കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല്യ ഇത്തവണയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായില്ല

Google Oneindia Malayalam News

മുംബൈ: എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകുന്നസമയം നീട്ടി നല്‍കണമെന്നാവശ്യപെട്ട് മല്യ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന് കത്ത് നല്‍കി. ഔദ്യോഗിക കാരണങ്ങള്‍ ചൂണ്ടികാട്ടി സമയം നീട്ടി നല്‍കണമെന്ന് മല്യ ആവശ്യപെട്ടതോടെ കേസ് ഏപ്രില്‍ രണ്ടിലേക്ക് മാറ്റി.

9000 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് മല്യ നടത്തിയിട്ടുള്ളത്. ഇഡിയുടെ അന്വേഷണം തുടരാന്‍ തന്റെ അഭിഭാഷക സംഘം സഹായിക്കുമെന്നും മല്യ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മല്യയുടെ നിലപാട് കൈകൊള്ളുമെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ജാമ്യമില്ലാ വാറണ്ട് പുറപ്പെടു്പിക്കുകയോ പാസ്‌പോര്‍ട്ട് പിന്‍വലിക്കുകയോ ചെയ്യുക എന്നതുമാത്രമാണ് ഇനി അദികൃതര്‍ക്ക് ചെയ്യാനുള്ളത്.

Vijay Mallya

വിശ്വാസ്യത തെളിയിക്കാന്‍ മല്യ ഇന്ത്യയിലുണ്ടാകണമെന്ന വാദം കോടതി അംഗീകരിച്ചു. കഴിഞ്ഞ മാസം രണ്ടിന് ഇന്ത്യ വിട്ട മല്യ ഇപ്പോള്‍ ബ്രിട്ടണിലാണെന്നാണ് സൂചന. ഈ മാസം 21ന് മല്യയുടെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങള്‍ ഹാജരാക്കമമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്്.

4000 കോടി തിരിച്ചടയ്ക്കാമെ്‌ന മല്യയുടെ നിര്‍ദേശം ബാങ്ക്് കണ്‍സോര്‍ഷ്യം ഏകകണ്ഠമായി നിഷേധിച്ചതോടെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടുള്ളത്. മല്യക്ക് പുറമെ മറ്റ് ചിലരുടെ പേരിലും എന്‍ഫോര്‍സ്‌മെന്റ്് ഡയറക്ടറേറ്റ് സാമ്പത്തിക തട്ടിപ്പിന് കേസെടുത്തിട്ടുണ്ട്. കിങ്ഫിഷര്‍ കമ്പനിയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

English summary
Beleaguered businessman Vijay Mallya will not be presenting himself before ED investigators for the third time on Saturday as he sought time till May to depose before it in connection with a money laundering probe in the over Rs 900 crore IDBI loan fraud case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X