കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദിര മുതല്‍ രാഹുല്‍ വരേയുള്ള 'ഗാന്ധി'മാരുടെ വിമർശക: എന്നിട്ടും മാർഗരറ്റ് ആൽവ സ്ഥാനാർത്ഥി

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിന് നഷ്ടമാവുന്ന സ്വാധീനം വ്യക്തമാക്കി രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. യശ്വന്ത് സിൻഹയെയും മാർഗരറ്റ് ആൽവയെയും പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥികളായി തിരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസിന് വലിയ റോളുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിലയിരുത്തലുകള്‍.

എൻഡിഎ ഇതര കക്ഷികളുമായി ചർച്ചകൾ നടത്താനും സ്ഥാനാർത്ഥികളെ തീരുമാനിക്കും കോണ്‍ഗ്രസിന് മാസങ്ങളോളും സമയം ഉണ്ടായിരുന്നെങ്കിലും സോണിയയും രാഹുൽ ഗാന്ധിയും സജീവമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടു. ഇതോടെ ഈ ജോലി ശരദ് പവാർ, മമത ബാനർജി, സീതാറാം യെച്ചൂരി തുടങ്ങിയവർ ഏറ്റെടുക്കുകയും മല്ലികാർജുൻ ഖാർഗെയും ജയറാം രമേശും അടങ്ങുന്ന കോൺഗ്രസ് നേതാക്കള്‍ പവാറിനും യെച്ചൂരിക്കുമൊപ്പം ചർച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.

അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും അതിജീവിതയെ അറിയിച്ചിട്ടില്ല; പലതും അറിയില്ല: ടിബി മിനിഅന്വേഷണ ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും അതിജീവിതയെ അറിയിച്ചിട്ടില്ല; പലതും അറിയില്ല: ടിബി മിനി

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ആൽവ പാർട്ടിയിലെ

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ആൽവ പാർട്ടിയിലെ ശക്തയായ ഗാന്ധി കുടുംബ വിമർശകയായിരുന്നു. 'ധൈര്യവും പ്രതിബദ്ധതയും' - എന്ന മാർഗ്ഗരറ്റ് ആല്‍വയുടെ പുസ്തകം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ വിമർശനങ്ങളുടെ പേരില്‍ വലിയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ജനതാദൾ, ബി.ജെ.പി തുടങ്ങിയ കോൺഗ്രസ് വിരുദ്ധ പാർട്ടികളിൽ പ്രവർത്തിച്ച സിൻഹയ്ക്കാവട്ടെ ഇന്ദിര, രാജീവ്, സോണിയ, രാഹുൽ എന്നിവരെ എതിർത്തതിന്റെ ദീർഘവും സുസ്ഥിരവുമായ ചരിത്രമുണ്ട്.

ചരിത്രം പരിശോധിക്കുകയാണെങ്കില്‍, ആൽവയുടെ

ചരിത്രം പരിശോധിക്കുകയാണെങ്കില്‍, ആൽവയുടെ ഭർത്താവിന്റെ അമ്മയും സ്വാതന്ത്ര്യ സമര സേനാനിയും 1969-ൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സണുമായ വയലറ്റും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ മുൻ കേന്ദ്രമന്ത്രിയും ഗവർണറുമായ ജിഎസ് പഥക്കിനെ മത്സരിപ്പിച്ചുകൊണ്ട് ഇന്ദിര ഗാന്ധി വയലറ്റിനെ തോല്‍പ്പിക്കുന്നതില്‍ നിർണ്ണായക പങ്ക് വഹിച്ചു.

1977-ലെ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് 1978-ൽ കോൺഗ്രസ് പിളർന്നപ്പോൾ

1977-ലെ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് 1978-ൽ കോൺഗ്രസ് പിളർന്നപ്പോൾ, ആൽവ ഇന്ദിരാഗാന്ധിയുടെ ഗ്രൂപ്പ് വിട്ട് ദേവരാജ് ഉർസിനും ശരദ് പവാറുമായി കൈകോർത്തായിരുന്നു പ്രവർത്തിച്ചത്. എന്നാൽ പിന്നീട് അവർ കോൺഗ്രസിൽ തിരിച്ചെത്തുകയും രാജീവ് ഗാന്ധി സർക്കാരിൽ മന്ത്രിസ്ഥാനം നൽകുകയും ചെയ്തു. തുടർന്നും പാർട്ടി നേതൃത്വവുമായി നിരന്തരം കലഹത്തിലേർപ്പെട്ടുകൊണ്ടായിരുന്നു ആല്‍വയുടെ പ്രവർത്തനം.

ഗ്ലാമർ ലുക്കില്‍ ഞെട്ടിച്ച് താരപുത്രി: ആരാധകർ ഏറ്റെടുത്ത് ഇഷാനി കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍

2008ൽ യുപിഎ അധികാരത്തിലിരുന്നപ്പോൾ പാർട്ടിയുടെ

2008ൽ യുപിഎ അധികാരത്തിലിരുന്നപ്പോൾ പാർട്ടിയുടെ കർണാടക യൂണിറ്റ് നിയമസഭാ ടിക്കറ്റ് വിൽപന നടത്തിയെന്ന ആരോപണത്തിലും നേതൃത്വത്തിനെതിരെ ആല്‍വ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 1992-ൽ ആൽവയുടെ രാജ്യസഭയിലേക്കുള്ള സ്ഥാനാർത്ഥിത്വം അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവുവും സോണിയാ ഗാന്ധിയും തമ്മിലുള്ള ബന്ധം വശളാക്കുന്നതിനും ഇടയാക്കിയിരുന്നു. മാർഗരറ്റ് ആൽവയെ അനുകൂലിച്ച റാവു സോണിയയുടെ പ്രൈവറ്റ് സെക്രട്ടറി വിൻസെന്റ് ജോർജിന് രാജ്യസഭാ നോമിനേഷൻ നിഷേധിക്കുകയായിരുന്നു.

കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് നാലാം തവണയും

കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് നാലാം തവണയും മാർഗരറ്റ് ആൽവ തിരഞ്ഞെടുക്കപ്പെടാനിരുന്നപ്പോള്‍ ചില മുതിർന്ന പാർട്ടി നേതാക്കൾ അവർക്കെതിരെ രംഗത്ത് വരികയായിരുന്നു. യഥാർത്ഥത്തിൽ കേരളത്തിൽ നിന്നായിരുന്നു ജോർജിന്റെ പേര് മുന്നോട്ട് വെച്ചിരുന്നത്. ജോർജിനെ സ്ഥാനാർത്ഥിയാക്കാൻ മിക്കവാറും എല്ലാ പാർട്ടി വമ്പന്മാരും, പ്രത്യേകിച്ച് കെ കരുണാകരനും അർജുൻ സിങ്ങും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും റാവു അതിന് തയ്യാറായില്ല.

തന്റെ ഓർമ്മക്കുറിപ്പുകളിൽ, കോൺഗ്രസ് അധ്യക്ഷ

തന്റെ ഓർമ്മക്കുറിപ്പുകളിൽ, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ആൽവ നിരവധി പരിഹാസങ്ങൾ ഉന്നയിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. സോണിയ പാർട്ടിയെ "സ്വേച്ഛാധിഷ്ഠിതമായി" നടത്തുകയാണെന്ന് അവർ ആരോപിച്ചു, തന്റെ മന്ത്രിസഭയിൽ തന്നെ (ആൽവ) വേണമെന്ന് മൻമോഹൻ സിംഗ് തന്നോട് പലപ്പോഴും പറഞ്ഞിരുന്നതായി അവർ അവകാശപ്പെട്ടു, എന്നാൽ സോണിയ അതിനെ എതിർത്തുവെന്നും അവർ ആരോപിക്കുന്നു

അതേസമയം, രാജീവ് ഗാന്ധി മന്ത്രിസഭയിലെ ക്യാബിനറ്റ്

അതേസമയം, രാജീവ് ഗാന്ധി മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന അവർ പിന്നീട് നാല് വട്ടം പല സംസ്ഥാനങ്ങളുടെ ഗവർണർപദവിയിൽ ഇരുന്നിട്ടുണ്ട്. ആഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി വോട്ടെട്ടുപ്. അന്നു തന്നെ വോട്ടെണ്ണൽ നടക്കും. രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക‍്‍സഭയിലെ 543 അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുക.

 80 ലേക്ക് കൂപ്പ് കുത്തി രൂപ,പ്രതിസന്ധി: ചിരിച്ച് പ്രവാസികള്‍, നാട്ടിലേക്ക് പണമയക്കാന്‍ തിരക്ക് 80 ലേക്ക് കൂപ്പ് കുത്തി രൂപ,പ്രതിസന്ധി: ചിരിച്ച് പ്രവാസികള്‍, നാട്ടിലേക്ക് പണമയക്കാന്‍ തിരക്ക്

Recommended Video

cmsvideo
ആരാണീ മണ്ണിന്റെ മകളായ ദ്രൗപതി മുര്‍മു, എന്തുകൊണ്ട് അവര്‍ക്ക് നറുക്ക് വീണത് ? | *Politics

English summary
vice president election: Margaret Alva is a fierce critic of 'Gandhis' from Indira to Rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X