കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകന്‍ ഗജേന്ദ്രയുടെ മരണം ആസൂത്രിതമോ?

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി റാലിക്കിടെ രാജസ്ഥാന്‍ സ്വദേശിയായ ഗജേന്ദ്രസിങ് എന്നയാള്‍ ആത്മഹത്യ ചെയ്തത് ആസൂത്രിതമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയം. സംഭവ ദിവസവും അതിന് തൊട്ടു മുന്‍പുള്ള ദിവസവും ഗജേന്ദ്രയുടെ പ്രവര്‍ത്തികള്‍ അസ്വാഭാവികമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അന്നദിവസം ബന്ധുക്കളുടേയോ മറ്റാരുടെയെങ്കിലുമോ ഫോണ്‍ കോളുകള്‍ ഗജേന്ദ്ര സിങ് സ്വീകരിച്ചിരുന്നില്ല. ഗജേന്ദ്രയുടെ ഫോണ്‍ കോളുകള്‍ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. മരണം നടന്നതിന്റെ തൊട്ടുതലേന്ന് രാത്രി ഗജേന്ദ്ര സിങ് കുരുക്ഷേത്രയിലെ ഒരു ജിന്‍ഡാല്‍ കുടുംബത്തിനൊപ്പമായിരുന്നു താമസം. ഇവരെ ചോദ്യം ചെയ്യാനായി തീരുമാനിച്ചിട്ടുണ്ട്.

farmer-commits-suicide

രണ്ടു മൊബൈല്‍ നമ്പരുകള്‍ ഗജേന്ദ്ര സിങ് ഉപയോഗിച്ചിരുന്നു. ഇവയില്‍ ഒരു നമ്പര്‍ ചില ഫോണ്‍ കോളുകള്‍ക്ക് മാത്രമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി. ആം ആദ്മിയുടെ ഏതെങ്കിലും പ്രവര്‍ത്തകരുമായി ഗജേന്ദ്ര സിങ് നിരന്തരം ബന്ധപ്പെട്ടതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആത്മഹത്യ മുന്‍കൂട്ടി തീരുമാനിച്ചതാണെന്ന് പോലീസ് സംശയിക്കുന്നു.

ആത്മഹത്യയ്ക്ക് മറ്റാരെങ്കിലും കാരണക്കാര്‍ ആയോ എന്ന കാര്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പ്രധാനമായും പരിശോധിക്കുന്നത്. ആം ആദ്മിയുടെ മുതിര്‍ന്ന നേതാക്കള്‍ ക്ഷണിച്ചതുകൊണ്ടാണ് ഗജേന്ദ്ര സിങ് റാലിക്ക് എത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, റാലിക്കിടെ ആത്മഹത്യ ഭീഷണി ഉയര്‍ത്താന്‍ ഏതെങ്കിലും നേതാക്കള്‍ ആവശ്യപ്പെട്ടതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

English summary
Was Gajendra Singh's death suicide or murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X