കോണ്‍ഗ്രസ് പ്രമുഖന്‍ ഹരീഷ് റാവത്ത് പിന്നില്‍, ഉത്തരാഖണ്ഡില്‍ 44 സീറ്റില്‍ ബിജെപിക്ക് ലീഡ്
ദില്ലി: ഉത്തരാഖണ്ഡില്‍ ഭരണം തിരിച്ച് പിടിക്കാനിറങ്ങിയ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന കരുതിയ ഹരീഷ് റാവത്ത് പിന്നിലാണ്. ലാല്‍കുവ മണ്ഡലത്തില്‍ നിന്ന് 2713 വോട്ടിനാണ് റാവത്ത് പിന്നിലുള്ളത്. ബിജെപിയുടെ മോഹന്‍ സിംഗ് ബിഷ്ട് ആണ് മുന്നിലുള്ളത്. അതേസമയം സീറ്റുകളുടെ കാര്യത്തിലും കോണ്‍ഗ്രസ് തിരിച്ചടി നേരിടുകയാണ്. 44 സീറ്റില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ഉത്തരാഖണ്ഡില്‍ ബിജെപി തന്നെ അധികാരം പിടിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉത്തരാഖണ്ഡില്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ചരിത്രം രചിച്ച് ബിജെപി ഇവിടെ ഭരണത്തുടര്‍ച്ച നേടിയിരിക്കുകയാണ്.

ഹരിദ്വാറില്‍ ബിജെപിയുടെ മദന്‍ കൗശിക്ക് 939 ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന്റെ സത്പല്‍ ബ്രഹ്മചാരിയാണ് ഇവിടെ മദന്‍ കൗശിക്കിന് എതിരാളി. അതേസമയം മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമിയും ഉത്തരാഖണ്ഡില്‍ പിന്നിലാണ്. ഖാതിമയില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. ചൗബട്ടാകല്‍ മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ സത്പല്‍ മഹാരാജും ലീഡ് ചെയ്യുന്നുണ്ട്. അതേസമയം തുടക്കത്തില്‍ 19 സീറ്റില്‍ മുന്നില്‍ നിന്ന ശേഷമായിരുന്നു ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് പിന്നോട്ട് പോയത്. നിലവില്‍ ഇരുപത് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. തിരിച്ചുവരാനാവാത്ത വിധം കോണ്‍ഗ്രസ് പിന്നിലാണ്. മുഖ്യമന്ത്രിമാര്‍ രണ്ട് തവണ മാറിയിട്ടും കോണ്‍ഗ്രസിന് ഭരണവിരുദ്ധ വികാരം മുതലെടുക്കാനായില്ല.












Click it and Unblock the Notifications