കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികെ ശശികല തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു, അണ്ണാഡിഎംകെ പിടിക്കും? സ്റ്റാലിന് എതിരാളി

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിമുടി മാറ്റത്തിന് കളമൊരുങ്ങുന്നു. വികെ ശശികല സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരികയാണ്. അതിനുള്ള സൂചനകളാണ് ലഭിക്കുന്നത്. ശശികലയുടെ സംഭാഷണങ്ങള്‍ അടങ്ങിയ ക്ലിപ്പ് പുറത്ത് വന്നിരിക്കുകയാണ്. അണ്ണാഡിഎംകെയിലേക്ക് മടങ്ങി വരുമെന്ന സൂചനയാണ് അവര്‍ നല്‍കുന്നത്. കൊവിഡ് അവസാനിച്ചാല്‍ തിരിച്ചുവരുമെന്നും അവര്‍ സൂചിപ്പിച്ചു.

Recommended Video

cmsvideo
VK Sasikala തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു | Oneindia Malayalam

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

നേതൃത്വ പ്രതിസന്ധി

നേതൃത്വ പ്രതിസന്ധി

വലിയൊരു നേതൃത്വ പ്രതിസന്ധിയെയാണ് അണ്ണാഡിഎംകെ നേരിടുന്നത്. ഈ സമയത്ത് പാര്‍ട്ടി പിടിക്കുക എന്ന ലക്ഷ്യമാണ് ശശികലയ്ക്ക് മുന്നിലുള്ളതെന്നാണ് സൂചന.
അവരെ പുറത്താക്കിയ എടപ്പാടി പളനിസ്വാമിയും പനീര്‍സെല്‍വവും ഇപ്പോള്‍ പാര്‍ട്ടിയില്‍ ദുര്‍ബലരാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് വലിയ പിന്തുണ അണികളില്‍ നിന്ന് കിട്ടാന്‍ സാധ്യതയുണ്ട്

പ്രശ്നം പരിഹരിക്കും

പ്രശ്നം പരിഹരിക്കും

സ്റ്റാലിന് വലിയ വെല്ലുവിളിയാണിത്. ശശികല വരുന്നതോടെ ബിജെപിയുടെ പിന്നണിയില്‍ നിന്നുള്ള കളികളും അവസാനിച്ചേക്കും. ശശികലയും പാര്‍ട്ടി പ്രവര്‍ത്തകനും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. തീര്‍ച്ചയായും തിരിച്ചുവരുമെന്ന് ഇവര്‍ ഈ സംഭാഷണത്തില്‍ പറയുന്നു. അണ്ണാഡിഎംകെയിലെ എല്ലാ പ്രശ്‌നങ്ങളും താന്‍ വരുന്നതോടെ പരിഹരിക്കുമെന്നും ശശികല വ്യക്തമാക്കുന്നുണ്ട്.

പനീര്‍സെല്‍വത്തിനും പളനിസ്വാമിക്കും വെല്ലുവിളി

പനീര്‍സെല്‍വത്തിനും പളനിസ്വാമിക്കും വെല്ലുവിളി

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അവര്‍ തിരിച്ചെത്തുന്നത് പനീര്‍സെല്‍വത്തിനും പളനിസ്വാമിക്കും വലിയ തിരിച്ചടിയാണ്. പാര്‍ട്ടി രണ്ട് വിഭാഗങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ സമയത്ത് ഇരുവര്‍ക്കും വലിയ ജനപ്രീതിയോ പിന്തുണയോ ഇപ്പോഴില്ല. ബിജെപിയെ ഒപ്പം കൂട്ടിയതും ഇവരുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ശശികല വരുന്നതോട് കൂടി ഇവരുടെ പക്ഷത്തേക്ക് വലിയൊരു വിഭാഗം പോയേക്കും.

അമ്മയുടെ തിരിച്ചുവരവ്

അമ്മയുടെ തിരിച്ചുവരവ്

ഞങ്ങള്‍ നിങ്ങളുടെ പിന്നിലുണ്ട് അമ്മ എന്നാണ് ഈ സംഭാഷണല്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ പറയുന്നു. ഫോണ്‍ കോള്‍ എഎംഎംകെ ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്റെ പിഎ ജനാര്‍ധനന്‍ ഈ ഫോണ്‍ കോള്‍ സംഭാഷണം സ്ഥിരീകരിച്ചു. അണ്ണാഡിഎംകെയുടെ തോല്‍വിയോടെ നേതാക്കളെല്ലാം ദുര്‍ബലരായിരിക്കുകയാണ്. ഈ സാഹചര്യം കൂടി കണ്ടാണ് ശശികലയുടെ വരവെന്നാണ് സൂചന

വിരമിക്കല്‍ മാറ്റിവെച്ചു

വിരമിക്കല്‍ മാറ്റിവെച്ചു

രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതായി നേരത്തെ അവര്‍ പറഞ്ഞിരുന്നു. ചെന്നൈയിലെ ടി നഗറിലാണ് ശശികല ഇപ്പോള്‍ താമസിക്കുന്നത്. നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. അതേസമയം വീണ്ടുമൊരു ജയലളിതയാവുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ശശികലയുടെ കാര്യത്തില്‍ ഉറ്റുനോക്കുന്നത്. ജനപിന്തുണ വര്‍ധിച്ച് വരുന്നതാണ് അതിന് കാരണം. സ്റ്റാലിന് എതിരാളി അവര്‍ തന്നെ വരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മോഹന്‍ലാലിന്റെ നീരാളിയിലെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
vk sasikala may return to tamil nadu politics, promises to party workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X