Get Updates
Get notified of breaking news, exclusive insights, and must-see stories!

'വഖഫ് വെറും ചാരിറ്റി മാത്രമാണ്, ഒരിക്കലും ഇസ്ലാമിലെ അനിവാര്യ ഘടകമല്ല'; കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: വഖഫ് വെറും ചാരിറ്റിയാണെന്നും ഇസ്ലാമിന്റെ അനിവാര്യ ഘടകമല്ലെന്നും സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. ചാരിറ്റി അഥവാ ദാനധർമ്മം എല്ലാ മതങ്ങളുടെയും ഭാഗമാണെന്നും അത് ക്രിസ്ത്യൻ മതത്തിനും ബാധകമാണെന്നും വിധിന്യായങ്ങൾ കാണിക്കുന്നു. ഹിന്ദുക്കൾക്ക് ദാന സമ്പ്രദായമുണ്ട്, സിഖുകാർക്കും അത് ഉണ്ടെന്നാണ് കോടതിയിൽ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയത്.

വഖഫ് ഒരു പള്ളിയോ ദർഗയോ മാത്രമല്ല അത് ഒരു സ്‌കൂളോ അനാഥാലയമോ ആവാമെന്നാണ് കോടതിയിൽ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വഖഫായി മാറാൻ കഴിയുന്ന നിരവധി മതേതര ചാരിറ്റബിൾ സ്ഥാപനങ്ങളുണ്ട്. മുസ്‌ലിംങ്ങൾ അത്തവർക്കും വഖഫ് ചെയ്യാമെന്നതുകൊണ്ട് തന്നെ മുസ്‌ലിങ്ങള്ളല്ലാത്തവർക്കും വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകാമെന്നുമാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

waqfsccase

മുസ്ലീം വിഭാഗം വാദങ്ങൾ ഉന്നയിച്ചതിന് ഒരു ദിവസത്തിന് ശേഷം കേന്ദ്രത്തിന് വേണ്ടി ഹാജരായി തന്റെ വാദങ്ങൾ അവതരിപ്പിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, വിവാദപരമായ 'വഖഫ് ബൈ യൂസർ' നയം പ്രകാരം വഖഫ് ആയി പ്രഖ്യാപിക്കപ്പെട്ട സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ കേന്ദ്ര സർക്കാരിന് നിയമപരമായി അധികാരമുണ്ടെന്നും പറഞ്ഞു.

'സർക്കാർ ഭൂമിയിൽ ആർക്കും അവകാശമില്ല... സർക്കാരിന്റേതാണെങ്കിൽ, വഖഫ് ആയി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ, സ്വത്ത് സർക്കാരിന് സംരക്ഷിക്കാൻ കഴിയുമെന്ന് പറയുന്ന ഒരു സുപ്രീം കോടതി വിധിയുണ്ട്' എന്നും ചീഫ് ജസ്‌റ്റിസ് ബിആർ ഗവായി, ജസ്‌റ്റിസ് അഗസ്‌റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന് മുമ്പാകെയാണ് മേത്ത ഇക്കാര്യം ബോധിപ്പിച്ചു.

'ഞങ്ങൾക്ക് 96 ലക്ഷം നിവേദനങ്ങൾ ലഭിച്ചു. ജെപിസി (ജോയിന്റ് പാർലമെന്ററി കമ്മിറ്റി) 36 സിറ്റിങ്ങുകൾ നടത്തി. ജെപിസിയുമായി ആവർത്തിച്ചുള്ള ചർച്ചകൾ നടന്നു. വിവിധ മുസ്ലീം സംഘടനകളിൽ നിന്ന് അവർ വിവിധ നിർദ്ദേശങ്ങൾ സ്വീകരിച്ചു. അതിനുശേഷം, ഒരു വലിയ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു, അവിടെ നിർദ്ദേശങ്ങൾ കാരണങ്ങളാൽ അംഗീകരിക്കപ്പെട്ടു/നിരസിച്ചു. പിന്നീട് അത് നല്ല ചർച്ചയോടെ പാസാക്കുകയും ചെയ്‌തുവെന്നാണ് മേത്ത ചൂണ്ടിക്കാട്ടിയത്.

മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന് വിരുദ്ധമല്ല ഈ നിയമം എന്ന് വാദിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഹിന്ദു വ്യക്തി നിയമങ്ങൾ ക്രോഡീകരിച്ച 1956-ലെ ഹിന്ദു കോഡ് ബില്ലിനെക്കുറിച്ച് പരാമർശിച്ചിരുന്നു. അടുത്തിടെ പാർലമെന്റ് പാസാക്കിയ വഖഫ് ബില്ലിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്.

പുതിയ നിയമത്തിൽ ഒഴിവാക്കിയ 'വഖഫ് ബൈ യൂസർ' എന്ന വ്യവസ്ഥ, മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി ദീർഘകാലമായി ഉപയോഗിക്കുന്ന ഒരു വസ്‌തുവിനെ വഖഫായി കണക്കാക്കാൻ അനുവദിക്കുന്നു, ഔപചാരിക രേഖകൾ ഇല്ലാതെ പോലും. വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നതിൽ സർക്കാർ കൊണ്ടുവന്ന പുതിയ നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

'വഖഫ് ബൈ യൂസർ' എന്നത് ഒരു മൗലികാവകാശമല്ലെന്ന് തുഷാർ മേത്ത വാദിച്ചു. "രജിസ്‌റ്റർ ചെയ്‌തത്‌, സ്വകാര്യ സ്വത്ത്, സർക്കാർ സ്വത്ത് എന്നീ മൂന്ന് കാര്യങ്ങളിൽ ഒഴികെ, ഉപയോക്താവിനെ അടിസ്ഥാനമാക്കി വഖഫ് അനുവദനീയമല്ലെന്നാണ് മേത്ത പറയുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിനും തുടർന്നുള്ള ഇന്ത്യൻ സർക്കാരുകൾക്കും പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ പോലും വഖഫ് നിയമ ഭേദഗതിയിലൂടെ പരിഹരിച്ചതായും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

വഖഫ് ബൈ യൂസർ, കേന്ദ്ര വഖഫ് കൗൺസിലിലേക്കും സംസ്ഥാന വഖഫ് ബോർഡുകളിലേക്കും അമുസ്ലീങ്ങളെ നാമനിർദ്ദേശം ചെയ്യൽ, വഖഫ് പ്രകാരം സർക്കാർ ഭൂമി തിരിച്ചറിയുക എന്നീ മൂന്ന് വിഷയങ്ങളിൽ മാത്രമേ ഹർജികളിൽ വാദം കേൾക്കാവൂ എന്നാണ് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+