Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിവികെ വിജയം പ്രവചിച്ച് വിജയ്; മധുരയിലേക്ക് ഗര്‍ഭിണികള്‍ വരേണ്ടെന്ന് സന്ദേശം, സുരക്ഷയ്ക്ക് മലയാളികള്‍

ചെന്നൈ: വരുന്ന വ്യാഴാഴ്ച മധുരയില്‍ നടക്കുന്ന സമ്മേളനം തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് എന്ന് നടനും അധ്യക്ഷനുമായ ദളപതി വിജയ്. പ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തിലാണ് സമ്മേളനത്തിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിടുന്നത്. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവാകും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നും വിജയ് പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ 1967ലും 1977ലും നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുകയാണ് വിജയ്. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത് 1967ലെ തിരഞ്ഞെടുപ്പാണ്. ഡിഎംകെ സ്ഥാപകന്‍ സിഎന്‍ അണ്ണാദുരൈയുടെ നേതൃത്വത്തിലാണ് ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയത്.

vijay predict tvk victory-

എന്നാല്‍ 10 വര്‍ഷം കഴിഞ്ഞ് 1977ല്‍ എംജി രാമചന്ദ്രന്‍ എഐഎഡിഎംകെ രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയും ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കുകയും ചെയ്തു. നവ ശക്തികള്‍ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വെന്നിക്കൊടി നാട്ടിയ രണ്ട് തിരഞ്ഞെടുപ്പുകളാണിത്. 2026ലെ തിരഞ്ഞെടുപ്പ് അത്തരം ഒന്നാകുമെന്ന് വിജയ് പറയുന്നു. ടിവികെ തമിഴ്‌നാടിന്റെ അധികാരം പിടിക്കുമെന്നും വിജയ് പ്രവചിക്കുന്നു.

സഖ്യമുണ്ടാക്കുന്നതില്‍ വ്യക്തത

നിയമസഭാ തിരഞ്ഞെടപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ടിവികെ മധുര സമ്മേളനം സംഘടിപ്പിക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് വിജയ് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ഡിഎംകെ രാഷ്ട്രീയ ശത്രുവും ബിജെപി ആദര്‍ശ ശത്രുവും ആണ് എന്നാണ് വിജയുടെ പ്രഖ്യാപനം. ബിജെപിയുമായി സഖ്യമുള്ള ആരുമായും കൂട്ടില്ലെന്ന് വ്യക്തമാക്കി എഐഎഡിഎംക്കെക്ക് മുമ്പില്‍ അദ്ദേഹം വാതില്‍ അടയ്ക്കുകയും ചെയ്തു.

എന്നാല്‍, ചെറുകക്ഷികളുമായും മറ്റു പാര്‍ട്ടികളുമായും സഖ്യത്തിന് സാധ്യതയുണ്ട് എന്നാണ് വിവരം. നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയുമായി ടിവികെ സഖ്യമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസുമായി രഹസ്യ ചര്‍ച്ച നടക്കുന്നു എന്നും കേള്‍ക്കുന്നു. അധികാരം പിടിച്ചാല്‍ വിജയ് മുഖ്യമന്ത്രിയാകുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സചൂന. എന്നാല്‍ സഖ്യമുണ്ടാക്കുന്ന പാര്‍ട്ടിക്ക് സര്‍ക്കാരില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നും ടിവികെ വ്യക്തമാക്കിയിട്ടുണ്ട്.

സുരക്ഷയ്ക്ക് മലയാളികളുടെ സംഘം

മധുര സമ്മേളനം കഴിയുന്നതോടെ വിജയ് സംസ്ഥാനതല യാത്ര തുടങ്ങും. തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ ജനങ്ങളെ ഇളക്കി മറിക്കുന്നതാകും യാത്ര. മധുര സമ്മേളനത്തിന് ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍, കുട്ടികളുള്ള സ്ത്രീകള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അസുഖമുള്ളവര്‍, ഭിന്ന ശേഷിക്കാര്‍ എന്നിവര്‍ വരേണ്ടതില്ലെന്നും അവര്‍ ഓണ്‍ലൈനായി വീട്ടിലിരുന്ന് സമ്മേളനം കാണണം എന്നും വിജയ് അഭ്യര്‍ഥിച്ചു. മധുര സമ്മേളനത്തിനുള്ള സുരക്ഷ ഒരുക്കുന്നത് തൃശൂരില്‍ നിന്നുള്ള സംഘമാണ്. 200ല്‍ അധികം പേരാണ് ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് മധുരയില്‍ എത്തുക.

എംജിആറും ജയലളിതയും തിളങ്ങിയപ്പോലെ സിനിമാ രംഗത്ത് നിന്നെത്തി തമിഴ് രാഷ്ട്രീയം വാണവര്‍ പിന്നീട് ഉണ്ടായിട്ടില്ല. വിജയകാന്ത് നേരിയ മുന്നേറ്റം നടത്തിയെങ്കിലും വീണു. ശിവാജി ഗണേശന്‍, ശരത് കുമാര്‍, കമല്‍ഹാസന്‍ തുടങ്ങിയവരും ഈ കളരിയില്‍ ഒരുകൈ നോക്കിയവരാണ്. രജനികാന്ത് എല്ലാ ഒരുക്കവും നടത്തിയ ശേഷം അവസാന നിമിഷം പിന്മാറി. ഇനി വിജയിയുടെ ഊഴമാണ്. സിനിമ നിര്‍ത്തിവച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയ അദ്ദേഹത്തിന് അടുത്ത വര്‍ഷം നിര്‍ണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+