മാറുന്ന സാഹചര്യങ്ങൾക്കിടയിലും വാക്സിനുകൾ ഫലപ്രദമല്ലാതാകാൻ സാധ്യതയുണ്ട്: ഡോ. വികെ പോൾ
ദില്ലി: ഒമൈക്രോൺ വൈറസിൻ്റെ ആശങ്കകൾക്കിടയിലും മാറിവരുന്ന സാഹചര്യങ്ങളിൽ നമ്മുടെ വാക്സിനുകൾ ഫലപ്രദമല്ലാതാകാൻ സാധ്യതയുണ്ടെന്ന് നീതി ആയോഗ് അംഗം വി.കെ.പോൾ. വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് അതിനോട് വേഗത്തിൽ ഇഴകിച്ചേരാൻ കഴിയുന്ന വാക്സിൻ ഇന്ത്യയിൽ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് ടാസ്ക് ഫോഴ്സ് മേധാവി കൂടിയാണ് ഡോ. വി. കെ പോൾ.
ഒമൈക്രോൺ വൈറസ് രാജ്യത്തെ സ്ഥിരീകരിച്ചതിന് പിന്നാലെ മിക്ക സംസ്ഥാനങ്ങളിലും പ്രതിരോധ നടപടികൾ ഊർജ്ജിതമായി നടക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് ആരും വിട്ടു നിൽക്കാൻ പാടില്ല. മാറിവരുന്ന സാഹചര്യങ്ങളിൽ നമ്മുടെ വാക്സിനുകൾ ഫലപ്രദമല്ലാതാകാൻ സാധ്യതയുള്ള ഒരു സാഹചര്യമുണ്ട്. വളരെ കരുതലോടെ മുന്നോട്ടു പോയാൽ മാത്രമേ വൈറസിനെ അതിജീവിക്കാൻ കഴിയുകയുള്ളൂവെന്നും വി.കെ.പോൾ പറഞ്ഞു.

ഒമൈക്രോൺ സ്ഥിരീകരിച്ചതിന് ശേഷമുള്ള മൂന്നാഴ്ചത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, എന്തെല്ലാം സംശയങ്ങൾ ഉയർന്നുവന്നുവെന്ന് നമ്മൾ കണ്ടു. അവയിൽ ചിലത് യഥാർത്ഥമായിരിക്കാം. എന്നാൽ നമുക്ക് ഇപ്പോഴും അന്തിമ ചിത്രം ലഭിച്ചിട്ടില്ല. മിക്ക സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിച്ചിരിക്കുന്ന പശ്ചാത്തലമുണ്ട്. വാക്സിൻ ശേഷിയെ പോലും മറികടക്കുന്ന രീതിയിലേക്കാണ് ഒമൈക്രോൺ വ്യാപിച്ച് പടർന്നു പിടിക്കുന്നത്. ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയത്തിന് നിർദ്ദേശം ജനങ്ങൾ പാലിച്ചേ മതിയാകൂ - വി.കെ പോൾ വ്യക്തമാക്കി.

B.1.1.529 എന്ന പുതിയതും കൂടുതൽ സാംക്രമിക സാധ്യതയുള്ളതുമായ ഒമൈക്രോൺ വകഭേദം ആദ്യമായി ദക്ഷിണാഫ്രിക്കയിൽ നിന്ന് റിപ്പോർട്ട് ചെയ്തതായി നവംബർ 24 നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം കുറഞ്ഞതോ മിതമായതോ ആയ തോതിലുള്ള എൻഡെമിസിറ്റിയുടെ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വാക്സിനുകൾ പരമാവധി പരിഷ്കരിക്കാൻ കഴിയുന്ന ഒരു സാഹചര്യം രൂപപ്പെടുത്തിയെടുക്കണം. ഇത് മൂന്ന് മാസത്തിലൊരിക്കൽ സംഭവിക്കണമെന്നില്ല, പക്ഷേ എല്ലാ വർഷവും ഇത് സംഭവിക്കാം എന്ന് കരുതുന്നതായും വി.കെ പോൾ പറഞ്ഞു. വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് നമ്മൾ അതിനൊത്ത് മുന്നോട്ട് പോകണം. രോഗപ്രതിരോധ ശേഷി നിലനിർത്താൻ വാക്സിൻ പ്ലാറ്റ്ഫോമുകൾ നമുക്കുണ്ടെന്ന് ഉറപ്പുവരുത്തുന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കട്ട താടിയില്‍ ദിലീപേട്ടന്‍...; പൊളി ചിത്രങ്ങള്‍ പങ്കുവച്ച് ഏഞ്ചല്‍ തോമസ്, വൈറല്‍












Click it and Unblock the Notifications