കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ക്ക് വോട്ട് ചെയ്താലും ലഭിക്കുന്നത് ബിജെപിക്കെന്ന് കോൺഗ്രസ് !!വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടോ?

  • By അനാമിക
Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെത് അടക്കം ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്വന്തമാക്കിയ മുന്നേറ്റം സംശയത്തിന്റെ നിഴലിലാണ്. ഉത്തര്‍ പ്രദേശിശിലും ഉത്തരാഖണ്ഡിലും ബിജെപി മിന്നുന്ന വിജയം സ്വന്തമാക്കിയത് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Read Also: ലോകം വിറങ്ങലിച്ച ആ ഭീകരാക്രമണം..!! അപൂര്‍വ്വ ചിത്രങ്ങള്‍ അമേരിക്ക പുറത്ത് വിട്ടു..!!

Read Also: ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യ പ്രതികരണമെന്ന പേരിൽ വീഡിയോ വൈറല്‍..!!

Read Also: മലയാള താരങ്ങള്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ച് വേഷങ്ങള്‍ വാഗ്ദാനം ചെയ്തു..! നടിയുടെ വെളിപ്പെടുത്തല്‍ !!

ഈ ആരോപണം ശരിവെയ്ക്കുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. മധ്യപ്രദേശില്‍ ഏപ്രില്‍ 9ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കാനുള്ള വോട്ടിംഗ് യന്ത്രം പരിശോധിച്ചതില്‍ നിന്നും ഞെട്ടിക്കുന്ന ക്രമക്കേട് കണ്ടെത്തിയതായി കോണ്‍ഗ്രസ്സ് ആരോപിക്കുന്നു.

എല്ലാ വോട്ടും ബിജെപിയ്ക്ക്

വോട്ടിംഗ് യന്ത്രത്തില്‍ പേരുളള ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും അത് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന രീതിയിലായിരുന്നു സെറ്റ് ചെയ്തിരുന്നത് എന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ആരോപിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് ക്രമക്കേട് പുറത്ത് വന്നതെന്നും കോണ്‍ഗ്രസ്സ് ആരോപിക്കുന്നു.

വീഡിയോ വൈറൽ

മധ്യപ്രദേശിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സലിന സിംഗ് ആണ് പരിശോധന നടത്തിയത്. സലിന സിംഗിനൊപ്പം നിരവധി ഉദ്യോഗസ്ഥരും വോട്ടിംഗ് യന്ത്ര പരിശോധനയില്‍ പങ്കെടുത്തിട്ടുണ്ട്. പരിശോധനയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

ആരോപണം കോൺഗ്രസിന്റേത്

വോട്ടിംഗ് യന്ത്രത്തില്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോഴും പേപ്പര്‍ റെസീപ്റ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തപ്പെട്ടതായി കോണ്‍ഗ്രസ് ആരോപിക്കുന്നത്. സമാജ് വാദി സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ അത് ബിജെപിയ്ക്കാണ് പോയതത്രേ.

പ്രവർത്തന സജ്ജമല്ലെന്ന്

അതേസമയം വോട്ടിംഗ് യന്ത്രം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമല്ലാതിരുന്നതിനാലാണ് ഇത്തരത്തിലൊന്നു സംഭവിച്ചത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഇക്കാര്യത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോട് വിശദീകരണം തേടിയിട്ടുണ്ട്. ഉത്തർപ്രദേശിലേത് അടക്കം ബിജെപി വിജയിച്ച സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലത്തെ സംശയിക്കത്ത വിധത്തിലുള്ളതാണ് പുതിയ കണ്ടെത്തൽ.

തട്ടിപ്പ് നടന്നെന്ന് ആരോപണം

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മുന്നൂറിന് മേലെ സീറ്റുകള്‍ നേടി വന്‍വിജയമാണ് ബിജെപി സ്വന്തമാക്കിയത്. ഇതിന് പിന്നാലെ വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം നടന്നുവെന്ന് ആരോപിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത് വരികയും ചെയ്തു.വോട്ടിംഗ് യന്ത്രത്തില്‍ ഏത് ബട്ടണമര്‍ത്തിയാലും ബിജെപിക്കാണ് വോട്ട് ലഭിക്കുക എന്ന രീതിയില്‍ യന്ത്രങ്ങളില്‍ കൃത്രിമത്വം കാട്ടിയെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.

കുറ്റമറ്റതെന്ന് കമ്മീഷൻ

എന്നാല്‍ രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തികച്ചും കുറ്റമറ്റതാണെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. യന്ത്രത്തില്‍ കൃത്രിമത്വം കാണിക്കാനാവില്ലെന്നും കമ്മീഷന്‍ അറിയിച്ചു. മായാവതിക്കും കെജരിവാളിനും പിന്നാലെ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചു.

ആരോപണം തെളിയിക്കാനായില്ല

മായാവതി ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്ന് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ആരോപണം ഉന്നയിച്ചവര്‍ക്ക് തെളിയിക്കാന്‍ അവസരം നല്‍കിയിട്ടും കഴിഞ്ഞില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

ബിജെപി തന്നെ തെളിയിച്ചത്

തിരഞ്ഞെടുപ്പ കമ്മീഷന്‍ പറയുന്ന വാദങ്ങളെ തള്ളിക്കളയാവുന്ന റിപ്പോര്‍ട്ടുകളാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ സുതാര്യമായ തിരഞ്ഞെടുപ്പിന് ഉള്ള വഴിയല്ലന്ന് കണ്ടെത്തി നിരവധി രാജ്യങ്ങള്‍ യന്ത്രം നിരോധിച്ചതാണ്.2014ല്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ ബിജെപി തന്നെ രംഗത്ത് വന്നിരുന്നു. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം കാണിക്കാം എന്നുള്ളത് ഒരു സാങ്കേതിക വിദഗ്ദന്റെ സഹായത്തോടെ അന്ന് ബിജെപി തെളിയിക്കുകയും ചെയ്തിരുന്നു.

കുറ്റമറ്റതല്ലെന്ന് കോടതി

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം വഴിയുള്ള തിരഞ്ഞെടുപ്പ് കുറ്റമറ്റതല്ലെന്ന് നേരത്തെ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം പേപ്പര്‍ ട്രെയില്‍ ഏര്‍പ്പെടുത്തണം എന്നും 2013ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയായിരുന്നു അന്നത്തെ ഹര്‍ജിക്കാരന്‍.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ

English summary
Congress says, Its founded that Voting Machines are set in favour of BJP in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X