Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെപി നദ്ദ സർക്കാറിന്റെ ഭാഗം: ബിജെപിയെ നയിക്കാന്‍ ഇനിയാര്, വിനോദ് താവഡെ വന്നേക്കും

ഡല്‍ഹി: പാർട്ടി അധ്യക്ഷന്‍ ജെപി നദ്ദ മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയുടെ ഭാഗമായതോടെ ബി ജെ പിയെ നയിക്കാന്‍ പുതിയ നേതാവ് വരുമെന്ന് ഉറപ്പായി. നേരത്തെ നരേന്ദ്ര മോദി സർക്കാറിന്റെ ഭാഗമായിരുന്ന ജെപി നദ്ദ പുതിയ സർക്കാറിലും ഭാഗമായേക്കുമെന്ന സൂചനയുണ്ടായിരുന്നു. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള പ്രമുഖ നേതാവ് കൂടിയാണ് ജെപി നദ്ദ. മൂന്നാം നരേന്ദ്ര മോദി സർക്കാറില്‍ പ്രമുഖ വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചേക്കും.

ജെപി നദ്ദ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെങ്കില്‍ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുന്‍ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഘട്ടർ എന്നിവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സർക്കാറിന്റെ ഭാഗമായിട്ടുണ്ട്. ശിവരാജ് സിംഗ് ചൗഹാൻ വിദിഷയില്‍ നിന്നും മനോഹർ ലാല്‍ ഘട്ടർ കർണാലില്‍ നിന്നുമുള്ള എംപിയാണ്.

ജനപ്രിയ മുഖമായ ശിവരാജ് സിംഗ് ചൗഹാന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന തരത്തില്‍ നേരത്തെ ചില റിപ്പോർട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ 15 വർഷത്തിലേറെ അനുഭവപരിചയത്തിനുപുറമെ, അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തും ഭാരതീയ ജനതാ യുവമോർച്ച എന്നിവയുടെയൊക്കെ ദേശീയ പദവിയില്‍ പ്രവർത്തിച്ച നേതാവ് കൂടിയാണ് ശിവരാജ് സിംഗ് ചൗഹാന്‍. എന്നാല്‍ അദ്ദേഹത്തിന് പാർട്ടി അധ്യക്ഷ പദവി ഏല്‍പ്പിച്ച് നല്‍കാതെ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്താന്‍ ബി ജെ പി തീരുമാനിക്കുകയായിരുന്നു.

vinod-tawade

ജെപി നദ്ദയും പ്രതീക്ഷിച്ച ശിവരാജ് സിങും മനോഹർ ലാല്‍ ഘട്ടറും ക്യാബിനറ്റ് മന്ത്രിമാരായതോടെ ബി ജെ പിയെ നയിക്കാന്‍ ആരാകും എന്തുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രവർത്തകർ. മുന്‍ അധ്യക്ഷന്‍ അമിത് ഷാ തന്നെ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും അതിന് സാധ്യതയില്ല.

പ്രമുഖ വ്യക്തികളെല്ലാം സർക്കാറിന്റെ ഭാഗമായതോടെ അധ്യക്ഷ സ്ഥാനത്ത് എത്താനുള്ള ഏറ്റവും കൂടുതല്‍ സാധ്യത നിലവിലെ പാർട്ടി ജനറല്‍ സെക്രട്ടറിയായ വിനോദ് താവഡെയ്ക്കാണെന്ന് ബി ജെ പി വൃത്തങ്ങള്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബി ജെ പിയുടെ മുതിർന്ന നേതാക്കളില്‍ ഒരാളാണ് വിനോദ് താവഡെ. പാർട്ടിയുടെ മഹാരാഷ്ട്ര ഘടകത്തിൻ്റെ ജനറൽ സെക്രട്ടറി, മുംബൈ പ്രസിഡൻ്റ്, അഖിലേന്ത്യാ ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം, 12, 13 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബി ജെ പിയുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയിലെ പ്രധാന അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.

നദ്ദയുടെ കാലയളവ്

ലോക്സഭ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന തിരച്ചടിയുടെ സാഹചര്യത്തില്‍ ജെപി നദ്ദയെ അധ്യക്ഷ പദവിയില്‍ നിന്നും മാറ്റിയതില്‍ ഏറെ രാഷ്ട്രീയ പ്രധാനമുണ്ട് 2019 ജൂണിൽ "വർക്കിംഗ് പ്രസിഡണ്ട്" ആയി പ്രവർത്തിച്ച് തുടങ്ങിയ ജെപി നദ്ദയെ 2020 ജനുവരി 20 നായിരുന്നു അമിത് ഷായ്ക്ക് പകരമായി പാർട്ടിയുടെ മുഴുവൻ സമയ പ്രസിഡൻ്റായി നിയമിക്കുന്നത്.

ആറ് മാസത്തെ വർക്കിംഗ് പ്രസിഡന്റ് പദവി കൂടി കണക്കിലെടുക്കുമ്പോള്‍ നദ്ദയുടെ അഞ്ച് വർഷത്തെ നേതൃകാലത്ത് 29 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. അതിൽ 16 സംസ്ഥാനങ്ങളിൽ ബിജെപി ഒറ്റയ്‌ക്കോ സഖ്യകക്ഷികളുമായോ അധികാരത്തിലെത്താന്‍ സാധിച്ചിട്ടുണ്ട്.

ഹരിയാന (2019), ബിഹാർ (2020), ആസാം, പുതുച്ചേരി (2021), ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗുജറാത്ത് (2022), ത്രിപുര, നാഗാലാൻഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ (2023) എന്നിവയ്ക്ക് പുറമെ ഈ വർഷം തിരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശ്, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നദ്ദയുടെ കാലയളവില്‍ ബി ജെ പിക്ക് വിജയിക്കായി. മഹാരാഷ്ട്ര, ജാർഖണ്ഡ് (2019), ഡൽഹി (2020), പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം (2021), പഞ്ചാബ്, ഹിമാചൽ പ്രദേശ് (2022), മേഘാലയ, കർണാടക, മിസോറാം, തെലങ്കാന (2023), സിക്കിം (2024). എന്നിവിടങ്ങളിലാണ് ഇക്കാലയളവില്‍ ബി ജെ പി പരാജയം നേരിട്ടത്.

ജെപി നദ്ദ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെങ്കില്‍ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുന്‍ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഘട്ടർ എന്നിവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സർക്കാറിന്റെ ഭാഗമായിട്ടുണ്ട്. ശിവരാജ് സിംഗ് ചൗഹാൻ വിദിഷയില്‍ നിന്നും മനോഹർ ലാല്‍ ഘട്ടർ കർണാലില്‍ നിന്നുമുള്ള എംപിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+