കരട് രാഷ്രീട പ്രമേയം; പിണറായിക്കെതിരെ വിഎസ് നേടി ഇടക്കാല വിജയം, കേരള പ്രതിനിധികള്‍ക്കിടയിലെ അഭിപ്രായ ഭിന്നത ഭീഷണിയായി
ഹൈദരാബാദ്: കരട് രാഷ്ട്രീയ അടവു നയത്തിലെ ഭേദഗതിയില്‍ അംഗീകരിച്ചതോടെ കേരള നേതാക്കള്‍ക്കിടയില്‍ വിഎസ് നേടിയ ഇടക്കാല വിജയം കൂടിയാണ് ഭേദഗതി. കേരള പ്രതിനിധി സംഘത്തിലുണ്ടായ വിള്ളലും അനുനയത്തിന് കാരണമായി.കേരള കരട് രേഖയില്‍ ബിജെപിയെ മുഖ്യശത്രുവായി കാണണമെന്നും കോണ്‍ഗ്രസുമായി ധാരണ വേണ്ടെന്ന കരട് രാഷ്ട്രീയ പ്രമേയത്തിലെ പരാമര്‍ശം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സ്റ്റിയറിങ് കമ്മിറ്റിക്ക് കുറിപ്പു നല്‍കിയിരുന്നു.
ഈ ആവശ്യം സ്റ്റിയറിങ് കമ്മിറ്റി തള്ളിയാല്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉന്നയിക്കാനും വിഎസ് നീക്കം നടത്തിയിരുന്നു. ഈ ആവശ്യം നിരാകരിച്ചാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വിഎസ് നേരിട്ട് ഭേദഗതിയ്ക്കായി വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നും അടുത്ത വൃത്തങ്ങള്‍ നേതാക്കളെ അറിയിച്ചിരുന്നു. വിഎസിന്റെ കുറിപ്പ് സ്റ്റിയറിങ് കമ്മിറ്റിയായ പിബിയില്‍ എത്തിയതും യെച്ചൂരിയ്ക്ക് ഗുണമായി. വിഎസ് അച്യുതാനന്ദനെ പോലെ മുതിര്‍ അംഗം രഹസ്യബാലറ്റ് എന്നൊരു ആവശ്യം മുന്നോട്ട് വച്ചാല്‍ അത് സമ്മേളനത്തെ ഏറെ വൈകാരിക പരമായി സ്വാധീനിച്ചേക്കുമെന്ന നിരീക്ഷവും നേതാക്കള്‍ ഉണ്ടായിരുന്നു. ഇതു മുന്‍ നിര്‍ത്തി നടത്തിയ നീക്കങ്ങളാണ് ഒത്തു തീര്‍പ്പിലെത്തിച്ചത്.

കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളും ഒത്തുതീര്‍പ്പിനോട് അനുഭാവ പൂര്‍ണമായ സമീപനമാണ് സ്വീകരിച്ചത്. രഹസ്യ ബാലറ്റിലേക്ക് പോയാല്‍ കേരളത്തില്‍ നിന്നുള്ള 173 പ്രതിനിധികളില്‍ ചെറിയൊരു വിഭാഗമെങ്കിലും യെച്ചൂരി ലൈനിന് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചേക്കുമെന്നതും ആശങ്കപ്പെടുത്തി. 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഒന്നിച്ച് നിന്നാല്‍ കേരളത്തിലെ ചോര്‍ച്ച ചിലപ്പോള്‍ തിരിച്ചടിയായേക്കുമെന്നും നേതാക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ യെച്ചൂരി ലൈനിനെ അനുകൂലിച്ച് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ രംഗത്തെത്തിയതും ആശങ്കകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കി. കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കോണ്‍ഗ്രസുമായി സഹകരണം വേണ്ട. എന്നാല്‍ ദേശീയ തലത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി അതാതു സംസ്ഥാനങ്ങളില്‍ സഖ്യം രൂപീകരിക്കണമെന്നായിരുന്നു കേരളത്തില്‍ നിന്നുള്ള ഒരു പറ്റം പ്രതിനിധികളുടെ അഭിപ്രായം.
എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ട് പ്രതിനിധികളും ആലപ്പുഴയില്‍ നിന്നും കോട്ടയത്തു നിന്നുമുള്ള പ്രതിനിധികളുമാണ് ഈ അഭിപ്രായം ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉന്നയിച്ചത്. ഈ അഭിപ്രായത്തോട് പരസ്യമായി യോജിക്കാത്ത പ്രതിനിധികള്‍ രഹസ്യ ബാലറ്റില്‍ കാരാട്ട് ലൈനിന് എതിരായി വോട്ടുചെയ്യുമെന്ന ആശങ്ക കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി- പിബി അംഗങ്ങള്‍ക്കുണ്ടായിരുന്നു.

കേന്ദ്ര കമ്മിറ്റിയില്‍ കരട് പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ വിട്ടു നിന്ന മന്ത്രി തോമസ് ഐസക്കിന്റെ നിലപാടും യോഗത്തില്‍ നിര്‍ണയകമായി. വോട്ടെടുപ്പ് വന്നാല്‍ ഐസകിനേയും വിഎസിനേയും അനുകൂലിക്കുന്ന ചിലരെങ്കിലും കാരാട്ട് ലൈനിന് എതിരായി വോട്ട് ചെയ്‌തേക്കുമെന്ന കണക്കു കൂട്ടലും നേതാക്കള്‍ക്കുണ്ടായിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പ്രസംഗവും പ്രതിനിധികളെ ഏറെ സ്വാദീനിക്കുന്നതായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പി.ബി അംഗങ്ങളും- കേന്ദ്ര നേതാക്കളും പരസ്പരം ബന്ധപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് ഭേദഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിര്‍ണായക പിബി യോഗത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ പങ്കെടുത്തത്.












Click it and Unblock the Notifications