അസമിൽ വഖഫ് പ്രതിഷേധം രൂക്ഷം; പോലീസുകാർക്കെതിരെ കല്ലേറി, ലാത്തിവീശി
അസമിൽ വഖഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞു. ആൾക്കൂട്ടത്തെ ഒഴിപ്പിക്കാൻ പോലീസ് പ്രതിഷേധക്കാർക്കുനേരെ ലാത്തിവീശി. ഇന്ന് വൈകീട്ട് സിൽചാർ ടൗണിൽ ബെറംഗ മേഖലയിലാണ് സംഭവം.
കരിങ്കൊടികളുമായി നൂറുകണക്കിന് പ്രതിഷേധക്കാക്കാരാണ് തെരുവിലേക്ക് ഇറങ്ങിയത്. ഇവർ ബി ജെ പി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഏകദേശം 300-400 ഓളം പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. ഇവരെ നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെയാണ് പോലീസിന് നേരെ കല്ലേറുണ്ടായത്. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഞങ്ങൾക്ക് ലാത്തി ചാർജ് നടത്തേണ്ടി വന്നു', പോലീസുകാർ പറഞ്ഞു. അതേസമയം ഇപ്പോൾ പ്രതിഷേധക്കാർ പിരിഞ്ഞുപോയെന്ന് പോലീസ് അറിയിച്ചു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

അതിനിടെ വഖഫ് നിയമത്തിനെതിരെ ബംഗാളിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ 150 ഓളം പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഞായറാഴ്ച 12 പേരാണ് അറസ്റ്റിലായത്. ഇനിയും കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് സൂചിപ്പിച്ചു. പട്രോളിംഗ് ശക്തമാക്കിയിട്ടിണ്ട്. സുരക്ഷ നടപടികളും പുരോഗമിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. അതേസമയം സുതി, ധൂലിയാൻ, സംസേർഗഞ്ച് , ജാംഗിപൂർ മേഖലയിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കാൻ കഴിഞ്ഞ ദിവസം കൽക്കത്ത ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 300 ബിഎസ്എഫ് സേനയെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥ പ്രകാരവും കടുതൽ സേനയെ എത്തിച്ചിട്ടുണ്ട്.
പ്രതിഷേധം രൂക്ഷമായതോടെ ബംഗാൾ സർക്കാരിനെതിരെ ബി ജെ പി രംഗത്തെത്തി. പ്രതിഷേധം നടന്ന മൂർഷിദാബാദ് മേഖലയിൽ നിന്നടക്കം 400 ഓളം ഹിന്ദുക്കൾ പലായനം ചെയ്തതായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സംഘർഷത്തിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി. ആരും നിയമം കൈയ്യിലെടുക്കരുതെന്നും സംസ്ഥാനത്ത് വഖഫ് നിയമം നടപ്പാക്കില്ലെന്നും അവർ ആവർത്തിച്ചു. ബംഗാളിലെ അക്രമണ സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മമത വ്യക്തമാക്കി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications