ഹാഫിസിനെ കണ്ട വൈദിക് ആര്‍എസ്എസുകാരന്‍:രാഹുല്‍
ദില്ലി: ബാബാ രാംദേവിന്റെ അനുയായിയും പത്രപ്രവര്‍ത്തകനുമായ വേദ് പ്രതാപ് വൈദിക് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ സന്ദര്‍ശിച്ചത് ആര്‍എസ്എസ് ബന്ധം കൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി. വൈദിക് ഒരു ആര്‍എസ്എസുകാരനാണെന്നും സര്‍ക്കാരിന്റെ ഇടനിലക്കാരനായാണ് ഹാഫിസിനെ സന്ദര്‍ശിച്ചതെന്നും രാഹുല്‍ഗാന്ധി.
വൈദിക്കിന്റെ സന്ദര്‍ശനത്തിന് പാകിസ്താനിലെ ഇന്ത്യന്‍ എംബസി സഹായം ചെയ്ത് കൊടുത്തോ എന്നറിയാന്‍ തനിയ്ക്ക് ആകാംഷയുണ്ടെന്നും രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്റെ പിന്തുണയോടെയാണ് വൈദിക് ഹാഫിസിനെ കണ്ടതെന്നാണ് കോണ്‍ഗ്രസ് ആരോപിയ്ക്കുന്നത്.

എന്നാല്‍ താന്‍ ആരുടേയും ദൂതനായിരുന്നില്ലെന്നും തന്റെ മാത്രം ദൂതനായിരുന്നെന്നും വൈദിക് പറഞ്ഞു. പാകിസ്താനിലെ പത്രപ്രവര്‍ത്തകരുമായുള്ള സൗഹൃദവും അവരുടെ സൗമനസ്യവുമാണ് ഹാഫിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതെന്നും വൈദിക് പറഞ്ഞു. താനൊരു മാധ്യമപ്രവര്‍ത്തകനാണെന്നും നേപ്പാളിലെ മാവോവാദികളെയും അഫ്ഗാനിസ്ഥാനിലെ താലിബാന്‍കാരെയും താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് വൈദിക് പറയുന്നു.












Click it and Unblock the Notifications