നൈറ്റ് പാര്‍ട്ടിയില്‍ പോലീസ് റെയ്ഡ്; 16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 41 പേര്‍ അറസ്റ്റില്‍
ഉദയ്പുര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിനടുത്ത്, നൈറ്റ് പാര്‍ട്ടിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 41 പേര്‍ പിടിയിലായി. പിടിയിലായവരില്‍ 16 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അംബമാത പോലീസ് ആണ് കഴിഞ്ഞദിവസം രാത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയത്.
തെഹ്ഖാന റെസ്‌റ്റൊറന്റിലായിരുന്നു റെയ്ഡ്. പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി ഒട്ടേറെ പെണ്‍കുട്ടികളെയും മറ്റും റെസ്റ്റൊറന്റില്‍ എത്തിച്ചിരുന്നു. ഉദയ്പുരില്‍ വലിയ തോതില്‍ ടൂറിസ്റ്റുകള്‍ എത്തുന്ന സ്ഥമാണ് റെസ്‌റ്റൊറന്റ്. പോലീസ് റെയ്ഡ് നടത്തുമ്പോള്‍ പ്രതാപ്ഗഡ് പോലീസ് സിഐ ഗോപീചന്ദ് മീണയും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ഇയാള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പോലീസ് നടപടി ഉണ്ടായിട്ടില്ല. അറസ്റ്റിലായവരെല്ലാം ലഹരിയിലായിരുന്നു. അനാശാസ്യ പ്രവര്‍ത്തനത്തിനായി എത്തിച്ചവരാണ് ഭൂരിഭാഗം സ്ത്രീകളും. മയക്കുമരുന്നാണോ ഇവര്‍ ഉപയോഗിച്ചതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അനാശാസ്യ പ്രവര്‍ത്തനത്തിനെതിരെ രാജസ്ഥാന്‍ പോലീസ് കടുത്ത നടപടിയാണ് അടുത്തകാലത്ത് സ്വീകരിച്ചുവരുന്നത്.
അടുത്തിടെ ഗവര്‍ധന്‍വിലാസില്‍ നടത്തിയ റെയ്ഡില്‍ 80 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന സ്ഥലമാണ് രാജസ്ഥാന്‍. അതുകൊണ്ടുതന്നെ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള പെണ്‍കുട്ടികളെ ഇവിടെ പെണ്‍വാണിഭത്തിനായി എത്തിക്കുന്നുണ്ട്.












Click it and Unblock the Notifications