വരുണ്‍ ഗാന്ധിയും നരേന്ദ്ര മോദിയെ തഴയുന്നു?
ലഖ്‌നൊ: പ്രതിപക്ഷ നേതാവ് സുഷമ സ്വരാജിന് പിന്നാലെ വരുണ്‍ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നിന്നും നരേന്ദ്ര മോദിയെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് റാലികളിലെ പ്രസംഗങ്ങളില്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയുടെ പറ്റി വരുണ്‍ പരാമര്‍ശം നടത്താുന്നില്ലത്രെ. സുല്‍ത്താന്‍ പൂരില്‍ നിന്നുള്ള ബി ജെ പി സ്ഥാനാര്‍ഥിയാണ് വരുണ്‍.
കൊല്‍ക്കത്ത റാലിയെ ചൊല്ലി നേരത്തെയും വരുണ്‍ ഗാന്ധിക്ക് നരേന്ദ്ര മോദിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ വികസന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച വരുണ്‍ ഗാന്ധിയുടെ പ്രസ്താവനയും വിവാദത്തില്‍ പെട്ടിരുന്നു. വരുണിനെതിരെ പാര്‍ട്ടി എം പിയും അമ്മയുമായ മേനക ഗാന്ധി തന്നെ രംഗത്തു വന്നിരുന്നു.

ഇന്ത്യ മൊത്തം മോദി തരംഗം അലയടിക്കുന്നു എന്ന് ബി ജെ പി അവകാശപ്പെടുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ റാലികളില്‍ മോദിയെ പറ്റി പരാമര്‍ശം നടത്താന്‍ മടിക്കുന്നത് ബി ജെ പിക്ക് തലവേദനയാകുന്നുണ്ട്. നേരത്തെ വിദിശയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേ ഒരിക്കല്‍ പോലും മോദിയുടെ പേര് പറയാതിരുന്ന സുഷമ സ്വരാജിന്റെ പ്രസംഗവും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
അച്ഛന്‍ സഞ്ജയ് ഗാന്ധിയുടെ മണ്ഡലമായ സുല്‍ത്താന്‍പൂരില്‍ നിന്നാണ ഇത്തവണ വരുണ്‍ മത്സരിക്കുന്നത്. പിലിഭിത്തില്‍ നിന്നാണ് വരുണ്‍ കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ചത്. നരേന്ദ്ര മോദി മാര്‍ച്ച് രണ്ടിന് ലഖ്‌നൊയില്‍ നടത്തിയ റാലിയിലും വരുണ്‍ ഗാന്ധി പങ്കെടുത്തിരുന്നില്ല. മുരളി മനോഹര്‍ ജോഷി, രാജ് നാഥ് സിംഗ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത റാലിയില്‍ വരുണിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications