ചായക്കടക്കാരന്റെ മന്ത്രിസഭയില്‍ ഒരു പ്ലംബര്‍
ദില്ലി: നരേന്ദ്ര മോദിയെ ചായക്കടക്കാരന്‍, ചായ വിറ്റ് നടന്നിരുന്ന ആള്‍ എന്നൊക്കെയാണ് ചിലര്‍ പരിഹസിച്ചിരുന്നത്. എന്നാല്‍ നരേന്ദ്ര മോദിക്ക് അതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല.
ഇപ്പോള്‍ മോദി മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോള്‍ അതില്‍ ഒരാള്‍ ജീവിക്കാന്‍ വേണ്ടി പ്ലംബിങ് ജോലികള്‍ ചെയ്ത ആളാണ്. പഞ്ചാബില്‍ നിന്നുള്ള വിജയ് സന്പ്ല.

പഞ്ചാബില്‍ ബിജെപിയുടെ ദളിത് മുഖമാണ് വിജയ് സന്പ്ല. പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കിയതിന് ശേഷം ജീവിക്കാന്‍ സന്പ്ല സൗദ് അറേബ്യയിലേക്ക് പോയി. അവിടെ പ്ലംബിങ് ആയിരുന്നു ജോലി.
1998 ല്‍ ആയിരുന്നു സന്പ്ല ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. അതിന് ശേഷം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി. അങ്ങനെ ഇപ്പോള്‍ കേന്ദ്ര മന്ത്രിയും ആയി.
തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് സന്പ്ല സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ചില വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ അതിനെ ആദ്യ ചിരിച്ചു തള്ളി. പിന്നീട് ഇക്കാര്യം ഫോണ്‍ വഴി അറിയിച്ചപ്പോള്‍ ആരോ കളിയാക്കുകയാണെന്ന് പോലും സംശയിച്ചു. ഒടുവില്‍ രാഷ്ട്രപതി ഭവനിലെത്താന്‍ ക്ഷണം ലഭിച്ചപ്പോഴാണ് വിശ്വാസമായത്.
ഒരു ചായക്കടക്കാരന് പ്രധാനമന്ത്രിയാകാമെങ്കില്‍ ഒരു പ്ലംബര്‍ക്ക് എന്തുകൊണ്ട് കേന്ദ്ര മന്ത്രിയായിക്കൂട... സന്പ്ല ചോദിക്കുന്നു. തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന് നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കും അദ്ദേഹം നന്ദി പറഞ്ഞു.












Click it and Unblock the Notifications