Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് വരുണ്‍ ഗാന്ധി

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിക്ക് അനിയന്‍ വരുണ്‍ ഗാന്ധിയുടെ പ്രശംസ. അമേഠിയില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടുപഠിക്കണമെന്നാണ് ബി ജെ പിയുടെ തീപ്പൊരി നേതാവായ വരുണ്‍ ഗാന്ധി പറഞ്ഞത്.

എന്നാല്‍ അമേഠിയില്‍ ബി ജെ പി സ്ഥാനാര്‍ഥിക്ക് ക്ഷീണം വരുത്തുന്ന പ്രസ്താവനയുടെ ഗൗരവം തിരിച്ചറിഞ്ഞ വരുണ്‍ ഉടന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. താന്‍ ഏതെങ്കിലും സ്ഥാനാര്‍ഥിയെയോ രാഷ്ട്രീയ പാര്‍ട്ടിക്കോ വേണ്ടി പ്രസ്താവന നടത്തിയതല്ല. അമേഠിയിലെ വികസനത്തെപ്പറ്റി കേട്ടറിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എന്നായിരുന്നു വരുണ്‍ വിശദീകരിച്ചത്.

varun-rahul-gandhi

അധ്യാപകരുടെയും എന്‍ ജി ഒ പ്രവര്‍ത്തരുടെയും ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അച്ഛന്റെ ജ്യേഷ്ഠന്റെ മകനായ രാഹുല്‍ ഗാന്ധിയെ വരുണ്‍ പുകഴ്ത്തി പറഞ്ഞത്. ചെറുകിട വ്യവസായങ്ങള്‍ പോലുള്ള പദ്ധതികളാണ് നമുക്ക് വേണ്ടത്. അമേഠിയില്‍ രാഹുല്‍ ഗാന്ധി ചെയ്തത് പോലെ. എന്നാല്‍ സംഭവം വിവാദമായതോടെ ഇതില്‍ രാഷ്ട്രീയമൊന്നുമില്ല എന്ന് ട്വിറ്ററിലൂടെ വരുണ്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

വരുണ്‍ ഗാന്ധിയുടെ പേരെടുത്ത് പറയാതെയാണ് സംഭവത്തോട് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ക്യത്യമായ പദ്ധതിയോടെയാണ് ഞങ്ങള്‍ അമേഠിയില്‍ ഓരോ കാര്യങ്ങള്‍ ചെയ്തത്. ആളുകള്‍ അത് തിരിച്ചറിയുന്നതിലും അംഗീകരിക്കുന്നതിലും സന്തോഷമുണ്ട് - മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു. അമേഠിയില്‍ സ്മൃതി ഇറാനിയാണ് രാഹുലിനെതിരായി ബി ജെ പിയുടെ സ്ഥാനാര്‍ഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+