മോദിയെ വെല്ലുവിളിച്ചു, ബിജെഡി തോറ്റു: ഒടുവില്‍ സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് വികെ പാണ്ഡ്യന്‍
ഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബി ജെ ഡിക്ക് നേരിടേണ്ടി വന്ന കനത്ത പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനും മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ വിശ്വസ്ത അനുയായിയുമായ വി കെ പാണ്ഡ്യൻ. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സ്വന്തം പാർട്ടിയില്‍ നിന്നുപോലും വികെ പാണ്ഡ്യനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു.
പാണ്ഡ്യന്റെ തമിഴ് പാരമ്പര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സംസ്ഥാനത്ത് ബി ജെ പി ശക്തമായ പ്രചരണം നടത്തിയിരുന്നു. തമിഴനായ വികെ പാണ്ഡ്യനെ മുഖ്യമന്ത്രി കസേരയില്‍ എത്തിക്കാനാണ് നവീന്‍ പട്നായിക്ക് ശ്രമിക്കുന്നതെന്ന പ്രചരണം തിരഞ്ഞെടുപ്പില്‍ ബി ജെ ഡിക്ക് തിരിച്ചടിയായെന്ന വിലയിരത്തല്‍ പാർട്ടിക്കുള്ളിലും ശക്തമാണ്. ചിലർ ഇത് തുറന്ന് പറഞ്ഞ് രംഗത്ത് വരികയും ചെയ്തു. ഇതോടെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി പാണ്ഡ്യന്‍ തന്നെ മുന്നോട്ട് വന്നത്.

നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ പരാജയത്തിന് വികെ പാണ്ഡ്യന്‍ ക്ഷമാപണം നടത്തുകയും ചെയ്യുന്നു. "രാഷ്ട്രീയത്തിൽ ചേരുക എന്ന ഉദ്ദേശത്തിന് പിന്നില്‍ നവീൻ ബാബുവിനെ സഹായിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു. ഇപ്പോൾ ബോധപൂർവ്വം സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനിക്കുന്നു. ബിജു ജനതാദളിൻ്റെ തോൽവിയിൽ എനിക്കെതിരെ പ്രചരിപ്പിക്കുന്ന കാര്യങ്ങളില്‍ എനിക്ക് പങ്കുണ്ടെങ്കിൽ ക്ഷമിക്കണം. എല്ലാ പ്രവർത്തകരും ഉൾപ്പെടെ മുഴുവൻ ബിജു പരിവാറിനോടും ഞാൻ ക്ഷമ ചോദിക്കുന്നു, "പാണ്ഡ്യൻ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ബിജെഡിയുടെ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ പൊതുപ്രതികരണം കൂടിയാണ് ഇത്. ഒഡീഷ അസംബ്ലിയിലെ 147 സീറ്റുകളിൽ ബി ജെ ഡിക്ക് 51 മാത്രമായിരുന്നു ഇത്തവണ നേടാന്‍ സാധിച്ചത്. 78 സീറ്റുകൾ നേടിയ ബി ജെ പി സംസ്ഥാനത്ത് അധികാരത്തിലെത്തുകയും ചെയ്തു. 2019 ൽ 113 സീറ്റുകളുമായിട്ടായിരുന്നു രണ്ട് പതിറ്റാണ്ടോളം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന നവീന്‍ പട്നായിക്ക് വീണ്ടും അധികാരത്തിലെത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി ജെ ഡിക്ക് ഒരു ലോക്‌സഭാ സീറ്റ് പോലും നേടാനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
2011 മുതൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നവീൻ പട്‌നായിക്കിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വികെ പാണ്ഡ്യന്‍ 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ച അദ്ദേഹം ഒരു മാസത്തിനുശേഷം, നവംബർ 27-ന് ബിജെഡിയിൽ ചേരുകയും ചെയ്തു. ഒരു പദവിയും വഹിച്ചില്ലെങ്കിലും പട്നായിക്കിന് ശേഷം പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി അദ്ദേഹം മാറുകയും ചെയ്തു.
ജൂൺ 9 ന് നവീൻ പട്‌നായിക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്ന് മെയ് 10 ന് തിരഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് പാണ്ഡ്യൻ്റെ ഇന്നത്തെ തീരുമാനത്തിന് പ്രസക്തിയേറുന്നത്. ജൂൺ 9 ന് ഒഡീഷയിൽ ബിജെപി സർക്കാർ ഉണ്ടാകുമെന്ന് പ്രവചിച്ച പ്രധാനമന്ത്രിയുടെ അവകാശവാദത്തോടുള്ള മറുപടിയായിട്ടായിരുന്നു വികെ പാണ്ഡ്യന്റെ ഈ വെല്ലുവിളി.
വികെ പാണ്ഡ്യനെതിരേയുള്ള വിമർശനം ദൗർഭാഗ്യകരമാണെന്നും ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹം മികച്ച പ്രവർത്തനം നടത്തിയെന്നും നവീന് പട്നായിക്ക് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം. കഴിഞ്ഞ 10 വർഷത്തിനിടയിൽ, പാണ്ഡ്യൻ "രണ്ട് ചുഴലിക്കാറ്റിലും സംസ്ഥാനത്തെ കോവിഡ് -19 പ്രതിരോധത്തില്‍ മികച്ച രീതിയില്‍ സഹായിച്ചിട്ടുണ്ട്... അദ്ദേഹം സത്യസന്ധതയുള്ള വ്യക്തിയാണ്, അതെല്ലാം നാ ഓർക്കണം," നവീന്‍ പട്നായിക്ക് പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications