Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദരംഗങ്ങൾ ആവർത്തിച്ച് വിജയ് ആരാധകർ, സർക്കാരിന്റെ സൗജന്യങ്ങൾ തീയിട്ട് നശിപ്പിച്ചു

ചെന്നൈ: റിലീസായപ്പോൾ മുതൽ വലിയ പ്രതിസന്ധകളാണ് വിജയ് ചിത്രം സർക്കാർ നേരിട്ടത്. ചിത്രത്തിലെ രാഷ്ട്രീയ സൂചകങ്ങളുള്ള രംഗങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ അണിയറ പ്രവർത്തകർക്ക് താക്കീത് നൽകുകയായിരുന്നു. തമിഴ് സിനിമാ ലോകം ആകെ ചിത്രത്തിനൊപ്പം അണിനിരന്നെങ്കിലും പ്രതിഷേധം തെരുവിലേക്ക് പർന്നതോടെ വിവാദ രംഗങ്ങൾ അണിയറ പ്രവർത്തകർ നീക്കം ചെയ്തിരുന്നു.

എന്നാൽ സർക്കാർ നടപടിക്കെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഏത് രംഗങ്ങളാണോ തമിഴ്നാട് സർക്കാരിനെ ചൊടിപ്പിച്ചത് അതേ രംഗങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് വിജയ് ആരാധകർ.

വൻ പ്രതിഷേധം

വൻ പ്രതിഷേധം

ചിത്രത്തിൽ തമിഴ്നാട് സർക്കാരിനെ പരോക്ഷമായി വിമർശിക്കുന്നുണ്ടെന്നും ഇത് ജനങ്ങൾ അംഗീകരിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ സൂചകങ്ങളുള്ള സീനുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ മന്ത്രിമാർ കൂട്ടത്തോടെ രംഗത്തെത്തിയത്. ആരോപണം പാർട്ടി പ്രവർത്തകരും ഏറ്റെടുത്തതോടെ പ്രതിഷേധം തെരുവിലേക്ക് പടർന്നു. വിജയിയുടെ കൂറ്റൻ കട്ടൗട്ടുകൾ അഗ്നിക്കിരയാക്കുകയും തീയേറ്ററുകൾക്ക് നേരെ ആക്രമണം നടക്കുകയും ചെയ്തു. ഒടുവിൽ വിവാദ സീനുകൾ നീക്കം ചെയ്താണ് തമിഴ്നാട്ടിൽ ചിത്രം പ്രദർശിപ്പിച്ചത്.

വിവാദ രംഗങ്ങൾ

വിവാദ രംഗങ്ങൾ

സർക്കാർ ജനങ്ങൾക്ക് നൽകിയ സൗജന്യ മിക്സിയും ടിവിയുമൊക്കെ ജനങ്ങൾ അഗ്നിക്കിരയാക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ അമിത മയക്കുമരുന്ന് കൊടുത്ത് അനുയായികൾ കൊലപ്പെടുത്തുന്ന രംഗവും, വരലക്ഷ്മി ശരത് കുമാറിന്റെ കഥാപാത്രത്തിന് ജയലളിതയുമായിയുള്ള സാമ്യവുമാണ് സർക്കാരിനെ അസ്വസ്ഥരാക്കിയത്. ഈ രംഗങ്ങൾ ചിത്രത്തിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു.

ഏറ്റെടുത്ത് ആരാധകർ

തിരഞ്ഞെടുപ്പ് സമയത്ത് ഗൃഹോപകരണങ്ങളും, ലാപ്ടോപ്പ്, സൈക്കിൾ തുടങ്ങിയവയുമൊക്കെ സൗജന്യമായി വാഗ്ദാനം ചെയ്യുന്നത് തമിഴ്നാട്ടിലെ പതിവ് സംഭവമാണ്. ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്ത് സൗജന്യമായി നൽകിയ മിക്‌സിയും ഗ്രൈന്ററും ഫാനും ടിവിയും ലാപ്‌ടോപ്പും തീയിട്ട് കത്തിക്കുകയായിരുന്നു ആരാധകര്‍. ഇവ നശിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട് വിജയ് ആരാധകർ.

പശ്ചാത്തല സംഗീതവും

സർക്കാർ സിനിമയിലെ അതേ സംഗീതത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആരാധകരുടെ പ്രതിഷേധം. വീട്ടിനുള്ളിൽ നിന്നും സാധനങ്ങൾ വലിച്ച് പുറത്തിട്ട് അഗ്നിക്കിരയാക്കുന്നത് വീഡിയോയിൽ കാണാം. ചിത്രത്തിൽ വിജയ് പറഞ്ഞ ഡയലോഗുകളും ചിലർ ആവർത്തിക്കുന്നുണ്ട്. സർക്കാരിലെ ഒരു ഗാനരംഗത്തിലാണ് വിവാദരംഗം ഉൾപ്പെടുത്തിയിരുന്നത്. സംവിധായകൻ എആർ മുരുകദോസും ഈ രംഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

അറസ്റ്റ് ചെയ്യാനും നീക്കം

അറസ്റ്റ് ചെയ്യാനും നീക്കം

വിവാദ രംഗങ്ങളുടെ പേരിൽ സംവിധായകനെ അറസ്റ്റ് ചെയ്യാനും നീക്കം നടന്നു.
ഇതോടെ മുരുകദോസ് മുൻകൂർ ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടുന്നുവെന്നാരോപിച്ച് ചെന്നൈയിൽ മുരുകദോസിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. വിമർശനം അംഗീകരിക്കാത്ത സർക്കാരിന്റേത് അപഹാസ്യമായ നടപടിയാണെന്നാരോപിച്ച് വലിയ വിമർശനങ്ങളാണ് സമൂഹമാധ്യങ്ങളിൽ ഉയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+