ഗുര്‍മീത് ഹണിപ്രീതിനെയും പീഡിപ്പിച്ചു! രഹസ്യമകന്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നു, എല്ലാം തകര്‍ന്നു!
തനിക്കും ഹണിപ്രീതിനുമായി ഒരു കുഞ്ഞ് ജനിക്കണമെന്നും ആ കുഞ്ഞ് ദേരാ സച്ചയുടെ പിന്‍ഗാമിയാക്കണമെന്നുമായിരുന്നു സിംഗിന്‍റെ സ്വപ്നം.
ചണ്ഡീഗഡ്: ദേരാ സച്ചാ സ്ഥാപകന്‍ ഗുര്‍മീത് റാം റഹീം സിംഗിന്‍റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ ദേരാ സച്ചയില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. ഹണിപ്രീതില്‍ സിംഗിന് ഒരു രഹസ്യ മകനെ വേണ്ടിയിരുന്നുവെന്നും ദേരാ സച്ചയുടെ അടുത്ത പിന്‍ഗാമിയാവേണ്ടിയിരുന്നത് ആ കുഞ്ഞായിരുന്നുവെന്നുമാണ് ദേരാ സച്ചാ അനുയായിയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ ദേരാ സച്ചയുടെ തലപ്പത്തേയ്ക്ക് തങ്ങളുടെ രക്തത്തില്‍ ജനിച്ച കുഞ്ഞിനെയെത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടുവെന്നും അനുയായി വെളിപ്പെടുത്തുന്നു. ഹണിപ്രീതിന്‍റെ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ദേരാ സച്ചാ അനുയായിയുടെ വെളിപ്പെടുത്തല്‍. ദേരാ സച്ചാ തലവന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ സംഭവത്തിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.

ഹണിപ്രീത് പീഡിപ്പിക്കപ്പെട്ടു
ദേരാ സച്ചാ ആസ്ഥാനത്ത് വച്ച് ഗുര്‍മീതിന്‍റെ ദത്തുപുത്രി ഹണിപ്രീത് സിംഗ് പീഡിപ്പിക്കപ്പെട്ടുവെന്നാണ് മറ്റൊരു വെളിപ്പെടുത്തല്‍. ഹണിപ്രീത് സിംഗിന്‍റെ അടുത്ത സഹായിയായി മാറുന്നതിന് മുമ്പായി ഹണിപ്രീത് സിംഗിന്‍റെ ഗുഹയ്ക്കുള്ളിലെ സ്വകാര്യ ചേംബറില്‍ വച്ച് പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് സിംഗിന്‍റെ മുന്‍ അനുയായിയുടെ വെളിപ്പെടുത്തല്‍.

ഒരേ വിധി
ഗുര്‍മീത് പീഡിപ്പിച്ച ദേരാ സച്ചാ അനുയായികളുടെ വിധി തന്നെയായിരുന്നു ഹണിപ്രീതും നേരിട്ടതെങ്കിലും ഹണിപ്രീത് വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗിനെ ബ്ലാക്ക് മെയില്‍ ചെയ്ത് ആവശ്യമുള്ളതെല്ലാം സ്വന്തമാക്കുകയായിരുന്നുവെന്നും സിംഗിന്‍റെ മുന്‍ അനുയായി വെളിപ്പെടുത്തുന്നു.

കരഞ്ഞുകൊണ്ട് എത്തിയിരുന്നു
ഗുര്‍മീതിന്‍റെ ഗുഹയിലേയ്ക്ക് പോയിരുന്ന ഹണിപ്രീത് പലപ്പോഴും നിറകണ്ണുകളോടെയാണ് തിരിച്ചുവന്നിരുന്നതെന്നും. ഹണിപ്രീത് പീഡിപ്പിക്കപ്പെട്ട ദിവസം താന്‍ തന്‍റെ സഹോദരനൊപ്പം ഗുഹയ്ക്ക് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഗുര്‍മീതിന്‍റെ ഡ്രൈവറായിരുന്ന ഖട്ട സിംഗിന്‍റെ പേരക്കുട്ടി ഗുരുദാസ് സിംഗ് ആരോപിക്കുന്നു.

ഗുണ്ടകള്‍ വായടച്ചു
ഗുര്‍മീത് ദേരാ സച്ചയില്‍ വെച്ച് പീഡിപ്പിച്ചതോടെ ദേരാ സച്ചയില്‍ കാഷ്യറായി ജോലി ചെയ്തിരുന്ന മുത്തച്ഛനെ കാണാന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും. തുടര്‍ന്ന് മുത്തച്ഛന്‍ ഗുര്‍മീതിനെതിരെ തിരിഞ്ഞുവെന്നും എന്നാല്‍ ഗുര്‍മീതിന്‍റെ ഗുണ്ടകള്‍ മുത്തച്ഛനെ നിശബ്ദവനാക്കിയിരുന്നുവെന്നും ഗുരുദാസ് സിംഗ് വെളിപ്പെടുത്തുന്നു.

രഹസ്യ പദ്ധതികള്‍
ദേരാ സച്ചാ തലവന്‍ ഗുര്‍മീതും സിംഗിന്‍റെ അടുത്ത അനുയായിയായിരുന്ന ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും, ദേരാ സച്ചയുടെ പിന്‍ഗാമിയായെത്തേണ്ടത് തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞായിരിക്കണമെന്ന് ഇരുവരും ചേര്‍ന്ന് ധാരണയിലെത്തിയിരുന്നുവെന്നും ഗുരുദാസ് പറയുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ മാറിയതോടെ പദ്ധതികളെല്ലാം പൊളിയുകയായിരുന്നുവെന്നും ഗുരുദാസ് പറയുന്നു. തനിക്കും ഹണിപ്രീതിനുമായി ഒരു കുഞ്ഞ് ജനിക്കണമെന്നും ആ കുഞ്ഞ് ദേരാ സച്ചയുടെ പിന്‍ഗാമിയാക്കണമെന്നുമായിരുന്നു സിംഗിന്‍റെ സ്വപ്നം.

കേസിലെ ദൃക് സാക്ഷി
ഗുര്‍മീത് ദേരാ സച്ചാ ആശ്രമത്തിലെ രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിക്കുന്ന കേസിലെ സിബിഐ ദൃക് സാക്ഷിയാണ് മുന്‍ ദേരാ അനുയായിയായിരുന്ന ഗുര്‍ദാസ് സിംഗ് തൂര്‍.

ദമ്പതിമാരെപ്പോലെ
ദേരാ സച്ചാ തലവന്‍ റാം റഹീം സിംഗും ഹണിപ്രീതും ആശ്രമത്തിനുള്ളില്‍ ദമ്പതികളായാണ് കഴിഞ്ഞിരുന്നതെന്നും തൂര്‍ വെളിപ്പെടുത്തുന്നു. ഇതേ അവകാശവാദവുമായി നേരത്തെ ഹണിപ്രീതിന്‍റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത രംഗത്തെത്തിയിരുന്നു. സ്വകാര്യ ചേംബറില്‍ വച്ച് ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും നേരിട്ട് ഇത് കണ്ടിരുന്നുവെന്നുമാണ് വിശ്വാസ് ഗുപ്ത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

മകനെതിരെ തിരിഞ്ഞു
നേരത്തെ 2007ല്‍ ദത്തുപുത്രനായ ജസ്മീത് സിംഗ് ഇന്‍സാനെ ദേരാ സച്ചയുടെ പിന്‍ഗാമിയാക്കുമെന്ന് ഗുര്‍മീത് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഹണിപ്രീതിന്‍റെ സ്വാധീനം മൂലം സിംഗ് തീരുമാനം മാറ്റുകയായിരുന്നുവെന്നും ഗുര്‍ദാസ് ആരോപിക്കുന്നു. മകന് ജന്മം നല്‍കാനുള്ള നീക്കം വിശ്വാസ് ഗുപ്ത- ഹണിപ്രീത് വിവാഹമോചനത്തോടെ അവസാനിച്ചുവെന്നും ഗുര്‍ദാസ് ആരോപിക്കുന്നു.

വാര്‍ത്താ സമ്മേളനത്തില്‍
ഹണിപ്രീത് ഇന്‍സാനെ ഗുര്‍മീത് സിംഗ് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഹണിപ്രീത് ദത്തുപുത്രിയല്ലെന്നുമാണ് വെളിപ്പെടുത്തല്‍. ഗുര്‍മീതിനൊപ്പം ഹണിപ്രീതിനെ നഗ്നയായി കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത വെളിപ്പെടുത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തിലാണ് വിശ്വാസ് ഗുപ്ത വെളിപ്പെടുത്തല്‍ നടത്തുന്നത്. ഹണിപ്രീതിനെ നിയമപരമായി ഗുര്‍മീത് ദത്തെടുത്തിട്ടില്ലെന്ന് വെളിപ്പെടുത്തിയ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത തന്‍റെ ഭാര്യയായിരിക്കെ ഹണിപ്രീത് ഗുര്‍മീതിനൊപ്പമായിരുന്നു രാത്രിയില്‍ കഴിഞ്ഞിരുന്നതെന്നും സിംഗിനൊപ്പം ഹണിപ്രീതിനെ നഗ്നയായി കണ്ടിരുന്നുവെന്നും സംഭവം പുറത്തുപറയാതിരിക്കാന്‍ വേണ്ടി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വിശ്വാസ് പറയുന്നു.

നടപ്പ് ആയുധങ്ങളുമായി
റാം റഹീം എപ്പോഴും ഒരു പെട്ടി നിറയെ ആയുധങ്ങളുമായാണ് നടക്കാറുള്ളതെന്നും കൊലചെയ്യപ്പെടുമെന്ന ഭയമാണ് ഇതിന് പിന്നിലെന്നും വിശ്വാസിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണ് ദേരയില്‍ നിന്ന് പഞ്ച്കുളയില്‍ നിന്ന് രക്ഷപ്പെടാന്‍ സിംഗിനെ സഹായിച്ചതെന്നും വിശ്വാസ് പറയുന്നു. ഗുര്‍മീത് ശക്തനാണെന്നും ജയിലില്‍ കഴിയുമ്പോള്‍ പോലും തന്‍റെ ജീവന് സുരക്ഷയില്ലെന്നും വിശ്വാസ് കൂട്ടിച്ചേര്‍ക്കുന്നു.

ജീവന് ഭീഷണി
ഹണിപ്രീതിനെ നിയമപരമായി ഗുര്‍മീത് ദത്തെടുത്തിട്ടില്ലെന്ന് വെളിപ്പെടുത്തിയ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത തന്‍റെ ഭാര്യയായിരിക്കെ ഹണിപ്രീത് ഗുര്‍മീതിനൊപ്പമായിരുന്നു രാത്രിയില്‍ കഴിഞ്ഞിരുന്നതെന്നും സിംഗിനൊപ്പം ഹണിപ്രീതിനെ നഗ്നയായി കണ്ടിരുന്നുവെന്നും സംഭവം പുറത്തുപറയാതിരിക്കാന്‍ വേണ്ടി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വിശ്വാസ് പറയുന്നു.

ഉഴിച്ചിലിന് ആളെ വേണം
ഉഴിച്ചിലുകാരിയാണ് കടുത്ത തലവേദനയും പുറം വേദനയും ഉണ്ട് തനിക്ക്. അതുകൊണ്ട് ഉഴിച്ചിലുകാരിയും ഫിസിയോ തെറാപ്പിസ്റ്റുമാ ഹണിപ്രീതിനെ കൂടെ താമസിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഗുര്‍മീത് റാം റഹീം സിങ് കോടതിയെ സമീപിച്ചിരുന്നു.

ലുക്ക് ഔട്ട് നോട്ടീസ്
ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണിപ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗൂഡാലോചനക്കുറ്റം
ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാണ് വിവാദ ആള്‍ദൈവത്തിന്‍റെ വളര്‍ത്തുമകളായ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ ദേരാ സച്ചാ വക്താവ് അറസ്റ്റിലായിരുന്നു. ആദിത്യ ഇന്‍സാന്‍ ആണ് പിടിയിലായിട്ടുള്ളത്.

അച്ഛനും മകളും തന്നെയോ
പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീത് ഇന്‍സാന്റെ ശരിയായ പേര്. ഗുര്‍മീത് മകളായി ദത്തെടുത്തതിന് ശേഷം ആണ് ഹണിപ്രീത് ഇന്‍സാന്‍ എന്ന പേര് സ്വീകരിച്ചത്. ഗുര്‍മീതും ദത്തുപുത്രി ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹണിപ്രീതിന്‍റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ആരോപിക്കുന്നത്. ഇന്ത്യടുഡേ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹണിപ്രീതിനെ ഗുര്‍മീത് ദത്തെടുത്തതിന് ശേഷം ആയിരുന്നു ഈ സംഭവങ്ങള്‍ എല്ലാം നടന്നത്. തുടര്‍ന്ന് 2012 ല്‍ വിശ്വാസ് ഗുപ്ത ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചും, ഗുര്‍മീത് തന്റെ ഭാര്യയെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ് എന്ന് ആരോപിച്ചും ഹൈക്കോടതിയെ സമീപിച്ചു.

മകള്‍ക്കൊപ്പം തങ്ങാന്‍ ആവശ്യം
പഞ്ച്കുളയിലെ കോടതിയില്‍ നിന്ന് റോഹ്തക്കിലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുര്‍മീതിനൊപ്പം ഗസ്റ്റ് ഹൗസില്‍ തങ്ങണം എന്ന് ഹണിപ്രീത് വാശിപിടിച്ചിരുന്നായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പേരും ഒരു ഗസ്റ്റ് ഹൗസില്‍ രണ്ട് മണിക്കൂറോളം രഹസ്യമായി ചെലവഴിച്ചതായും ആക്ഷേപം ഉണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജയിലില്‍ മകള്‍ക്കൊപ്പം തങ്ങാന്‍ അനുവദിക്കണമെന്നവശ്യപ്പെട്ട് സിംഗ് ജയില്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications