തുരങ്കത്തിനുള്ളിൽ 41 തൊഴിലാളികൾ; രക്ഷാപ്രവർത്തനത്തിനിടെ ഡ്രില്ലിംഗ് മെഷീൻ തകരാറിലായി, ശ്രമം തുടരുന്നു
ന്യൂഡൽഹി: ഉത്തരകാശിയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രണ്ടാമത്തെ ഡ്രില്ലിംഗ് മെഷീന് കേടുപാടുകൾ സംഭവിച്ചതിനാൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. മറ്റൊരു ആഗർ മെഷീൻ എത്തിക്കാനാണ് ശ്രമം.
ഇതുവരെ 40 പേർ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതിയിരുന്നെങ്കിലും, 41 പേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് രക്ഷാപ്രവർത്തകർ തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുരങ്കത്തിനുള്ളിൽ 41 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവർത്തകർ മനസ്സിലാക്കിയതായി ജില്ലാ ദുരന്തനിവാരണ ഓഫീസർ (ഡി ഡിഎം ഒ) ദേവേന്ദ്ര പട്‌വാൾ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്കുള്ളിൽ 22 മീറ്റർ തുരന്നതിന് ശേഷമാണ് യന്ത്രത്തിന് കേടുപാടുകൾ സംഭവിച്ച് പ്രവർത്തനം നിലച്ചത്. വ്യാഴാഴ്ച രാവിലെ വലിയ പാറക്കല്ലിൽ ഇടിച്ച് യന്ത്രത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് നന്നാക്കിയിരുന്നു.
"ഞങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചു, ഏകദേശം 22 മീറ്റർ ഉള്ളിൽ എത്തി. എത്രയും വേഗം എതിർ വശത്തേക്ക് എത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം," നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻ എച്ച്ഐ ഡി സി എൽ) ഡയറക്ടർ അൻഷു മനീഷ് ഖൽഖോ പറഞ്ഞു.
നിലവിൽ പിന്തുടരുന്ന പ്രക്രിയയിൽ, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് പുറത്തേക്ക് എത്താൻ ഒരു പാത സൃഷ്ടിക്കുന്നതിനായി 800 മില്ലീ മീറ്ററും 900 മില്ലീ മീറ്ററും വ്യാസമുള്ള രണ്ട് പൈപ്പുകൾ ഒന്നിന് പുറകെ ഒന്നായി തള്ളാൻ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങളിലൂടെ തുരക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിലൂടെ തള്ളുന്നതിന് മുമ്പ് പൈപ്പുകൾ വിന്യസിക്കാനും വെൽഡിങ്ങ് ചെയ്യാനും സമയമെടുക്കും എന്നാണ് മനീഷ് ഖാൽ വ്യക്തനമാക്കിയത്.
രക്ഷാപ്രവർത്തകർ യന്ത്രങ്ങളുടെ വഴിയിൽ നിന്ന് പാറകൾ നീക്കം ചെയ്യുന്നുണ്ടെന്നും താെഴിലാളികൾക്ക് ഭൂപ്രദേശത്തെക്കുറിച്ച്
കൂടുതൽ രൂപം ലഭിക്കുന്നതിനനുസരിച്ച് വേഗത വർദ്ധിക്കുമെന്നും ഖൽകോ പറഞ്ഞു. "പ്രക്രിയ വേഗത്തിലാക്കാൻ, നാലോ അഞ്ചോ വെൽഡർമാരെ ഒരേസമയം വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
നട്സ്, വറുത്ത കടല, പോപ്‌കോൺ, മരുന്നുകൾ എന്നിവ ഓരോ രണ്ട് മണിക്കൂറിലും പൈപ്പ് വഴി അവർക്ക് അയച്ചുകൊടുക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു
അതേസമയം, രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് മറ്റൊരു ഡ്രില്ലിങ് ആവശ്യപ്പെട്ടിരുന്നു. ഇത് വിമാനമാർഗം ശനിയാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 65 മുതൽ 70 മീറ്റർ വരെ തുരക്കേണ്ടി വരും.












Click it and Unblock the Notifications