അടിയെന്നാല്‍ ഇതാണ്; ടോള്‍ പ്ലാസയില്‍ ജീവനക്കാരിയും യാത്രക്കാരിയും തമ്മില്‍ പൊരിഞ്ഞ തല്ല്, വൈറല്‍
നാസിക് : ദേശീയ പാത ടോളുകളില്‍ ജീവനക്കാരും യാത്രക്കാരും തമ്മിലുണ്ടാകുന്ന വഴക്കുകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. രാജ്യത്തെ വിവിധ ടോള്‍ പ്ലാസകളിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറാറുള്ളത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അങ്ങനെ ഒരു വീഡിയോയാണ് വൈറലാകുന്നത്.
സ്ത്രീകളില്‍ ഒരാള്‍ യാത്രക്കാരിയും മറ്റേയാള്‍ ടോള്‍ ബൂത്തിലെ ജീവനക്കാരിയുമാണ് വീഡിയോയിലുള്ളത്. എല്ലായിടത്തും സംഭവിക്കുന്നത് പോലെ ടോള്‍ ഫീസിനെ ചൊല്ലിയാണ് ഇവിടെയും തര്‍ക്കം. രണ്ട് സ്ത്രീകളും പരസ്പരം തല്ലുന്നതും പരസ്പരം തള്ളുകയും ഇടിക്കുകയും മുടി വലിക്കുകയും ചെയ്യുന്നുണ്ട് .

മിനിറ്റുകളോളമാണ് ഈ വഴക്ക് നീണ്ടുനിന്നത് . ചിലര്‍ അവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് ചിലര്‍ അടിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയാണ് ചെയ്യുന്നത്. രാജ് മാജി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. നാസിക്കിന് സമീപമുള്ള പിംപാല്‍ഗാവ് ടോള്‍ ബൂത്തില്‍ സ്ത്രീകള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി എന്നായിരുന്നു വീഡിയോയ്ക്കൊപ്പം അടിക്കുറിപ്പ് .
വീഡിയോ വൈറലായതിന് പിന്നാലെ അഭിപ്രായങ്ങളുമായി നിരവധി പേരാണ് എത്തിയത്. എന്തിനാണ് ഈ അടി എന്നാണ് മിക്കയാളുകളും ചോദിച്ചത്. കൂടാതെ അടുത്തുള്ളവര്‍ എന്താണ് അവരെ പിടിച്ചുമാറ്റാത്തതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. അതേസമയം, ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .
അടുത്തിടെ , ഫീസ് അടക്കാതെ പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ടോള്‍ ബൂത്തില്‍ വെച്ച് ഒരു വനിതാ ജീവനക്കാരിയെ ഒരാള്‍ അടിച്ചിരുന്നു. രാജ്ഗഡ്-ഭോപ്പാല്‍ റോഡിലെ കച്‌നാരിയ ടോള്‍ പ്ലാസയിലാണ് സംഭവം. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. ക്ലിപ്പില്‍, ഒരാള്‍ ദേഷ്യത്തോടെ ടോള്‍ ബൂത്ത് കൗണ്ടറിലേക്ക് നടക്കുന്നത് കാണാം, അയാള്‍ സ്ത്രീയുമായി വഴക്കിടാന്‍ തുടങ്ങുകയും സ്ത്രീയുടെ മുഖത്ത് അടിക്കുകയും ചെയ്യുന്നു. ഇതാണ് വീഡിയോയിലുള്ളത്.
എന്‍ ഡി ടി വിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്കുമാര്‍ ഗുര്‍ജാര്‍ എന്നയാള്‍ തന്റെ വാഹനം ഓടിച്ചത് ഫാസ്ടാഗ് ഇല്ലാതെയാണ്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. താന്‍ ഒരു നാട്ടുകാരനാണെന്നും അതിനാല്‍ ടോള്‍ ചാര്‍ജില്‍ നിന്ന് ഒഴിവാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് തെളിയിക്കുന്ന ഒരു രേഖയും അദ്ദേഹത്തിന്റെ പക്കലില്ലായിരുന്നു.












Click it and Unblock the Notifications