Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരാതന ക്ഷേത്രം ഉള്‍പ്പടെ ഏഴ് തമിഴ് ഗ്രാമങ്ങളുടെ അവകാശ വാദം ഉന്നയിച്ച് വഖഫ് ബോർഡ്: അമ്പരന്ന് ഗ്രാമം

ചെന്നൈ: തമിഴ്നാട്ടിലെ ഏഴ് ഗ്രാമങ്ങള്‍ക്കുമേല്‍ അവകാശവാദം ഉന്നയിച്ച് സംസ്ഥാന വഖഫ് ബോർഡ്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ തിരുച്ചിറപ്പള്ളി മേഖലയിലാണ് വഖഫ് ബോർഡ് അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം തന്നെ വഖഫ് ബോർഡിന്റെ അവകാശവാദങ്ങള്‍ തള്ളിക്കൊണ്ട് ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കുന്ന രേഖകളുമായി ഗ്രാമവാസികളും മുന്നോട്ട് വന്നിട്ടുണ്ട്.

ഗ്രാമിവാസികളില്‍ ഒരാള്‍ തന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചിലവുകള്‍ക്കായി തന്റെ കൃഷിയിടം വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് വഖഫ് ബോർഡിന്റെ അവകാശവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വരുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

1.2 ഏക്കർ കൃഷി ഭൂമി തമിഴ്‌നാട് വഖഫ്

1.2 ഏക്കർ കൃഷി ഭൂമി തമിഴ്‌നാട് വഖഫ് ബോർഡിന്റേതാണെന്നും അത് വിൽക്കണമെങ്കിൽ ബോർഡിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങണമെന്നും രാജഗോപാലിനോട് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. വസ്തുവിന്റെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് തമിഴ്നാട് വഖഫ് ബോർഡ് നല്‍കിയ 20 പേജുള്ള കത്തും സ്ഥലം സബ് രജിസ്ട്രാറുടെ ഓഫീസ് പുറത്ത് വിട്ടിട്ടുണ്ട്.

സ്വന്തം ഭൂമി വില്‍ക്കാന്‍ കഴിയില്ലെന്നും സ്ഥലം വഖഫ്

സ്വന്തം ഭൂമി വില്‍ക്കാന്‍ കഴിയില്ലെന്നും സ്ഥലം വഖഫ് ബോർഡിന്റേതുമാണെന്ന അവകാശവാദത്തില്‍ അമ്പരന്ന രാജഗോപാൽ തന്റെ വസ്തുവകകളുമായി ബന്ധപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ചെങ്കിലും അത്തരത്തിലുള്ള ഒരു കാര്യങ്ങളും കണ്ടെത്താന്‍ സാധിച്ചില്ല. തിരുച്ചെന്തുരൈ വില്ലേജിലെ മുഴുവൻ ഭൂമിയും വഖഫ് ബോർഡിന്റേതാണെന്നും ആർക്കെങ്കിലും ഭൂമി വിൽക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ചെന്നൈയിലെ ബോർഡിൽ നിന്ന് എൻഒസി ഉറപ്പാക്കണമെന്നും ഒരു ഉദ്യോഗസ്ഥൻ അറിയിച്ചതായുമാണ് റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നത്.

വഖഫ് ബോർഡിന് സംസ്ഥാനത്തുടനീളം ആയിരക്കണക്കിന്

വഖഫ് ബോർഡിന് സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് ഏക്കർ സ്വത്ത് ഉണ്ടെന്നും, പ്രത്യേകിച്ച് മുസ്ലീം ജനസംഖ്യ കൂടുതലുള്ള 18 വില്ലേജുകൾ ഉണ്ടെന്നുമുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം തങ്ങളുടെ മേഖല സംബന്ധിച്ച അവകാശവാദത്തിൽ യാതൊരു സത്യവും കണ്ടെത്താന്‍ കഴിയാതിരുന്ന തിരുച്ചെന്തുരൈ ഗ്രാമവാസികൾ ഉടമസ്ഥാവകാശം കൈമാറുന്നതിനെതിരെ കളക്ടറേന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

"ഗ്രാമത്തിൽ മുസ്ലീങ്ങൾക്ക് സ്വത്തുക്കൾ ഉള്ളതായി വിവരങ്ങളൊന്നുമില്ല. 1927-1928 കാലഘട്ടത്തിലാണ് വസ്തുവകകൾ പുനരധിവസിപ്പിച്ചതെന്ന് രേഖകൾ പോലും സൂചിപ്പിക്കുന്നു. 1500 വർഷം പഴക്കമുള്ള ഒരു സുന്ദരേശ്വര ക്ഷേത്രമുണ്ട് ഇവിടെ. ക്ഷേത്രത്തിന് കീഴില്‍ 369 ഏക്കർ സ്വത്ത് ഉണ്ട്. ഇതൊന്നും വഖഫ് ബോർഡിന്റേത് അല്ല. ഇത് തെളിയിക്കുന്ന വ്യക്തമായ രേഖകളുണ്ട്," ഗ്രാമത്തിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റ് ദനപാൽ പറഞ്ഞു.

തന്റെ ഭൂമിയിൽ കൃഷി ചെയ്യാൻ കഴിയാതെ വരികയും വൻ

തന്റെ ഭൂമിയിൽ കൃഷി ചെയ്യാൻ കഴിയാതെ വരികയും വൻ നഷ്ടം നേരിട്ടതിനെ തുടർന്നാണ് വിൽപന നടത്താൻ തീരുമാനിച്ചതെന്നും രാജഗോപാൽ പറഞ്ഞു. 1992ൽ മറ്റൊരാളില്‍ നിന്നും താന്‍ ഈ ഭൂമി വാങ്ങുമ്പോൾ കൃത്യമായി രജിസ്റ്റർ ചെയ്തിരുന്നതായി ഇയാൾ പറഞ്ഞു. അതേസമയം, വഖഫ് ബോർഡ് തിരുച്ചിയിലെ 12 രജിസ്ട്രേഷൻ ഓഫീസുകളിലേക്ക് അയച്ച 20 പേജുള്ള കത്തിൽ നിരവധി ജില്ലകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശമാമ് അവകാശപ്പെടുന്നത്.

ഈ സ്വത്തുക്കൾ നിരവധി വഖഫ് സ്ഥാപനങ്ങൾക്ക് കീഴിൽ

ഈ സ്വത്തുക്കൾ നിരവധി വഖഫ് സ്ഥാപനങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും. ബോർഡ് സാധാരണയായി ആളുകൾക്ക് ഭൂമി ചാരിറ്റിയായി ഉപയോഗിക്കാൻ അനുവദിക്കുന്നു എന്നുമാണ് ഗ്രാമഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് ചോദിച്ചപ്പോൾ തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാൻ അബ്ദുൾ റഹ്‌മാൻ വ്യക്തമാക്കിയത്, അതേസമയം, വിവിധ സ്ഥലങ്ങളിൽ കയ്യേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് ഇടപാടുകൾ തടയുന്നതിനായി തമിഴ്നാട് വഖഫ് ബോർഡ് എല്ലാ സർവേ നമ്പറുകളും സബ് രജിസ്ട്രാർ ഓഫീസുകൾക്ക് ഔദ്യോഗികമായി അറിയിപ്പ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ട്രിച്ചി ജില്ലയിലെ തിരുച്ചെന്തുരയിലെ പോലെ ചില

ട്രിച്ചി ജില്ലയിലെ തിരുച്ചെന്തുരയിലെ പോലെ ചില ഗ്രാമങ്ങളിൽ പ്രശ്‌നങ്ങളുണ്ടെങ്കിലും സ്വകാര്യ ഇടപാടുകളിൽ ഭൂരിഭാഗവും പൂർണമായി നിർത്തിയിട്ടുണ്ടെന്നും റഹ്മാൻ പറഞ്ഞു. "ധാരാളം പ്രദേശവാസികൾ വഖഫിന്റെ സ്വത്തുക്കളിൽ താമസിക്കുന്നുണ്ട്. അവർക്ക് ഒരു ഇടപാടും നടത്താൻ കഴിയില്ല. ഞങ്ങളുടെ ഉടമസ്ഥതയിലുള്ള 389 ഏക്കർ ഭൂമി അവിടെയുണ്ട്. എല്ലാ വിശദാംശങ്ങളും ഞങ്ങൾ നൽകിയിട്ടുണ്ട്, അവ സർക്കാരിന്റെ ആർക്കൈവ്സ് വകുപ്പിൽ ലഭ്യമാണ്." -അദ്ദേഹം പറഞ്ഞു. വഖഫ് സ്വത്തുക്കൾ ജനങ്ങളുടെ ക്ഷേമത്തിനായി സമർപ്പിക്കുമ്പോൾ ഗ്രാമവാസികൾ വർഗീയ പ്രശ്‌നങ്ങൾ ഉന്നയിക്കുന്ന പ്രസ്താവനകൾ നടത്തുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മതപരമായ കോണിൽ, ഇതിനെ കാണുന്നത് വളരെ നിർഭാഗ്യകരമാണനെ്നും ചെയർമാൻ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+