കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമങ്ങള്‍ എല്ലാവര്‍ക്കും തുല്യം: എംപിയെ തള്ളി ഏവിയേഷന്‍ മന്ത്രി, ആങ്കര്‍ക്ക് വിലക്കില്ലേയെന്ന് സേന

Google Oneindia Malayalam News

ദില്ലി: എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ശിവസേന എംപിയെ തള്ളി ഏവിയേഷന്‍ മന്ത്രി ഗജാപതി രാജു. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ ഗെയ്ക് വാദിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ശിവസേന തിങ്കളാഴ്ച ഒസ്മാനാബാദില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. എയര്‍ലൈനുകള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്നും ഒരിക്കല്‍പ്പോലും ഒരു എംപി ഇത്തരത്തില്‍ പെരുമാറുമെന്ന് കരുതിയില്ലെന്നും ഏവിയേഷന്‍ മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

എന്നാല്‍ ടിവി അവതാരകന്‍ കപില്‍ ശര്‍മ എയര്‍ ഇന്ത്യ ജീവനക്കാരോട് അപമര്യാദയായായി പെരുമാറിയ സംഭവം ഉയര്‍ത്തിപ്പിടിച്ച് ഗെയ്ക്ക് വാദിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് ശിവസേന ഇപ്പോള്‍ നടത്തുന്നത്. മദ്യപിച്ച് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്താത്തത് എന്തെന്നും ശിവസേന എംപി ആനന്ദ് റാവു ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍.

gaikwad

സീറ്റിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ഒസ്മാനാബാദില്‍ നിന്നുള്ള ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് 60 കാരനായ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പ് കൊണ്ടടിക്കുന്നത്. പൂനെ- ദില്ലി വിമാനത്തിലായിരുന്നു സംഭവം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി സഭയില്‍ ചൂണ്ടിക്കാണിച്ചു. എംപിമാര്‍ നിയമത്തിന് മുകളിലല്ലെന്നും വെള്ളിയാഴ്ച മന്ത്രി പ്രതികരിച്ചിരുന്നു.

എംപിയുടെ വിവാദ നടപടിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് പുറമേ സ്‌പൈസ് ജെറ്റ്, ഗോ എയര്‍, ജെറ്റ് എയര്‍വേയ്‌സ്, വിസ്താര തുടങ്ങിയ കമ്പനികളും ഗെയ്ക്ക് വാദിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തെ എയര്‍ ഇന്ത്യ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കിയ എംപി ട്രെയിനിലാണ് ദില്ലിയില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങിയത്.

English summary
Aviation minister Gajapati Raju has been consistently disapproving of Gaikwad beating up an AI staffer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X