വിരാട്-അനുഷ്ക ദമ്പതികളുടെ വിവാഹ സൽക്കാരം ദില്ലിയിൽ, ക്രിക്കറ്റ് താരങ്ങൾക്ക് മുംബൈയിലും...
ദില്ലിയിലെ വിവാഹ സൽക്കാരത്തിന് പുറമേ ഡിസംബർ 26 ചൊവ്വാഴ്ച മുംബൈയിലും വിവാഹ സൽക്കാരം ഒരുക്കിയിട്ടുണ്ട്.
ദില്ലി: വിരാട്-അനുഷ്ക ദമ്പതികളുടെ വിവാഹ സൽക്കാരം ദില്ലിയിൽ പുരോഗമിക്കുന്നു. ദില്ലിയിലെ താജ് ഡിപ്ലോമാറ്റിക് എൻക്ലേവിലെ ദർബാർ ഹാളിലാണ് വിവാഹ സൽക്കാരം സംഘടിപ്പിച്ചിരിക്കുന്നത്. വിരാട് കോലിയുടെ കുടുംബമാണ് ദില്ലിയിൽ വിവാഹ സൽക്കാരമൊരുക്കിയത്.
ദിവസങ്ങൾ നീണ്ടുനിന്ന ഹണിമൂണിന് ശേഷം താരദമ്പതികൾ കഴിഞ്ഞദിവസം തിരിച്ചെത്തിയിരുന്നു. ആർട്ടിക്കിലായിരുന്നു ഇരുവരുടെയും സ്വപ്നതുല്യമായ ഹണിമൂൺ. കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ താരദമ്പതികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സന്ദർശിച്ചു. മോദിയെ വിവാഹ സൽക്കാരത്തിന് ക്ഷണിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്.

ദില്ലിയിലെ വിവാഹ സൽക്കാരത്തിന് പുറമേ ഡിസംബർ 26 ചൊവ്വാഴ്ച മുംബൈയിലും വിവാഹ സൽക്കാരം ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ മുംബൈയിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. മുംബൈയിലെ ചടങ്ങുകൾക്ക് ശേഷം വിരാട് കോലി ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി യാത്രതിരിക്കും. ഭാര്യ അനുഷ്ക ശർമ്മയും വിരാടിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നുണ്ട്. ഇരുവരുടെയും പുതുവത്സരാഘോഷങ്ങൾ അവിടെ വച്ചാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.












Click it and Unblock the Notifications