കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ നടി സാധനയുടെ നിര്യാണത്തില്‍ ബോളിവുഡ് വിതുമ്പുന്നു

  • By Muralidharan
Google Oneindia Malayalam News

മുംബൈ: 1970 കളിലെ സ്വപ്‌നസുന്ദരി സാധന ശിവദാസിനിയുടെ നിര്യാണത്തില്‍ സങ്കടം സഹിക്കാനാവാതെ ബോളിവുഡ്. വള്ളിയാഴ്ച രാവിലെ മുബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വച്ചാണ് സാധന ശിവദാസിനി മരണമടഞ്ഞത്. 74 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് (ശനിയാഴ്ച) മുംബൈയിലെ സാന്താക്രൂസ് റെസിഡെന്‍സിയില്‍ നടക്കും.

ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണ്‍ എന്ന് അറിയപ്പെട്ടിരുന്ന സാധന ശിവദാസിനി അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളത്തെ ചികിത്സയിലായിരുന്നു. 1941 ല്‍ ഒരു സിന്ധി കുടുംബത്തില്‍ ജനിച്ച സാധന 50 കളിലാണ് ബോളിവുഡിലെത്തിയത്. അച്ഛന്റെ പ്രിയപ്പെട്ട നടിയായ സാധന ബോസിന്റെ പേരാണ് സാധന ശിവദാസിനിക്ക് കിട്ടിയത്. സാധനയുടെ നിര്യാണത്തില്‍ ഒരുപാട് ബോളിവുഡ് അഭിനേതാക്കള്‍ അനുശോചനവുമായി എത്തി.

sadhana

ചെറുതും വലുതുമായി 30 ചിത്രങ്ങളില്‍ അഭിനയിച്ചു. ഹം ദോനോ, മേരീ മെഹ്ബൂബ്, മേരെ സായ, ആസ്ലി നഖ്‌ലി തുടങ്ങിയ ചിത്രങ്ങള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. കരീന കപൂര്‍, കരിഷ്മ കപൂര്‍ എന്നിവരുടെ അമ്മയും ബോളിവുഡിലെ പഴയ കാല നടിയുമായ ബബിത കപൂറിന്റെ കസിന്‍ സഹോദരിയാണ് സാധന. അക്കാലത്തെ ഏറ്റവും ജനപ്രിയരായ നടിമാരുടെ കൂട്ടത്തിലായിരുന്നു സാധനയ്ക്ക് സ്ഥാനം.

1955ല്‍ പുറത്തിറങ്ങിയ ശ്രീ 420 ആണ് സാധനയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം. മേരാ സായ, വോ കോന്‍ തി, വക്ത് എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായി. 1966ല്‍ സംവിധായകന്‍ രാം കൃഷ്ണ നയ്യരെ വിവാഹം ചെയ്തു. അഭിനയരംഗം വിട്ട് നിര്‍മ്മാണ കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലായിരുന്നു അവസാന കാലത്ത് സാധന ശിവദാസിനി.

English summary
Bollywood's yesteryears actress Sadhna Shivdasani passed away on Friday, Dec 25, in Mumbai. The 74-year-old Bollywood diva was not keeping well for quite sometime and breathed her last at Hinduja Hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X