമായി പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തി. കുട്ടികളെ ദേവിയാണ് പ്രകോപിപ്പിക്കുന്നതെന്ന് അവർ ആരോപിച്ചത്. ഇത് വിവേചനമല്ല, മറിച്ച് സുനിതാ ദേവിയുടെ നിയമനത്തിലെ തെറ്റായ നടപടിയാണ്. അവൾ ഇപ്പോൾ കുട്ടികളെ പ്രകോപിപ്പിക്കുകയാണ്,ഗ്രാമവാസിയായ നരേന്ദ്ര ജോഷി പറഞ്ഞു.

അതിനിടെ വിഷയത്തിൽ പ്രതികരിച്ച് ഭിം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് രംഗത്തെത്തി. ദളിത് പാചകക്കാരിയെ പുറത്താക്കിയതിലൂടെ സംസ്ഥാന സർക്കാർ ദളിതരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയിരിക്കുകയാണെന്ന് ആസാദ് പറഞ്ഞു. ദളിത് യുവതിയെ തിരിച്ചെടുത്തില്ലെങ്കിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയെ ഭീം ആർമി ഘെരാവോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

cmsvideo
  ലോക ജനതക്ക് ഭീഷണിയായി ഒരു കോവിഡ് വകഭേദം കൂടി,ഡെൽമൈക്രോൺ ഭീതി
  English summary
  Dalit students refuse to eat food cooked by upper caste women
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X