കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യയുടെ ട്വിറ്റര്‍ വിശ്വാസയോഗ്യമല്ലെന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും

  • By Neethu
Google Oneindia Malayalam News

ദില്ലി:രാജ്യത്തെ ബാങ്കുകളില്‍ നിന്ന് കോടികള്‍ കടമെടുത്ത് മുങ്ങി നടക്കുന്ന വിജയ് മല്യ പോലീസിന്റെ ചോദ്യം ചെയ്യലിനു കീഴടങ്ങുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ ട്വിറ്ററില്‍ മല്യ പറഞ്ഞ കാര്യങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും.

ട്വിറ്ററില്‍ കുറിച്ച കാര്യങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നും മല്യ ഇതുവരെ നേരിട്ട് സംസാരിക്കാന്‍ തയ്യാറായിട്ടില്ല എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചോദ്യം ചെയ്യലിനു വേണ്ടി എന്ന് ഹാജരാക്കും എന്ന് വ്യക്തമായി അറിയിച്ചിട്ടില്ല. 9000 കോടി രൂപ ബാങ്കില്‍ നിന്നും കടമെടുത്ത കേസില്‍ മാര്‍ച്ച് 18 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് അറിയിച്ചിരിക്കുന്നത്.

vijay-mallya-ipl-

മാര്‍ച്ച് രണ്ടിനായിരുന്നു മല്യ രാജ്യം വിട്ടത്. പിന്നീട് ലണ്ടനില്‍ ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. താന്‍ ഒളിച്ചോടിയതല്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം മല്യ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് എന്ന് ഹാജരാകുമെന്ന് നേരിട്ട് അറിയിക്കണമെന്നാണ് സിബിഐ പറയുന്നത്.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 18 ന് ഹാജരാകാന്‍ സാധിച്ചിലെങ്കില്‍ മാര്‍ച്ച് 30 നാണ് സുപ്രീംകോടതി മല്യയ്ക്ക് സമയം കൊടുത്തിരിക്കുന്നത്. മല്യ ചോദ്യം ചെയ്യലിന് ഹാജരാക്കുന്നത് അറിയാന്‍ ഈ മാസം 30 വരെ ഉദ്യോഗസ്ഥര്‍ കാത്തിരിക്കണം. ഇതിനിടയില്‍ കോടതി എന്ത് ഓര്‍ഡര്‍ പുറത്തിറക്കുമെന്നും അറിയില്ല.

English summary
The CBI and the Enforcement Directorate say that an assurance on Twitter would not be sufficient and Vijay Mallya would need to communicate with us directly about when he can be present for questioning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X