കുടിക്കാന്‍ ശുദ്ധജലമില്ല; ജീവിതം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയോട് അനുവാദം തേടി കുടുംബം
ആഗ്ര: കൊടുംചൂടില്‍ കുടിക്കാന്‍ ഒരു തുള്ളി ശുദ്ധജലമില്ലാത്ത ഹത്രാസ് ഗ്രാമത്തിലെ കുടുംബം തങ്ങള്‍ക്ക് ജീവന് അവസാനിപ്പിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. '' തങ്ങളുടെ നിലനില്‍പ്പിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് കത്ത്. എംബിഎക്കാരനായ ചന്ദ്രപാല്‍ സിംഗാണ് മോദിക്ക് കത്തെഴുതിയിരിക്കുന്നത്. വീട്ടില്‍ കുടിവെള്ള പൈപ്പ് കണക്ഷന് പണമുണ്ടാക്കാനായി മാസങ്ങള്‍ക്ക് മുന്‍പ് റിപ്പബ്ലിക്ക് ദിനത്തില്‍ സ്വന്തം ശരീരം ലേലത്തിന് ഇദ്ദേഹം വെച്ചിരുന്നു. എന്നാല്‍ പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചതിനാല്‍ ഈ പ്രതിഷേധം നടത്താന്‍ ആയില്ല.
24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍
കത്തിന് പുറമേ ഹസായന്‍ ബ്ലോക്കിലെ നാഗ്ലമായയിലെ താമസക്കാരനായ ചന്ദ്രപാല്‍ ഒരു വീഡിയോയും പങ്കു വെച്ചിരിക്കുന്നു. വീഡിയോയില്‍ അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഇനിയും തങ്ങള്‍ക്ക് ഉപ്പ് കലര്‍ന്ന വെള്ളം കുടിക്കാനാകില്ലെന്നും അതിനാല്‍ മരിക്കാന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യം ലഭിച്ച് 72 വര്‍ഷത്തിന് ശേഷവും കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചന്ദ്രപാല്‍ വീഡിയോയില്‍ പറയുന്നു. ദിവസവും വേദന അനുഭവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ പ്രശ്നം ഞങ്ങള്‍ അനുഭവിക്കുന്നു. ആരും ഇത് പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല. വീഡിയോ ക്ലിപ്പില്‍ ചന്ദ്രപാല്‍ പറയുന്നു.

ശുദ്ധജലം ലഭിക്കാന്‍ ദിവസവും മൂന്ന് കിലോമീറ്റര്‍ വരെ ഞങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നു. അതും ഈ 45 ഡിഗ്രി ചൂടില്‍. ആര്‍ക്കും ഞങ്ങളുടെ പ്രശ്നം മനസ്സിലാകില്ല. ഞങ്ങള്‍ കുടിക്കുന്ന വെള്ളത്തിന്റെ ഒരു സിപ്പ് പോലും ഭരണാധികാരികള്‍ക്ക് കുടിക്കാനാകില്ല. ഞങ്ങളുടെ കുട്ടികളും ഇതേ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹത്രാസിലെ 150 ഗ്രാമങ്ങളിലായി മൂന്ന് ലക്ഷത്തിലധികമാളുകള്‍ കുടിവെള്ള പ്രശ്നം നേരിടുന്നതായി ഇവര്‍ അവകാശപ്പെടുന്നു. തങ്ങളുടെ പ്രശ്നത്തെ കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് മുതല്‍ ഇന്ത്യന്‍ പ്രസിഡന്റിന് വരെ നിരവധി തവണ പരാതി നല്‍കിയതായി അവര്‍ പറയുന്നു. പക്ഷേ പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
സീനിയര്‍ ഡിവിഷണല്‍ മജിസ്ട്രേറ്റ് സിക്കന്ദ്ര റാവുവുമായും രാംജി മിശ്രയുമായും ബന്ധപ്പെട്ടപ്പോള്‍ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് നിരവധി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതെന്നും പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications