കര്‍തവ്യപഥില്‍ അര്‍ജുന-ഖേല്‍ രത്ന പുരസ്കാരങ്ങള്‍ ഉപേക്ഷിച്ച് വിനേഷ് ഫോഗട്ട്
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡില്‍ ജേതാവ് വിനേഷ് ഫോഗട്ട് തന്റെ അര്‍ജുന-ഖേല്‍ രത്ന പുരസ്കങ്ങള്‍ തിരികെ നല്കി. കര്‍തവ്യപഥില്‍ ഈ പുരസ്കാരങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു അവര്‍. വനിതാ ഗുസ്തി താരങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചത്.
റെസ്ലിംഗ് ഫെഡറേഷനിലെ തെരഞ്ഞെടുപ്പും, ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിന്റെ വിശ്വസ്തന് സഞ്ജയ് സിംഗ് പുതിയ അധ്യക്ഷനാവുകയും ചെയ്തതോടെയാണ് താന്‍ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്. നേരത്തെ കര്‍തവ്യപഥില്‍ പുരസ്കാരങ്ങള്‍ മറ്റൊരു ഗുസ്തി താരമായ ബജ്റംഗ് പൂനിയയും ഉപേക്ഷിച്ചിരുന്നു.

നേരത്തെ തന്നെ പ്രതിഷേധത്തിന്റെ ഭാഗമായി പുരസ്കാരങ്ങള്‍ തിരികെ നല്‍കുമെന്ന് വിനേഷ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ സാക്ഷി മാലിക് ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായും പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് പുരസ്കാരങ്ങള്‍ ഉപേക്ഷിച്ച് മടങ്ങാനായിരുന്നു വിനേഷ് ഫോഗട്ടിന്റെ തീരുമാനം. എന്നാല്‍ കര്‍തവ്യപഥില്‍ വെച്ച് പോലീസ് ഇവരെ തടയുകയായിരുന്നു.
ഇതോടെ കര്‍തവ്യപഥില്‍ അവാര്‍ഡുകള്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു അവര്‍. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയാണ് പുരസ്കാരങ്ങള്‍ തിരികെ നല്‍കുമെന്ന് വിനേഷ് അറിയിച്ചത്. പുരസ്കാരങ്ങള്‍ക്ക് ഒരര്‍ത്ഥവും ഇനി തന്റെ ജീവിതത്തില്‍ ഇല്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു.ബജ്റംഗ് പൂനിയ നേരത്തെ പത്മശ്രീ പുരസ്കാരമാണ് തിരികെ നല്‍കിയത്. കര്തവ്യപഥിലായിരുന്നു ഇതും ഉപേക്ഷിച്ചത്.
അതേസമയം നേരത്തെ ഗുസ്തി സമിതിയുടെ തെരഞ്ഞെടുപ്പ് കായിക മന്ത്രാലയം റദ്ദാക്കിയിരുന്നു. നിയമവിരുദ്ധമായിട്ടാണ് കാര്യങ്ങള്‍ നടക്കുന്നതെന്നായിരുന്നു കായിക മന്ത്രാലയം ആരോപിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് സമിതിയെ സസ്പെന്‍ഡ് ചെയ്തത്. ഗുസ്തി ഫെഡറേഷന് അഡ് ഹോക്ക് സമിതിയെ നിയമിക്കാനും, ദൈനം ദിന കാര്യങ്ങള്‍ പരിശോധിക്കാനും കായിക മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
അതേസമയം കായിക മന്ത്രാലയത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് സഞ്ജയ് സിംഗ് പറഞ്ഞിരുന്നു. പുതിയ സമിതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ നിലപാട്.നേരത്തെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ പിന്നണിയില്‍ നിന്നുകൊണ്ടുള്ള ഭരണമാണ് വരാന്‍ പോകുന്നതെന്ന സൂചന ബ്രിജ് ഭൂഷണ് നല്‍കിയിരുന്നു.
താന്‍ ബ്രിജ് ഭൂഷണുമായി നല്ല അടുപ്പത്തിലാണെന്ന് സഞ്ജയ് സിംഗ് പറയുകയും ചെയ്തിരുന്നു. പഴയ സമിതി തന്നെയാണ് ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് കായിക മന്ത്രാലയം നേരത്തെ ആരോപിച്ചിരുന്നു. ഗുസ്തി സംഘടനയുടെ ഓഫീസ് ബ്രിജ് ഭൂഷണിന്റെ വീട്ടിലിരുന്ന് പ്രവര്‍ത്തിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും കായിക മന്ത്രാലയം പറഞ്ഞിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications