ദേവഭൂമിയില്‍ താമര വിരിയുമോ? അഗ്‌നിപരീക്ഷ ജയിക്കാന്‍ റാവത്ത്!! ഉത്തരം കിട്ടാതെ ഉത്തരാഖണ്ഡ്...

  • Written By:
Subscribe to Oneindia Malayalam

ഡെറാഡൂണ്‍: ഹിന്ദു ക്ഷേത്രങ്ങളുടെയും തീര്‍ഥാടന കേന്ദ്രങ്ങളുടെയും ആധിക്യം മൂലം ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഉത്തരാഖണ്ഡില്‍ അടുത്ത തിരഞ്ഞെടുപ്പ് തീപാറുമെന്നുറപ്പ്. പതിവുപോലെ ഭരണ കക്ഷിയായ കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷമായ ബിജെപിയും തമ്മിലാണ് ഇത്തവണയും അങ്കം വെട്ടുന്നത്. ഫെബ്രുവരി 15ന് ഒറ്റഘട്ടമായാണ് ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ രണ്ട് അതികായന്‍മാര്‍ക്കിടയില്‍ ശക്തി തെളിയിക്കാന്‍ ഇടതു പക്ഷവുമുണ്ട്. 2000 നവംബര്‍ ഒമ്പതിനു സംസ്ഥാനം നിലവില്‍ വന്ന ശേഷം ഇവിടെ കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിച്ചുകൊണ്ടിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ ബിഎസ്പിക്കു നേരിയ സ്വാധീനമുണ്ട്.

ഹിന്ദു ഭൂരിപക്ഷം

10,11,6852 ആണ് ഉത്തരാഖണ്ഡിലെ ജനസംഖ്യ. ജനസംഖ്യയില്‍ 83 ശതമാനവും ഹിന്ദുക്കളാണെന്നതാണ് ശ്രദ്ധേയം. ഇതില്‍ 5,154,178 പുരുഷന്‍മാരും 4,962,574 സ്ത്രീകളുമാണ്. ജനസംഖ്യയുടെ കാര്യത്തില്‍ രാജ്യത്ത് 20ാമതാണ് ഉത്തരാഖണ്ഡ്.
ഹിന്ദുക്കളില്‍ തന്നെ ബ്രാഹ്മണരും രജപുത്രരുമാണ് ഇവിടെ കൂടുതലുമുള്ളത്. രണ്ടാമത്തെ ഭൂരിപക്ഷ സമുദായം മുസ്ലിങ്ങളാണ്. ഹിന്ദി തന്നെയാണ് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ.

71 നിയമ സഭാ സീറ്റുകള്‍

71 നിയമസഭാ സീറ്റുകളാണ് ഉത്തരാഖണ്ഡിലുള്ളത്. രാജ്യസഭയിലേക്ക് മൂന്നും ലോക്‌സഭയിലേക്ക് അഞ്ചും സീറ്റുകളും ഇവിടെയുണ്ട്. 71ല്‍ ഒരു സീറ്റ് ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനു റിസര്‍വ് ചെയ്തിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ ഹരീഷ് റാവത്താണ് നിലവില്‍ ഉത്തരാഖണ്ഡിന്റെ ഭരണചക്രം ചലിപ്പിക്കുന്നത്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല. എന്നാല്‍ പുരോഗമന ജനാധിപത്യ മുന്നണി (പിഡിഎഫ്) സഹായത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. അന്നു വിജയ് ബഹുഗുണയായിരുന്നു മുഖ്യമന്ത്രി. ബിഎസ്പിയിലെ രണ്ടും കക്ഷിരഹിതരായ മൂന്നും ഉത്തരാഖണ്ഡ് ക്രാന്തി ദളിലെ ഒരു അംഗവും ചേര്‍ന്നതായിരുന്നു പുരോഗമന ജനാധിപത്യ മുന്നണി.

2014ല്‍ റാവത്ത് സ്ഥാനമേറ്റു

2014ലാണ് ബഹുഗുണയ്ക്കു പകരം ഹരീഷ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. ബ്രാഹ്മണ-രജപുത്രര്‍ പോരില്‍ റാവത്ത് ബഹുഗുണയെ മന്ത്രിക്കസേരയില്‍ നിന്നു തള്ളിയിടുകയായിരുന്നുവെന്നതാണ് അണിയറയിലെ സംസാരം.
മേഘവിസ്‌ഫോടനവും തുടര്‍ന്ന് പ്രളയവും ഉരുള്‍പ്പൊട്ടലും സംസ്ഥാനത്ത് ഉണ്ടായത് 2014ലാണ്. കേദാര്‍നാദില്‍ 5000 പേര്‍ക്ക് ജീവന്‍ നഷ്ടമായതിനെ തുടര്‍ന്ന് സുരക്ഷ നല്‍കുന്നതില്‍ വീഴ്ച പറ്റിയെന് ആരോപണം ഉയര്‍ന്നതോടെ ബഹുഗുണ രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് 2014 ഫെബ്രുവരി ഒന്നിന് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു.

ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിനെ ചതിക്കുമോ ?

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിനെതിരേ ഭരണവിരുദ്ധ വികാരം ശക്തമാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള അഞ്ചു സീറ്റും ബിജെപിക്കായിരുന്നു. ഇതേ പ്രകടനം നിയമ സഭാ തിരഞ്ഞെടുപ്പിലും ബിജെപി ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാവും. ബിജെപിയെ മാത്രമല്ല വിമതശല്യവും കോണ്‍ഗ്രസിനെ തളര്‍ത്തുന്നുണ്ട്. നിരവധി വിവാദങ്ങളില്‍ കുടുങ്ങിയ റാവത്തിന് നിലവിലെ പ്രതിച്ഛായ വച്ച് കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുക അസാധ്യമാവും.

2016ലെ രാഷ്ട്രീയ നാടകം

രാജ്യത്തെ തന്നെ പിടിച്ചുലക്കിയ രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് 2016ല്‍ ഉത്തരാഖണ്ഡ് സാക്ഷിയായത്. വിമതര്‍ ബിജെപിയുടെ പിന്തുണയോടെ റാവത്തിനെ പുറത്താക്കാന്‍ നീക്കം നടത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മാര്‍ച്ച് 18ന് 27 ബിജെപി അംഗങ്ങളും ഒമ്പത് കോണ്‍ഗ്രസ് ചേര്‍ന്ന് ഗവര്‍ണറെ സമീപിച്ചു. റാവത്തിന്റെ കീഴിലുള്ള മന്ത്രിസഭയെ പിരിച്ചുവിടണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഇതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ റാവത്തിന് ഒമ്പതു ദിവത്തെ സമയം നല്‍കി. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സമീപിച്ചു. റാവത്ത് ഭൂരിപക്ഷം തെളിയിക്കുന്നതിനു മുമ്പ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തി. പിന്നീട് നടന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ റാവത്ത് മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു.ചേര്‍ന്ന് ഗവര്‍ണറെ സമീപിച്ചു. റാവത്തിന്റെ കീഴിലുള്ള മന്ത്രിസഭയെ പിരിച്ചുവിടണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഇതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ റാവത്തിന് ഒമ്പതു ദിവത്തെ സമയം നല്‍കി. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സമീപിച്ചു. റാവത്ത് ഭൂരിപക്ഷം തെളിയിക്കുന്നതിനു മുമ്പ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തി. പിന്നീട് നടന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ റാവത്ത് മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു

അഭിപ്രായ സര്‍വേയില്‍ ബിജെപി

വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിനെ തകര്‍ത്ത് 41 മുതല്‍ 46 വരെ സീറ്റുകള്‍ ബിജെപി നേടുമെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസിന് 18-23വരെയും മറ്റുള്ളവര്‍ക്ക് 2-6ഉം സീറ്റുകളേ ലഭിക്കുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ബിജെപിക്ക് 45ഉം കോണ്‍ഗ്രസിന് 33ഉം ശതമാനം വോട്ട് ലഭിക്കും.

English summary
Uttarakhand legislative election will be held in February 15. 71 Legislative Assembly seats were in the state. Uttarakhand is currently ruled by Congress Party. BJP is main Opposition party.
Please Wait while comments are loading...