കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ നൽകാൻ പണം വാങ്ങിയെന്ന കേസ്; കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Google Oneindia Malayalam News

ദില്ലി; ചൈനീസ് പൗരന്മാർക്ക് വീസ നൽകുവാൻ കോഴ വാങ്ങിയെന്ന കേസിൽ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. സിബിഐ കോടതിയാണ് അപേക്ഷ തള്ളിയത്. കേസിൽ ഒന്നാം പ്രതിയായ അറസ്റ്റിലായ ഭാസ്ക്കർ രാമൻ, വികാസ് മകരിയ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. ജാമ്യാപേക്ഷയിൽ കഴിഞ്ഞാഴ്ച വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെയ്ക്കുകയായിരുന്നു.

kartichidambaram-1578379576

പിതാവ് പി ചിദംബരം ആഭ്യന്തരമന്ത്രിയായിരക്കെ പണം വാങ്ങി ചൈനീസ് പൗരന്മാർക്ക് വിസ ലഭ്യമാക്കുന്നതിൽ കാർത്തി ചിദംബരം ഇടപെട്ടു എന്ന ആരോപണത്തിലാണ് ഇഡി കാർത്തിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്.അടുത്തിടെ സിബിഐ നൽകിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി നടപടി.

എന്നാൽ 2011 ലാണ് ആരോപണ വിധേയമായ സംഭവം നടന്നതെന്നും എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് കാർത്തിക്കെതിരെ കേസെടുത്തതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. കേസുമായി ബന്ധപ്പെട്ട ഇമെയിലുകൾ ഏജൻസികളുടെ പക്കലുണ്ടായിരുന്നുവെങ്കിലും വർഷങ്ങളായി അത് അന്വേഷിച്ചിരുന്നില്ലെന്നും സിബിൽ ചൂണ്ടിക്കാട്ടി.എന്നാൽ ഇഡി ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തു.

പ്രവാചക നിന്ദ; കാണ്‍പൂരില്‍ പ്രതിഷേധം, ലാത്തി ചാര്‍ജ്, ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യംപ്രവാചക നിന്ദ; കാണ്‍പൂരില്‍ പ്രതിഷേധം, ലാത്തി ചാര്‍ജ്, ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

താപവൈദ്യുതി നിലയിത്തിന്റെ നിർമ്മാണത്തിന് ചൈനീസ് പൗരന്മാർക്ക് വീസ നൽകാൻ അൻപത് ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്റെ ദില്ലിയിലെ വസതിയിലടക്കം രാജ്യത്തെ പത്ത് ഇടങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു.

ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് സാധിക വേണുഗോപാൽ.. നടിയുടെ ഹോട്ട് ചിത്രങ്ങൾ വൈറൽ

അതേസമയം തനിക്കെതിരായ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നാണ് കാർത്തി ചിദംബരം പ്രതികരിച്ചത്. എനിക്കെതിരെ ചുമത്തിയ എല്ലാ കേസുകളും കള്ളക്കേസുകളാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നു. 'ഈ കേസ് കൂടുതൽ വ്യാജമാണ്. ഒരു ചൈനീസ് പൗരനും വിസ ലഭിക്കുന്നതിന് ഞാൻ സൗകര്യം ചെയ്തിട്ടില്ല', എന്നായിരുന്നു കാർത്തി ചിദംബരം പറഞ്ഞത്.

Recommended Video

cmsvideo
Thrikkakkara By-Election 2022 | UDF കോട്ടയിൽ ആഹ്ലാദവുമായി 20:20 | #Politics | OneIndia Malayalam

English summary
Visa case; Karthi Chidambaram's anticipatory bail rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X