പെണ്‍കുട്ടിയുടെ ജീന്‍സിന്റെ സിബ്ബ് അഴിച്ച് ബിജെപി എംപിയുടെ പരിശോധന, വീഡിയോ വൈറല്‍!
മെയിന്‍പുരി: ബി ജെ പി എം പി സാക്ഷി മഹാരാജ്, പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ ജീന്സഴിപ്പിച്ച് പരിശോധിച്ചതായി ആക്ഷേപം. ഉത്തര്‍ പ്രദേശിലെ മെയിന്‍പുരിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത്. സാക്ഷി മഹാരാജിന്റെ സാന്നിധ്യത്തില്‍ ഒരുകൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ ജീന്‍സിന്റെ സിബ്ബ് അഴിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബി ജെ പി നേതാക്കള്‍ അടക്കം ഒരുപാട് പേര് തിങ്ങിക്കൂടിയ വേദിയില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് ജീന്‍സ് അഴിക്കേണ്ടി വന്നത്. ജീന്‍സും ഷര്‍ട്ടും ധരിച്ച ഒരു പെണ്‍കുട്ടിയെ, സാക്ഷി മഹാരാജിന്റെ നിര്‍ദ്ദേശ പ്രകാരം ഒപ്പമുണ്ടായിരുന്ന സ്ത്രീകള്‍ വിവസ്ത്രയാക്കുകയായിരുന്നു. തറയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടി സാക്ഷി മഹാരാജിന്റെ ആവശ്യപ്രകാരമാണ് എഴുന്നേറ്റ് നില്‍ക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ വൈറലായതോടെ സാക്ഷി മഹാരാജിന് നേരെ കനത്ത പ്രതിഷേധം ഉയരുകയാണ്. അതേസമയം, പോലീസ് ആക്രമണത്തില്‍ പരിക്കേറ്റവരെ പരിശോധിക്കുകയായിരുന്നു താന്‍ ചെയ്തത് എന്ന് പറഞ്ഞ് സാക്ഷി മഹാരാജ് രംഗത്ത് വന്നിട്ടുണ്ട്. ഒരു അച്ഛന് എങ്ങനെയാണ് മകളോട് എങ്ങനെയാണ് പാന്റ് അഴിക്കാന്‍ ആവശ്യപ്പെടുക എന്നും സാക്ഷി മഹാരാജ് ചോദിക്കുന്നു.
ബി ജെ പി പ്രവര്‍ത്തകനായ മൈദാന് സിംഗിന്റെ വീട്ടില്‍ വ്യാജമദ്യവില്പനയുണ്ട് എന്ന പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷിക്കാനെത്തിയിരുന്നു. ഈ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സാക്ഷി മഹാരാജിനെതിരെ പോലീസ് ഐ പി സി 153 പ്രകാരം കേസെടുത്തിട്ടുണ്ട്. 2012 ല്‍ ബിജെപിയില്‍ തിരിച്ചെത്തിയ സാക്ഷി മഹാരാജ് ഇതാദ്യമായിട്ടല്ല ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications