Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശാഖപട്ടണത്ത് മത്സ്യബന്ധന തുറമുഖത്ത് വൻതീപിടിത്തം; 25 ബോട്ടുകൾ കത്തിനശിച്ചു; കോടികളുടെ നഷ്ടം

വിശാഖപട്ടണം: വിശാഖപട്ടണത്ത് ഹാർബറിലുണ്ടായ വൻ തീപിടിത്തത്തെ തുടർന്ന് 25 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. ഒന്നിലധികം ഫയർ എഞ്ചിനുകൾ എത്തിയിട്ടും തീയണയ്ക്കാൻ കഴിഞ്ഞില്ല. തീ നിയന്ത്രണവിധേയമാക്കാൻ ഇന്ത്യൻ നേവിയുടെ ഒരു കപ്പൽ എത്തിക്കുകയായിരുന്നു.ഓരോ ബോട്ടിനും ഏകദേശം 15 ലക്ഷം രൂപ വിലവരും, അപകടത്തിൽ ഏകദേശം 4- 5 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

രാത്രി വൈകിയാണ് മത്സ്യബന്ധന ബോട്ടിൽ തീ പടർന്നതെന്നാണ് വിശാഖപട്ടണം പോലീസ് കമ്മീഷണർ രവിശങ്കർ പറഞ്ഞത്. " തീ മറ്റ് ബോട്ടുകളിലേക്ക് പടരാതിരിക്കാൻ കെട്ട് പൊട്ടിച്ച് വിട്ടെങ്കിലും കാറ്റും വെള്ളത്തിന്റ ഒഴുക്കും അതിനെ ജെട്ടിയിലേക്ക് തിരികെ കൊണ്ടുവന്നു. താമസിയാതെ മറ്റ് ബോട്ടുകളും കത്തിനശിച്ചു" അദ്ദേഹം പറഞ്ഞു.

fire

ബോട്ടുകളിലെ ഡീസൽ കണ്ടെയ്നറുകളും ​ഗ്യാസ് സിലിണ്ടറുകളും തീ ആളിപ്പടരാൻ കാരണമായെന്നും ജെട്ടി പ്രദേശം മുഴുവൻ കത്തിനശിച്ചതായും മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. എന്നാൽ ചില ക്രിമിനലുകളാണ് ബോട്ടുകൾക്ക് തീയിട്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ സംശയിക്കുന്നത്. ഇന്ധന ടാങ്കുകളിൽ തീ പടർന്നതിനെ തുടർന്ന് ആണ് ചില ബോട്ടുകൾ സ്ഫോടനം ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+