Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്‌സാപ്പ് സ്റ്റാറ്റസിന്റെ പേരില്‍ തര്‍ക്കം; പ്രഭാസ് ആരാധകന്‍ പവന്‍ കല്യാണ്‍ ആരാധകനെ തല്ലികൊന്നു

ഹൈദരാബാദ്: താരങ്ങള്‍ക്ക് മേലുള്ള ആരാധന മൂത്ത് ആരാധകര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. പല സ്ഥലങ്ങളിലും സിനിമയുടെ പേരിലും മറ്റുമായി ആരാധകര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വരെ ഉണ്ടാകാറുണ്ട്. എന്നാല്‍ ആന്ധ്രാപ്രദേശില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിക്കും. ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു യുവാവിന് ജീവന്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ആന്ധ്രാപ്രദേശില്‍ നിന്നാണ് നാടിനെ നടുക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചെറിയ ഒരു അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പ്രഭാസിന്റെ ആരാധകന്‍ പവന്‍ കല്യാണിന്റെ ആരാധകനെ കൊലപ്പെടുത്തുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ കിഷോറും ഹരികുമാറും ജോലിക്കായി ആന്ധ്രാപ്രദേശിലെ ആറ്റിലിയിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം കിഷോര്‍ പവന്‍ കല്യാണിനെ കുറിച്ച് വാട്‌സാപ്പില്‍ ഒരു സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു.

prabhas and pawan

എന്നാല്‍ ഈ പോസ്റ്റ് മാറ്റി പ്രഭാസിന്റെ ഫോട്ടോ വയ്ക്കണമെന്ന് ഹരികുമാര്‍ ആവശ്യപ്പെടുകയായിരുന്നു. ചെറിയ രീതിയിലുണ്ടായിരുന്ന തര്‍ക്കം പിന്നീട് വലുതായി. ഈ സമയത്ത് പ്രഭാസ് ആരാധകനായ ഹരി കുമാര്‍ കോപത്താല്‍ ഒരു വടി ഉപയോഗിച്ച് കിഷോറിന്റെ തലയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കിഷോര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു.

ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. 2020 ഏപ്രില്‍ 24ന് വില്ലുപുരത്ത് രജനികാന്ത് ആരാധകന്‍ കൊവിഡ് സമയത്ത് സര്‍ക്കാരിലേക്ക് കൂടുതല്‍ സംഭാവന നല്‍കിയത് ആരാണെന്ന് പറഞ്ഞ് വിജയ് ആരാധകനുമായി വഴക്കിട്ടിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വിജയ് ആരാധകന്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തില്‍ യുവരാജ് തല്‍ക്ഷണം കൊല്ലപ്പെട്ടുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. യുവരാജിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് പോണ്ടിച്ചേരി കാലാപ്പേട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിജയ് ആരാധകനായ യുവരാജ് എന്നയാളാണ് മരിച്ചത് . ഇയാളെ ആക്രമിച്ച എ ദിനേഷ് ബാബു എന്ന രജനീകാന്ത് ആരാധകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു .

കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ആരാണ് കൂടുതല്‍ പണം സംഭാവന ചെയ്തതെന്ന തര്‍ക്കമാണ് അടിപിടിയിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് അന്ന് പറഞ്ഞത്. വിജയ് ആരാധകനാണ് കൂടുതല്‍ പണം നല്‍കിയതെന്നും അല്ലെന്നുമുള്ള തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+