മുണ്ടുടുത്തതിന്റെ പേരില്‍ മാളില്‍ കയറാന്‍ അനുവദിച്ചില്ല!!ഇംഗ്ലീഷില്‍ സംസാരിച്ചപ്പോള്‍ അകത്തു കയറ്റി

Subscribe to Oneindia Malayalam

കല്‍ക്കത്ത: മുണ്ടുടുത്തതിന്റെ പേരില്‍ കല്‍ക്കത്തയിലെ ക്വസ്റ്റ് മാളില്‍ തന്നെ കയറാനനുവദിക്കാത്തതു വിശദീകരിച്ചു കൊണ്ടുള്ള സിനിമാ സംവിധായകന്‍ ആശിഷ് അവികുന്ദകിന്റെ പോസ്റ്റ് വൈറലാകുന്നു. മുണ്ടും ലുങ്കിയും ഉടുത്തവരെ മാളിനകത്തു കയറ്റില്ല എന്ന നിലപാടാണ് മാളിലുണ്ടായിരുന്ന ജീവനക്കാര്‍ സ്വീകരിച്ചതെന്ന് ആശിഷ് പറയുന്നു. ഒടുവില്‍ ഇംഗ്ലീഷില്‍ തന്റെ നിലപാട് വ്യക്തമാക്കി സംസാരിച്ചപ്പോളാണ് ആശിഷിന് അകത്തു കയറാന്‍ അനുവാദം ലഭിച്ചത്.

26 വര്‍ഷങ്ങളായി താന്‍ മുണ്ട് ധരിക്കാന്‍ തുടങ്ങിയിട്ട്. ഇതുവരെ ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് തനിക്ക് മാളിനകത്തു കയറാന്‍ അനുമതി നിഷേധിച്ചതെന്ന് ആശിഷ് അവികുന്ദക് ഫേസ്ബുക്കില്‍ കുറിച്ചു.

cats

ആശിഷ് ഇഗ്ലീഷില്‍ സംസാരിച്ചപ്പോള്‍ ഉയര്‍ന്ന സോഷ്യല്‍ സ്റ്റാറ്റസില്‍ പെട്ടയാളാണ് ഇയാളെന്ന് മാളിലെ ജീവനക്കാര്‍ക്ക് തോന്നിയെന്നും തുടര്‍ന്ന് ഇയാളെ അകത്തു കയറ്റിയെന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന ദബലീന പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ദബലീന് സംഭവം ഷൂട്ട് ചെയ്ത് വീഡിയോ ഫേസ്ബുക്കിലിടുകയും ചെയ്തു.

എന്നാല്‍ ക്വസ്റ്റ് മാളിലെ ജീവനക്കാരും അധികൃതും ആശിഷിന്റെ വാദം തെറ്റാണെന്നു പറഞ്ഞ് രംഗത്തെത്തി. ഇയാള്‍ക്ക് ആകെ 20 സെക്കന്റ് മാത്രമേ കാത്തു നില്‍ക്കേണ്ടി വന്നിട്ടുള്ളൂവെന്നും അതിനു ശേഷം മാളിനകത്തു കയറാന്‍ അനുവദിച്ചുവെന്നും വാര്‍ത്ത നിഷേധിച്ചു കൊണ്ട് ഇവര്‍ പറഞ്ഞു.

English summary
Was Denied Entry Into Kolkata Mall For Wearing Dhoti, Alleges Filmmaker
Please Wait while comments are loading...