ചില പാർട്ടികൾ വിദ്യാർത്ഥികൾക്ക് തോക്കും വിദ്വേഷവും നൽകുന്നു; ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി എഎപി
ദില്ലി: ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് പേനയും പുസ്‌കതവും കൊടുക്കുമ്പോള്‍ മറ്റ് പാര്‍ട്ടിക്കാര്‍ അവര്‍ക്ക് തോക്ക് ആണ് കൈമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ കുട്ടികള്‍ക്ക് എന്താണ് വേണ്ടതെന്ന് ഫെബ്രുവരി എട്ടിന് തീരുമാനിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പൗരത്വനിയമപ്രക്ഷോഭത്തിനെതിരെ നടന്ന ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ നടത്തിയ വെടിവെപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു കെജ്രിവാളിന്റെ പരാമർശം. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ദില്ലിയിലെ എഎപി സര്‍ക്കാരിന് നന്ദിപറഞ്ഞുകൊണ്ട് ലേവ്‌കേഷ് എന്ന വിദ്യാര്‍ഥി പോസ്റ്റ് ചെയ്ത വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കെജ്രിവാളിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ രാം ഗോപാല്‍ ശര്‍മ എന്ന 17കാരന്‍ വെടിയുതിർത്തത്. സംഭവക്തിൽ അയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ജാമിഅ വെടിവെപ്പിൽ പോലീസ് നിഷ്ക്രിയരായെന്ന് ആരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെ വിദ്യാർത്ഥികൽ നിയമ നടപടിക്കൊരുങ്ങുകയാണ്.
ജാമിഅ കോഡിനേഷൻ കമ്മിറ്റി നടത്തിയ രാജ്ഗഢ് മാർച്ചിന് നേരെയാണ് ഹിന്ദുത്വവാദി രാംഭക്ത് ഗോപാൽ വെടിവെച്ചത്. സംഭവ സ്ഥലത്ത് വൻ പോലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും ഇയാൾ വെടിയുതിർക്കുന്നത് വരെ പോലീസ് നോക്കി നിന്നുവെന്നാണ് ആരോപണം. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു.












Click it and Unblock the Notifications