കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

29 തവണ ദില്ലി സന്ദര്‍ശിച്ചു: ഒന്നും നടന്നില്ല, മോദിയ്ക്ക് രണ്ടാനമ്മ മനോഭാവം; ചന്ദ്രബാബു നായിഡു

Google Oneindia Malayalam News

അമരാവതി: കേന്ദ്രസര്‍ക്കാരിന്റെ ആന്ധ്രപ്രദേശിനോടുള്ള മനോഭാവത്തിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാര്‍ ആന്ധ്രപ്രദേശിനോട് പുലര്‍ത്തുന്നത് രണ്ടാനമ്മ നയമാണെന്നും ചന്ദ്രബാബു നായിഡു ബുധനാഴ്ച നിയമസഭയിലാണ് ചൂണ്ടിക്കാണിക്കുന്നു.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ലഭിക്കുന്നതിനുള്ള അപേക്ഷയുമായി 29 തവണ ദില്ലി സന്ദര്‍ശിച്ചു. എന്നാല്‍ പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. തലസ്ഥാന നഗരം നിര്‍മിക്കുന്നതിനും പൊല്‍വാരം പദ്ധതിയ്ക്കും വേണ്ടി തുച്ഛമായ തുകയാണ് കേന്ദ്രം അനുവദിച്ചത്. വിസാഗിലെ റെയില്‍വേ സോണും പാതവഴിയിലാണുള്ളത്.

തെലുഗുദേശം പാര്‍ട്ടി ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കുമെന്ന് ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. . നരേന്ദ്രമോദിയുടെ എന്‍ഡിഎ സര്‍ക്കാരില്‍ നിന്ന് തെലുഗുദേശം പാര്‍ട്ടി പുറത്തുപോകുമെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങളെ അപമാനിക്കുകയാണെന്നും 2014 ലെ ആന്ധ്രപ്രദേശ് റീ ഓര്‍ഗനൈസേഷന്‍ ആക്ട് അനുസരിച്ചുള്ള വാഗ്ധാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ത്തിരുന്നു.

പദ്ധതികള്‍ വാഗ്ധാനങ്ങള്‍ മാത്രമായി

പദ്ധതികള്‍ വാഗ്ധാനങ്ങള്‍ മാത്രമായി

ആന്ധ്രപ്രദേശിന് പ്രത്യേക പദവി പോലവാരം നാഷല്‍ പ്രൊജക്ട്, വിജയവാഡയ്ക്കും വിസാഗിനും ഇടയില്‍ മെട്രോ റെയില്‍. ദുഗ്ഗരാജപട്ടണത്ത് സീ പോര്‍ട്ട്, വിസാഗില്‍ പ്രത്യേക റെയില്‍വേ സോണ്‍, കടപ്പയില്‍ സ്റ്റീല്‍ പ്ലാന്‍റ്, ഐഐടി, ഐഐഎം തുടങ്ങിയ കേന്ദ്രസ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കുമെന്നുമായിരുന്നു കേന്ദ്രം നല്‍കിയ വാഗ്ധാനങ്ങള്‍.

 കുഞ്ഞിന് ജന്മം നല്‍കി... അമ്മയെ കൊന്നു..

കുഞ്ഞിന് ജന്മം നല്‍കി... അമ്മയെ കൊന്നു..

കോണ്‍ഗ്രസ് തെലങ്കാനയെന്ന കുഞ്ഞിന് ജന്മം നല്‍കി, എന്നാല്‍ അമ്മയെ കൊന്നുവെന്നും ചന്ദ്രബാബു നായിഡു പറയുന്നു. ഞാനാണ് രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ജനങ്ങളുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനൊപ്പം കേന്ദ്രസര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്താനുള്ള ശ്രമം നടത്തിയിരുന്നുവെന്നും നായിഡു പറയുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകുന്നത് വേറിട്ട നിലപാടാണെന്നും നായിഡു ചൂണ്ടിക്കാണിക്കുന്നു.

 കാത്തിരിപ്പ് മാത്രം ഫലമില്ല

കാത്തിരിപ്പ് മാത്രം ഫലമില്ല

സംസ്ഥാനത്തിന് വേണ്ടി കഴിഞ്ഞ നാല് വര്‍ഷമായി കാത്തിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസനത്തിനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മള്‍ട്ടി നാഷണല്‍ കമ്പനികളെ സംസ്ഥാനത്ത് നിക്ഷേപത്തിനായി ക്ഷണിക്കുമെന്നും നായിഡു പറയുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനും തന്റെ ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിയത് ശിക്ഷ മാത്രമാണെന്നും അതില്‍ ഖേദിക്കുന്നുവെന്നും നായിഡു കൂട്ടിച്ചേര്‍ക്കുന്നു.

 എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തേയ്ക്ക്

എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തേയ്ക്ക്

ബുധനാഴ്ചയാണ് എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകുന്നതായി തെലുഗുദേശം പാര്‍ട്ടി വ്യക്തമാക്കിയത്. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടി പുറത്തുപോകുന്നത്. എന്‍‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നതായി പ്രഖ്യാപിച്ച പാര്‍ട്ടിയിലെ രണ്ട് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജു, സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രി ശ്രുജന ചൗധരി എന്നിവരാണ് കേന്ദ്ര ക്യാബിനറ്റില്‍ നിന്ന് രാജി പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കാത്ത സാഹചര്യത്തിലാണ് ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന ടിഡിപി സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നത്. വ്യാഴാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

പീസ് സ്‌കൂളിന് ആശ്വാസം; രണ്ടു കേസുകള്‍ക്ക് സ്റ്റേ, എംഎം അക്ബര്‍ ജയിലില്‍ തന്നെപീസ് സ്‌കൂളിന് ആശ്വാസം; രണ്ടു കേസുകള്‍ക്ക് സ്റ്റേ, എംഎം അക്ബര്‍ ജയിലില്‍ തന്നെ

പാർവ്വതി മികച്ച നടി, ഇന്ദ്രൻസ് മികച്ച നടൻ.. ഒറ്റമുറി വെളിച്ചം മികച്ച ചിത്രം, ലിജോ സംവിധായകൻപാർവ്വതി മികച്ച നടി, ഇന്ദ്രൻസ് മികച്ച നടൻ.. ഒറ്റമുറി വെളിച്ചം മികച്ച ചിത്രം, ലിജോ സംവിധായകൻ

English summary
Andhra Pradesh chief minister N Chandrababu Naidu expressed angst on the step-motherly attitude of the Narendra Modi government while addressing the Assembly on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X