Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍, ബിജെപിക്ക് പണികിട്ടി!

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എന്തുവന്നാലും ഇത്തവണ നേട്ടമുണ്ടാക്കണമെന്ന ഉറച്ച നിശ്ചയത്തിലാണ് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തിയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനോടും സി പി എം - കോണ്‍ഗ്രസ് സഖ്യത്തിനോടും ഒറ്റയ്ക്ക് പൊരുതുന്ന ബി ജെ പിക്ക് പക്ഷേ അഭിപ്രായ സര്‍വ്വേകള്‍ വലിയ സാധ്യതകളൊന്നും കല്‍പ്പിക്കുന്നില്ല. ഒന്നോ രണ്ടോ സീറ്റുകളില്‍ ബി ജെ പി ജയിച്ചാലായി എന്നതാണ് സ്ഥിതി.

ബി ജെ പിയുടെ പ്രചാരണ പരിപാടികളില്‍ ചിലതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് വീണത് പാര്‍ട്ടിയുടെ സാധ്യതകള്‍ക്ക് പിന്നെയും മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കുട്ടികളെയും ഉപയോഗിച്ച് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കാണ് വിലക്ക് വീണത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും 14 വയസ്സില്‍ താഴെയുള്ള കുട്ടികളെയും നിയമം.

bjp

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് ബി ജെ പി ഓഫീസിന് നോട്ടീസും അയച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രിയാനാണ് ബി ജെ പിയുടെ 30 സെക്കന്‍ഡ് പരസ്യത്തിനെതിരെ പരാതി നല്‍കിയത്. 1986 ലെ ബാലവേല നിരോധന നിയമം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പരാതി പരിശോധിച്ച ശേഷം സുനില്‍ ഗുപ്ത ചെയര്‍മാനായ കമ്മിറ്റി ബി ജെ പിയോട് പരസ്യം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+