Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി അന്ന് പറഞ്ഞു; ലൗ ജിഹാദുമായി വീണ്ടും വിഎച്ച്പി, ബോളിവുഡിലെ ഖാന്‍മാരുടെ ഭാര്യമാരും...

ദില്ലി: ഒരിടവേളയ്ക്ക് ശേഷം ലൗ ജിഹാദ് ആരോപണവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) വീണ്ടും രംഗത്ത്. സംഘടനയുടെ ദ്വൈവാരികയായ ഹിന്ദു വിശ്വയുടെ പുതിയ പതിപ്പില്‍ ലൗ ജിഹാദ് വിഷയമാണ് കവര്‍ സ്‌റ്റോറിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവധ തീവ്ര ഹിന്ദുത്വ എഴുത്തുകാരുടെ ലേഖനങ്ങലാണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ പതിപ്പിലുള്ളത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മതംമാറ്റ സംഭവങ്ങളും അതിന്റെ കാരണങ്ങളുമാണ് ലേഖനങ്ങളില്‍ വിശദീകരിക്കുന്നത്. 11 ലേഖനങ്ങളാണ് പുതിയ പതിപ്പിലുള്ളത്. സമൂഹത്തിലെ പാശ്ചാത്യവല്‍ക്കരണവും ബോളിവുഡിലെ ഖാന്‍മാരുടെ ഭാര്യമാരുമാണ് ലൗ ജിഹാദിന് പ്രധാന കാരണമായി വിഎച്ച്പി എടുത്തുപറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

വലയില്‍ വീഴാന്‍ കാരണം

വലയില്‍ വീഴാന്‍ കാരണം

സമൂഹത്തില്‍ പാശ്ചാത്യവല്‍ക്കരണം ശക്തിപ്പെട്ടുവരികയാണ്. ജന്മദിനാഘോഷങ്ങളും പുതുവര്‍ഷാഘോഷങ്ങളെല്ലാം ഇതിന്റെ ഉദാഹരങ്ങളാണ്. ഹിന്ദു രക്ഷിതാക്കള്‍ വ്യാജ മതേതരത്തമാണ് പിന്തുടരുന്നത്. ഇതെല്ലാമാണ് ഹിന്ദു പെണ്‍കുട്ടികള്‍ മുസ്ലിം യുവാക്കളുടെ വലയില്‍ വീഴാന്‍ കാരണം. അതാണ് ലൗ ജിഹാദിലേക്ക് നയിക്കുന്നത്- ലേഖനങ്ങളുടെ ചുരുക്കം ഇങ്ങനെയാണ്.

ഇന്ത്യയെ രക്ഷിക്കുക

ഇന്ത്യയെ രക്ഷിക്കുക

ലൗ ജിഹാദില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക എന്ന തലക്കെട്ടിലാണ് കവര്‍ സ്റ്റോറി. ലൗ ജിഹാദിന് ഉദാഹരണമായി 147 സംഭവങ്ങള്‍ ലേഖനങ്ങളില്‍ വിശദീകരിക്കുന്നു. മത പരിവര്‍ത്തന കാര്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹിന്ദു ജനജാഗ്രതി സമിതിയുടെ വക്താവ് രമേഷ് ഷിന്‍ഡെയുടെ ലേഖനമാണ് ഒന്ന്. രക്ഷിതാക്കള്‍ മക്കളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കാത്തതാണ് ലൗ ജിഹാദിന് കാരണമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

സ്‌നേഹം നടിച്ച്...

സ്‌നേഹം നടിച്ച്...

രക്ഷിതാക്കള്‍ മതേതര വാദികളാണെങ്കില്‍ ഹിന്ദു പെണ്‍കുട്ടികളെ വേഗത്തില്‍ സ്‌നേഹം നടിച്ച് കെണിയിലാക്കാം. എല്ലാ മതങ്ങളും തുല്യമാണ് എന്ന വ്യാജ തത്വമാണ് അവരെ നയിക്കുന്നതെന്ന് 'ലൗ ജിഹാദ് ആഗോള ഗൂഢാലോചന' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ രമേഷ് ഷിന്‍ഡെ വിശദീകരിക്കുന്നു.

ക്രിസ്തുമത ആചാരം

ക്രിസ്തുമത ആചാരം

ജന്മദിനത്തില്‍ കേക്ക് മുറിക്കുന്നതും ഡിസംബര്‍ 31ന് പുതുവല്‍സര ആഘോഷം സംഘടിപ്പിക്കുന്നതുമെല്ലാം ക്രിസ്തുമത ആചാരങ്ങളുടെ മാതൃകയിലാണെന്ന് ഷിന്‍ഡെ ആരോപിക്കുന്നു. ബോളിവുഡിലെ എല്ലാ ഖാന്‍ നായകന്‍മാര്‍ക്കും ഹിന്ദു ഭാര്യമാരുള്ളതും ഹിന്ദു പെണ്‍കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും ഷിന്‍ഡെയുടെ ലേഖനത്തില്‍ പറയുന്നു.

ആമിര്‍ ഖാന്റെ മകന്‍

ആമിര്‍ ഖാന്റെ മകന്‍

ആമിര്‍ ഖാന്‍ സ്വയം ആധുനികനായും മതേതരനായും വിശേഷിപ്പിക്കുന്നു. തന്റെ ഭാര്യ ഹിന്ദുവാണെന്ന് അദ്ദേഹം പറയുകയും ചെയ്യും. എന്നാല്‍ മകന്‍ മുസ്ലിമായിട്ടാണ് വളരുന്നതെന്നും രമേഷ് ഷിന്‍ഡെ എഴുതുന്നു. 2011നും 2020നുമിടയിലായി 147 ലൗ ജിഹാദ് കേസുകളാണുണ്ടായത്. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ലേഖനങ്ങളില്‍ പറയുന്നു.

രാജ്യത്തിനെതിരായ യുദ്ധം

രാജ്യത്തിനെതിരായ യുദ്ധം

ലൗ ജിഹാദ് രാജ്യത്ത് ശക്തിപ്പെട്ടുവരികയാണെന്ന് മാഗസിന്‍ എഡിറ്റര്‍ വിജയ് ശങ്കര്‍ തിവാരി എഴുതുന്നു. ഇത് രാജ്യത്തിനെതിരായ യുദ്ധമായി കണക്കാക്കണം. ഉടനെ തന്നെ നിയന്ത്രിക്കണമെന്നും വിജയ് ശങ്കറിന്റെ ലേഖനത്തില്‍ പറയുന്നു. ഉര്‍ദു വാക്കുകള്‍ ഹിന്ദിയാണെന്ന് കരുതി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് മറ്റൊരു ലേഖനത്തില്‍ വിഎച്ച്പി വക്താവ് വിനോദ് ബന്‍സാര്‍ എഴുതി. 227 ഉര്‍ദു വാക്കുകളും അദ്ദേഹം എടുത്തുപറയുന്നു.

ഉമ്മന്‍ ചാണ്ടി പറഞ്ഞു

ഉമ്മന്‍ ചാണ്ടി പറഞ്ഞു

ലൗ ജിഹാദിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് വിഎച്ച്പി കേന്ദ്ര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറയുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം. 2667 ഹിന്ദു പെണ്‍കുട്ടികള്‍ കേരളത്തില്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്ന് 2012ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞുവെന്നും അലോക് കുമാര്‍ അവകാശപ്പെടുന്നു. 79 ഹിന്ദു പെണ്‍കുട്ടികള്‍ തിരിച്ചെത്തി. രണ്ടു ക്രിസ്ത്യന്‍ പെണ്‍കുട്ടികളും തിരിച്ചെത്തി എന്നും കുമാര്‍ പറയുന്നു.

Recommended Video

cmsvideo
    Yogi Adityanath asks UP officials to stop ‘love jihad’ as police say cases rising
    കേരളം തള്ളിയ ലൗ ജിഹാദ്

    കേരളം തള്ളിയ ലൗ ജിഹാദ്

    മുസ്ലിം യുവാക്കള്‍ക്ക് അവരുടെ മതം ലൗ ജിഹാദിന് പിന്തുണ നല്‍കുന്നുണ്ടെന്നും കുമാര്‍ ആരോപിച്ചു. നേരത്തെ കേരളത്തിലും ലൗ ജിഹാദ് ആരോപണം സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയിരുന്നു. കേരളാ പോലീസ് സംഭവം വിശദമായി അന്വേഷിക്കുകയും അങ്ങനെ ഒന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കേരള ഹൈക്കോടതിയും ലൗ ജിഹാദ് ആരോപണം തള്ളിയിരുന്നു. എന്നാല്‍ വിഎച്ച്പി വീണ്ടും വിഷയം ചര്‍ച്ചയാക്കുകയാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+