Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരും അധ്യാപകരും ചതിയില്‍പെട്ടു: പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസ്: 9 പ്രതികള്‍ക്ക് ജീവപര്യന്തം

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്ത പൊള്ളാച്ചി കൂട്ടബലാത്സംഗ കേസില്‍ പ്രതികളായ ഒന്‍പത് പേര്‍ക്ക് മരണം വരെ ജീവപര്യന്തം തടവ്. നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്ത വിവാദമായ കേസിലാണ് അഞ്ചു വര്‍ഷത്തിന് ശേഷം വിധി വന്നത്. കോയമ്പത്തൂരിലെ വനിതാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികളെല്ലാം കുറ്റക്കാര്‍ ആണെന്ന് തെളിഞ്ഞതായി ജഡ്ജി ആര്‍ നന്ദിനി ദേവി നിരീക്ഷിച്ചു.

പൊള്ളാച്ചി സ്വദേശികളായ എന്‍ ശബരിരാജന്‍ (32), കെ തിരുനാവുക്കരശ് (34), എം സതീഷ് (33), ടി വസന്തകുമാര്‍ (30), ആര്‍ മണി (32), പി ബാബു (33), ടി ഹരോണിമസ് പോള്‍ (32), കെ അരുള്‍നാഥം (39), എം അരുണ്‍കുമാര്‍ എന്നിവരാണ് പ്രതികള്‍.

പീഡനത്തിന് വിധേയയായ 19 വയസുള്ള കോളജ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലാണ് സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം ചുരുളഴിയാന്‍ കാരണം. അധ്യാപകര്‍ മുതല്‍ ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വിവാഹിതരായ സ്ത്രീകള്‍ വരെ പ്രതികളുടെ വലയില്‍പെട്ടു.

Pollachi case

പൊള്ളാച്ചി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു. യുവതികളെ ക്രൂരമായി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയ ശേഷം പ്രതികള്‍ വീണ്ടും പീഡിപ്പിച്ചതായും സാമ്പത്തിക ചൂഷണം അടക്കം നടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

2016 മുതല്‍ 2018 വരെയുള്ള രണ്ട് വര്‍ഷത്തെ കാലയളവിലാണ് കുറ്റകൃത്യങ്ങള്‍ നടന്നത്. പ്രതികളുടെ ചതിയില്‍പ്പെട്ട പൊള്ളാച്ചി സ്വദേശിയായ കോളജ് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. 2019 ലാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പ്രതികള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. ശബരിരാജന്‍ എന്ന പ്രതി യുവതികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് കൂട്ട ബലാത്സംഗം ചെയ്യുന്നതായിരുന്നു രീതി. ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വീണ്ടും പീഡിപ്പിക്കുകയും ഇത് കാണിച്ചു ഭീഷണിപ്പെടുത്തി വലിയ തുക ഇവരില്‍നിന്ന് ഈടാക്കുകയും ചെയ്തിരുന്നു.

പ്രതികളില്‍ ഒരാളായ ശബരിരാജന്‍ വിദ്യാര്‍ത്ഥിനിയുമായി സൗഹൃദത്തിലാകുകയും തുടര്‍ന്ന് സംസാരിക്കാന്‍ എന്ന് പറഞ്ഞ് വിളിച്ചു വരുത്തി ബലമായി കാറില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നു. കുറ്റകൃത്യത്തില്‍ മറ്റു മൂന്നു പ്രതികള്‍ കൂടി പങ്കാളികളായി.

നാലു പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ സ്വര്‍ണമാലയും സംഘം കവര്‍ന്നു. പീഡിപ്പിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രതികളില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ചതോടെ പെണ്‍കുട്ടി മറ്റു വഴികളില്ലാതെ സഹോദരനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് മറ്റ് നിരവധി പെണ്‍കുട്ടികളെ പ്രതികള്‍ വലയിലാക്കിയതായി സിബിഐ കണ്ടെത്തിയത്. വളരെ ക്രൂരമായ രീതിയിലായിരുന്നു പ്രതികളുടെ ഇടപെടല്‍ എന്ന് സിബിഐ അഭിഭാഷകര്‍ വാദിച്ചു. മദ്രാസ് ഹൈക്കോടതി പ്രത്യേക നിര്‍ദേശപ്രകാരം അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇരകളായ എട്ടു യുവതികള്‍ക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+