വീഡിയോകോണ്‍ മേധാവി തിരിച്ചടയ്ക്കാനുള്ളത് കോടികള്‍, നാട്ടുവിട്ടെന്ന് പ്രചാരണം, സര്‍ക്കാര്‍ ആശങ്കയില്‍

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ദില്ലി: വായ്പകള്‍ തിരിച്ചടയ്ക്കാതെ വന്‍കിട വ്യാപാരികള്‍ ഇന്ത്യ വിടുന്നത് പതിവായിരിക്കുകയാണ്. വിജയ് മല്യ മുതല്‍ ഇപ്പോഴും നീരവ് മോദിയും മെഹുല്‍ ചോക്‌സി വരെ എത്തി നില്‍ക്കുകയാണ് ആ പട്ടിക. ഇപ്പോഴിതാ വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത്ത് ആ പട്ടികയില്‍ എത്തിയെന്നാണ് ആരോപണം. 22000 കോടി തട്ടിച്ച് നാടുവിട്ടെന്നാണ് ആരോപണം.

എന്നാല്‍ തനിക്കെതിരായ ആരോപണം തള്ളി വേണുഗോപാല്‍ രംഗത്തെത്തിയിട്ടുണ്ട്. പണം കൊടുക്കാനുള്ളത് സത്യമാണ്. എന്നാല്‍ രാജ്യം വിട്ട് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരും സിബിഐയും അദ്ദേഹം കടം വാങ്ങിയ ബാങ്കുകളും ഇപ്പോഴും ആശങ്കയിലാണ്.

കോടികള്‍ വാങ്ങി.....

കോടികള്‍ വാങ്ങി.....

22100 കോടി രൂപയാണ് വേണുഗോപാല്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തത്. സാമ്പത്തിക തട്ടിപ്പ് നടത്തിയ മുങ്ങിയവര്‍ക്കെതിരെയുളള നടപടി കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുന്നതിനിടെയാണ് വേണുഗോപാല്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട് ലഭിച്ചത്. വാട്‌സാപ്പ് സന്ദേശം വഴിയാണ് ഇയാള്‍ ഇന്ത്യ വിട്ടതായി സര്‍ക്കാരിന് സൂചന ലഭിച്ചത്. ഇതോടെ സര്‍ക്കാര്‍ പരിഭ്രമിച്ചു. ഇയാള്‍ രാജ്യം വിട്ടോ എന്നറിയാനായി സര്‍ക്കാര്‍ വക്താവ് വേണുഗോപാലിന്റെ ഓഫീസില്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ നാട്ടിലുണ്ടെന്ന് അറിഞ്ഞതോടെയാണ് സര്‍ക്കാരിന് ആശ്വാസമായത്.

ബാങ്കിങ് മേഖല

ബാങ്കിങ് മേഖല

നിലവില്‍ രാജ്യത്തെ ബാങ്കിങ് മേഖല ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനൊപ്പം വീഡിയോകോണിന്റെ ബാധ്യത കൂടിയാവുമ്പോള്‍ ബാങ്കിങ് മേഖല കൂടുതല്‍ പ്രതിസന്ധിയിലാവുമെന്നും അത് രാഷ്ട്രീയ തലത്തില്‍ തന്നെ തിരിച്ചടിയുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഏറ്റവും നഷ്ടമുണ്ടായിരിക്കുന്നത് പഞ്ചാബ് നാഷണല്‍ ബാങ്കിലാണ്. ഊഹിക്കാവുന്നതിലും അധികം തുകയാണ് അവര്‍ക്ക് നഷ്ടമായത്. ഈ നഷ്ടമെല്ലാം നീരവ് മോദി വായ്പയെടുത്ത് പറ്റിക്കുന്നതിന് മുന്‍പ് സംഭവിച്ചതുമാണ്. ഇതിന് ശേഷം സംഭവിച്ച നഷ്ടം കൂടി കണക്കിലെടുക്കുമ്പോള്‍ ബാങ്കിങ് മേഖല തകര്‍ച്ചയുടെ വക്കിലാണെന്ന് മനസിലാക്കാനാകും.

എവിടെയും പോയിട്ടില്ല

എവിടെയും പോയിട്ടില്ല

വായ്പയെടുത്ത് മുങ്ങാനുള്ള ഒരുദ്ദേശവും തനിക്കില്ലെന്ന് വേണുഗോപാല്‍ പറയുന്നു. താന്‍ വിദേശത്ത് പോകാറുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി താന്‍ വിദേശത്ത് പോയിട്ടേയില്ല. താന്‍ രാജ്യം വിട്ടുപോവുകയാണെന്ന വാര്‍ത്ത വെറും ഊഹാപോഹമാണ്. അത് കാര്യമാക്കേണ്ടതില്ല. അതേസമയം വീഡിയോകോണ്‍ പണം തിരിച്ചടയ്ക്കാനുള്ള കമ്പനികളില്‍ രണ്ടാം സ്ഥാനത്താണ്. ഇത് റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇവര്‍ കടുത്ത കടബാധ്യതയെ നേരിടുന്നുണ്ട്. വീഡിയോകോണിനെയും വേണുഗോപാലിനെയും പാപ്പരായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. എന്നാല്‍ വായ്പയെടുത്ത പണം തിരിച്ചടയ്ക്കുമെന്നാണ്‌വേണുഗോപാലിന്റെ നിലപാട്.

സാമ്പത്തിക വിദഗ്ധര്‍

സാമ്പത്തിക വിദഗ്ധര്‍

പണം തിരിച്ചടയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വേണുഗോപാല്‍ പ്രത്യേക സാമ്പത്തിക വിദഗ്ധരുടെ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിനായി കമ്പനിയുടെ സ്വത്തുക്കള്‍ വില്‍ക്കുമെന്നാണ് സൂചന. വീഡിയോകോണിന് എണ്ണ വ്യാപാരത്തില്‍ പങ്കാളിത്തമുണ്ട്. ബ്രസീലിലെ വ്യാപാരമാണ് പ്രധാനമായും വീഡിയോകോണിനുള്ളത്. എണ്ണവില ബ്രസീലില്‍ വര്‍ധിച്ചാല്‍ അനായാസം പണം നല്‍കാനാവുമെന്ന് വേണുഗോപാല്‍ പറഞ്ഞു. വീഡിയോകോണിന് ചുറ്റും പ്രത്യേക കണ്ണ് വേണമെന്ന് സര്‍ക്കാര്‍ സിബിഐയോട് പറഞ്ഞിട്ടുണ്ട്. അതേസമയം കളങ്കരഹിത പ്രതിച്ഛായ കാത്തുസൂക്ഷിച്ച സര്‍ക്കാരിന് അടുത്തിടെ നടന്ന വായ്പ തട്ടിപ്പുകളില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടിരുന്നു. ഇതോടെ 50 കോടിക്ക് മുകളില്‍ വായ്പയെടുത്തവരുടെ പട്ടിക തയ്യാറാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇന്റര്‍നെറ്റ് ടിവിയ്ക്ക് നെറ്റ്ഫ്‌ളിക്‌സ് മാത്രം;ഉടന്‍ ഇന്ത്യയിലേയ്ക്ക്,ഒപ്പം വോഡഫോണും എയര്‍ടെല്ലും

സൗദിയിലേക്ക് യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങും; പ്രതിഷേധം ഫലം കണ്ടില്ല!! മൂല്യമുള്ള പങ്കാളിയെന്ന് ബിഎഇ

ഷമിയുടെ ഫോണ്‍ റെക്കോര്‍ഡ് ഭാര്യ പുറത്തുവിട്ടു; താരത്തിനെതിരെ തെളിവ്, അലിഷ്ബയുമായി ബന്ധം!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
videocon group chairman venugopal rubbishes reports of fleeing country

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്