Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശി ക്ഷേത്ര ഇടനാഴിക്ക് സ്ഥലം അനുവദിച്ച് ഗ്യാന്‍വാപി മസ്ജിദ്; പുതിയ തീരുമാനം ഇങ്ങനെ

ലഖ്‌നൗ: ചരിത്ര പ്രസിദ്ധമായ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥലം കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറി. പള്ളിയോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലമാണ് മറ്റൊരു സ്ഥലത്തിന് പകരമായി ക്ഷേത്ര ഇടനാഴി പ്രൊജക്ടിന് വേണ്ടി കൈമാറിയത്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത സമയം മേഖലയിലെ സുരക്ഷ ശക്തമാക്കാന്‍ പോലീസ് കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിരുന്നു. ഇതിന് വേണ്ടി നേരത്തെ പള്ളിയുടെ സ്ഥലം കൈമാറിയിരുന്നു. ഈ സ്ഥലം തിരിച്ചുകിട്ടിയതോടെയാണ് ക്ഷേത്ര ഇടനാഴി നിര്‍മിക്കാന്‍ വിട്ടുകൊടുത്തത്.

പുതിയ പദ്ധതിക്ക് വേണ്ടി സ്ഥലം വിട്ടുതരണമെന്ന് ക്ഷേത്ര ട്രസ്റ്റ് നേരത്തെ പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പള്ളിയില്‍ നിന്ന് 15 മീറ്റര്‍ അകലെയാണ് ക്ഷേത്ര ഇടനാഴിക്കായി വിട്ടുകൊടുത്ത സ്ഥലം. 1700 ചതുരശ്ര അടിയാണ് വിട്ടുകൊടുത്തത്. പകരം 1000 ചതുരശ്ര അടി സ്ഥലം മറ്റൊരു ഭാഗത്ത് കിട്ടി. മൂല്യം കണക്കാക്കുമ്പോള്‍ രണ്ടും തുല്യമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

g

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

ഗ്യാന്‍വാപി മസ്ജിദിന് മൂന്ന് സ്ഥലങ്ങളാണുള്ളത്. ഒന്ന് പള്ളി നില്‍ക്കുന്ന സ്ഥലമാണ്. മറ്റൊന്ന് പള്ളിയിലേക്കും അമ്പലത്തിലേക്കും പോകുന്ന വഴിയാണ്. മൂന്നാമത്തെ സ്ഥലമാണ് പോലീസ് കണ്‍ട്രോള്‍ റൂമിന് കൈമാറിയിരുന്നത്. ഇവിടെയുള്ള പോലീസ് സ്‌റ്റേഷന്‍ അടുത്തിടെ പൊളിച്ചുനീക്കി. തുടര്‍ന്നാണ് ഈ സ്ഥലം ക്ഷേത്ര ഇടനാഴിക്ക് വേണ്ടി വിട്ടുകൊടുക്കാന്‍ ധാരണയായതെന്ന് അന്‍ജുമാന്‍ ഇന്‍തിസാമിയ പള്ളി ജോയിന്റ് സെക്രട്ടറിയും ഗ്യാന്‍വാപി മസ്ജിദിന്റെ മേല്‍നോട്ടക്കരാനുമായ എസ്എം യാസീന്‍ വിശദീകരിച്ചു.

ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡിന്റെതാണ് സ്ഥലം. അനിശ്ചിതകാലത്തേക്ക് പാട്ട വ്യവസയായിലാണ് കൈാറ്റം. പണമിടപാട് നടന്നിട്ടില്ല. വാണിജ്യ ലക്ഷ്യത്തോടെയാണ് കൈമാറ്റം നടന്നതെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫാര്‍ ഫാറൂഖി പറഞ്ഞു. സ്ഥലം വിട്ടുതരണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡും ക്ഷേത്ര ട്രസ്റ്റുമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് സിഇഒ സുനില്‍ വര്‍മ പറഞ്ഞു. ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലമാണ് കൈമാറ്റ വ്യവസ്ഥയില്‍ ട്രസ്റ്റ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം അടുത്തിടെ മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പള്ളിക്കടിയില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ പുരാവസ്തു വകുപ്പിന് പ്രാദേശിക കോടതി അനുമതി നല്‍കിയപ്പോഴായിരുന്നു ഇത്. ക്ഷേത്ര ഭൂമിയിലാണ് പള്ളി നിര്‍മിച്ചത് എന്ന് ചൂണ്ടിക്കാട്ടി ചിലര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കീഴ്‌ക്കോടതി വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡും പള്ളി കമ്മിറ്റിയും അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം ആരാധനാലയങ്ങള്‍ ആരുടെ നിയന്ത്രണത്തിലാണോ, അതേപടി നിലനിര്‍ത്തുന്ന 1991ലെ നിയമം ചൂണ്ടിക്കാട്ടിയാണ് വഖഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

Recommended Video

cmsvideo
    കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+